Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
thermostat | തെര്‍മോസ്റ്റാറ്റ്. | താപനില നിശ്ചിത സീമയ്ക്കുള്ളില്‍ നിര്‍ത്താനുപയോഗിക്കുന്ന ഒരു ഉപാധി. ആവശ്യമായ താപനില എത്തിക്കഴിഞ്ഞാല്‍ വൈദ്യുത ബന്ധം വേര്‍പെടുത്തുകയും താപനില കുറയുമ്പോള്‍ ബന്ധം പുനഃസ്ഥാപിക്കുകയും ആണ് ചെയ്യുന്നത്. |
thermotropism | താപാനുവര്ത്തനം. | താപത്തിന്റെ ദിശയിലേക്ക് സസ്യഭാഗങ്ങള്‍ വളരുന്നതോ ചരിയുന്നതോ. |
thin client | തിന് ക്ലൈന്റ്. | സെര്‍വറില്‍ എത്ര വലിയ പ്രാഗ്രാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ക്ലയന്റ് ഭാഗത്ത് വളരെ ലളിതമായ, ഏതൊരു ഉപയോക്താവിനും എളുപ്പത്തില്‍ മനസ്സിലാവുന്ന തരത്തിലുള്ള വെബ് പ്രാഗ്രാമുകളാണ് തിന് ക്ലയന്റുകള്‍. പുറകില്‍ പ്രവര്‍ത്തിക്കുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ ഉപയോക്താവ് അറിയാറില്ല. |
thin film. | ലോല പാളി. | സ്ഫടികം, സെറാമിക്, അര്‍ധചാലകം ഇവയിലൊന്നുകൊണ്ടുള്ള ഒരു ചെറിയ ഫലകത്തിന്മേല് നിക്ഷേപിക്കപ്പെടുന്ന, ഏതാനും തന്മാത്രകളുടെ മാത്രം കനമുള്ള പാളി. സംധരിത്രം, രോധം തുടങ്ങിയ പരിപഥഘടകങ്ങള് ഇതു വഴി സൃഷ്ടിക്കുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന പരിപഥത്തിന് ലോലപാളീ പരിപഥം എന്നു പറയുന്നു. മികച്ച ലെന്‍സുകളും പ്രതിഫലനികളും ലോലപാളികൊണ്ട് കവചിതമാക്കാറുണ്ട്. |
thio | തയോ. | സള്‍ഫര്‍ അടങ്ങിയിട്ടുള്ള രാസപദാര്‍ഥങ്ങളുടെ നാമങ്ങളില്‍ ചേര്‍ക്കുന്ന മുന്‍കുറി. ഉദാ: തയോഎഥനോള്. C2H5SH. |
thio alcohol | തയോ ആള്‍ക്കഹോള്‍. | R-SH എന്ന സാമാന്യ രാസസൂത്രമുള്ള സംയുക്തങ്ങള്‍. R= ആല്‍ക്കൈല്‍ റാഡിക്കല്‍. |
thio ethers | തയോ ഈഥറുകള്‍. | R-S-R1 എന്ന സാമാന്യ രാസസൂത്രമുള്ള സംയുക്തങ്ങള്‍. R, R1, S എന്നിവ ഒരേപോലെത്തേയോ, വ്യത്യസ്തമോ ആയ ആല്‍ക്കൈല്‍ റാഡിക്കലുകളാണ്. |
thorax | വക്ഷസ്സ്. | 1. കശേരുകികളില്‍ ഹൃദയവും ശ്വാസകോശങ്ങളും ഉള്‍ക്കൊള്ളുന്ന ശരീരഭാഗം. സസ്തനികളില്‍ ഡയഫ്രം ഇതിനെ ഉദരത്തില്‍ നിന്നും വേര്‍പെടുത്തുന്നു. 2. ആര്‍ത്രാപോഡുകളില്‍ തലയ്ക്കും ഉദരത്തിനും ഇടയിലുള്ള ശരീരഭാഗം. ഷഡ്പദങ്ങളില്‍ മൂന്നു ഖണ്ഡങ്ങളുള്ള ഈ ഭാഗത്താണ് കാലുകളും ചിറകുകളും വിന്യസിച്ചിരിക്കുന്നത്. |
thorium lead dating | തോറിയം ലെഡ് കാലനിര്‍ണയം. | - |
thread | ത്രഡ്. | മൈക്രാ പ്രാസസറുകളിലെത്തുന്ന പ്രാഗ്രാമിങ് നിര്‍ദ്ദേശങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ഒരു പ്രത്യേക രീതി. ഒരേസമയം ഒന്നിലധികം പ്രാഗ്രാമുകളെ പ്രവര്‍ത്തിപ്പിക്കാന്‍ ഇവ ഉപയോഗപ്പെടുത്തുന്നു. |
Three Mile Island | ത്രീ മൈല്‍ ദ്വീപ്. | യു എസ് എയിലെ പെല്‍സില്‍വാനിയയിലെ മിഡില്‍ ടണൗിലുള്ള ഒരു പ്രദേശം. 1979 മാര്‍ച്ച് 28ന് ഇവിടെയുള്ള ആണവോര്ജനിലയത്തില് ഒരു അപകടം ഉണ്ടായി. അണു റിയാക്ടറിന്റെ ശീതീകരണ സംവിധാനവും കേന്ദ്രവും ഉരുകിപ്പോയി. യന്ത്രത്തിനും മനുഷ്യനും പറ്റിയ പിശകുകളായിരുന്നു ഈ അപകടത്തിനു കാരണം. നിലയത്തിന്റെ എട്ട് കിലോമീറ്റര്‍ ചുററളവില്‍ താമസിക്കുന്ന മുപ്പത്തിയാറായിരത്തോളം ആളുകള്‍ക്ക് വികിരണ ബാധയേറ്റു. |
three phase | ത്രീ ഫേസ്. | 120 0 ഫേസ് വ്യത്യാസവും ഒരേ ആവൃത്തിയും ഉള്ള മൂന്ന് പ്രത്യാവര്‍ത്തിധാരകള്‍ ഒഴുകുന്ന വിദ്യുത്വ്യൂഹം. |
threshold frequency | ത്രഷോള്‍ഡ് ആവൃത്തി. | പ്രകാശവൈദ്യുത പ്രഭാവം വഴി ഇലക്ട്രാണുകള്‍ ഉത്സര്ജിക്കപ്പെടാന് ഫോട്ടോണുകള്ക്കുണ്ടാവേണ്ട ഏറ്റവും കുറഞ്ഞ ആവൃത്തി. ഇത് വിവിധ പദാര്‍ഥങ്ങള്‍ക്ക് വ്യത്യസ്തമാണ്. |
thrombin | ത്രാംബിന്. | രക്ത പ്ലാസ്മയിലെ ഫൈബ്രിനോജന്‍ എന്ന ജലലേയമായ പ്രാട്ടീനിനെ ലേയമല്ലാത്ത ഫൈബ്രിന്‍ നാരുകളാക്കി മാറ്റുന്ന ഒരു എന്‍സൈം. ഈ പ്രവര്‍ത്തനമാണ് രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത്. |
thrombocyte | ത്രാംബോസൈറ്റ്. | രക്ത പ്ലേറ്റ്ലെറ്റിന്റെ മറ്റൊരു പേര്. |
thrombosis | ത്രാംബോസിസ്. | രക്തം കട്ടപിടിച്ച് ധമനികളില്‍ തടസ്സം ഉണ്ടാക്കുന്ന രോഗാവസ്ഥ. തലച്ചോറിലേക്കുള്ള ധമനികളിലാണ് തടസ്സമെങ്കില്‍ സെറിബ്രല്‍ ത്രാംബോസിസ്. ഹൃദയത്തിലേക്കുള്ള ധമനികളിലാണ് തടസമെങ്കില്‍ കോറോണറി ത്രാംബോസിസ്. |
throttling process | പരോദി പ്രക്രിയ. | ഒരു വാതകത്തെ മര്‍ദിച്ച് നേര്‍ത്ത സുഷിരങ്ങളിലൂടെ കടത്തിവിടുന്ന പ്രക്രിയ. എന്താല്പി മാറ്റമില്ലാതെ നില്‍ക്കുകയും ചെയ്ത പ്രവൃത്തി പൂജ്യമായിരിക്കുകയും ചെയ്യുന്നതിനാല്‍ ആദര്‍ശവാതകങ്ങളില്‍ താപനില മാറുന്നില്ല. എന്നാല്‍ യഥാര്‍ത്ഥ വാതകങ്ങളില്‍ പ്രാരംഭ താപനില ഒരു ക്രാന്തിക താപനിലയില്‍ കുറവായിരുന്നാല്‍ ശീതനം സംഭവിക്കുന്നു. |
thrust | തള്ളല്‍ ബലം | പ്രണോദം, 1. റോക്കറ്റോ വിമാന എന്‍ജിനോ സൃഷ്ടിക്കുന്ന പ്രക്ഷേപകബലം. എന്‍ജിനില്‍ നിന്ന് നിര്‍ഗമിക്കുന്ന ദ്രവ്യമാനത്തിന്റെ നിരക്കും നിര്ഗമവേഗവും തമ്മിലുള്ള ഗുണനഫലമായാണ് ഇത് പറയാറ്. 2. ഒരു പ്രതലത്തിന്മേല് ചെലുത്തുന്ന മൊത്തം ബലം. (മര്‍ദവും വിസ്തീര്‍ണവും തമ്മിലുള്ള ഗുണനഫലം). |
thrust plane | തള്ളല്‍ തലം. | വിലോമ വലനത്തില്‍ സംഭവിക്കുന്ന, കുറഞ്ഞ കോണ്‍ സൃഷ്ടിച്ചുകൊണ്ടുള്ള മടക്ക് (തള്ളല്‍). thrust എന്ന് മാത്രവും പറയും. |
thylakoids | തൈലാക്കോയ്ഡുകള്‍. | പ്ളാസ്റ്റിഡുകളിലെ പ്രധാനഭാഗത്തുള്ള സ്തരങ്ങളുടെ വ്യൂഹം. ക്ലോറോപ്ലാസ്റ്റുകളിലാണ് ഇത് ഏറ്റവും വികാസം പ്രാപിച്ചിട്ടുള്ളത്. |