Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
thymus | തൈമസ്. | മിക്ക കശേരുകികളുടെയും കഴുത്തിന്റെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു അന്തഃസ്രാവ ഗ്രന്ഥി. സസ്തനികളില്‍ ഇതിന്റെ സ്ഥാനം ഹൃദയത്തോടടുത്താണ്. ലിംഫോസൈറ്റുകള്‍ക്ക് ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുവാന്‍ ശേഷി നല്‍കുന്നത് ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന തൈമോസിന്‍ എന്ന ഹോര്‍മോണ്‍ ആണ്. |
thyroid gland | തൈറോയ്ഡ് ഗ്രന്ഥി. | കഴുത്തിന്റെ ഭാഗത്തുള്ള ഒരു പ്രധാന അന്തഃസ്രാവ ഗ്രന്ഥി. ഇത് പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ ആണ് തൈറോക്സീന്‍. |
thyrotrophin | തൈറോട്രാഫിന്. | പിറ്റ്യൂറ്ററിയുടെ പൂര്വദളത്തില് നിന്നുത്പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍. തൈറോയ്ഡ് ഗ്രന്ഥിയെ ഉദ്ദീപിപ്പിക്കുന്നു. |
thyroxine | തൈറോക്സിന്‍. | തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന അയഡിന്‍ അടങ്ങിയ ഹോര്‍മോണ്‍. |
tibia | ടിബിയ | 1. നാല്ക്കാലി കശേരുകികളുടെ കണങ്കാലിലുള്ള ഒരു ജോഡി നീണ്ട എല്ലുകളില്‍ മുമ്പിലത്തേത്. 2. ഷഡ്പദങ്ങളുടെ കാലിലെ നാലാമത്തെ ഖണ്ഡം. |
tidal volume | ടൈഡല്‍ വ്യാപ്തം . | ഒരു ജീവി വിശ്രമിക്കുന്ന സമയത്ത് സാധാരണ ശ്വസനത്തില്‍ ശ്വസിക്കുന്നതോ ഉച്ഛസിക്കുന്നതോ ആയ വായുവിന്റെ വ്യാപ്തം. മനുഷ്യരില്‍ ഇത് ഏതാണ്ട് 500 cm3 ആണ്. |
tides | വേലകള്‍. | സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വ ബലം മൂലം ഭൂമിയിലുണ്ടാകുന്ന ഒരു പ്രഭാവം. ഗുരുത്വ ബലം കൂടുതല്‍ അനുഭവപ്പെടുന്ന ഭാഗത്തേക്ക് ദ്രവ്യം നീങ്ങുന്നു. ഭൂതലത്തില്‍ 71 ശതമാനം വരുന്ന സമുദ്രജലത്തില്‍ ഈ പ്രഭാവം കൂടുതല്‍ പ്രകടമാകുന്നു. ചന്ദ്രന് സൂര്യനേക്കാള്‍ ഭൂമിയോടടുത്താകയാല് വേലകള്‍ സൃഷ്ടിക്കുന്നതില്‍ ചന്ദ്രനാണ് കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്. ചന്ദ്രന് ഭൂമിയെ പരിക്രമണം ചെയ്യുന്നതിനാല്‍ അതിന്റെ ഗുരുത്വാകര്‍ഷണം ഭൂമിയിലെല്ലായിടത്തും ഒരുപോലെയാവില്ല. സമീപവശത്ത് കൂടുതലായിരിക്കും. ഈ വ്യത്യാസമാണ് വേലകള്‍ക്കു കാരണം. ഒരേ സ്ഥലത്ത് ദിവസവും രണ്ടുതവണ വേലിയേറ്റമുണ്ടാകുന്നു. ചന്ദ്രനെ അഭിമുഖീകരിക്കുന്ന ഭാഗത്തും നേരെ എതിര് വശത്തുമാണ് വേലിയേറ്റമുണ്ടാകുക. 90 0 മാറിയ സ്ഥലങ്ങളില്‍ അപ്പോള്‍ വേലിയിറക്കം അനുഭവപ്പെടുന്നു. ചന്ദ്രന് ഒരു ദിവസം 131/30ഭൂമിയെ പരിക്രമണം ചെയ്യുന്നതിനാല്‍ ഓരോ ദിവസവും വേലയുണ്ടാകുന്നത് 52 മിനിറ്റ് വീതം വൈകിയാണ്. |
till | ടില്‍. | ഹിമനദി നേരിട്ട് നിക്ഷേപണം നടത്തുന്ന സ്തരിതമാകാത്തതും തരം തിരിയാത്തതുമായ നിക്ഷേപം. |
timbre | ധ്വനി ഗുണം. | - |
time dilation | കാലവൃദ്ധി. | നിരീക്ഷകനെ അപേക്ഷിച്ച് ചലിക്കുന്ന ക്ലോക്ക് മന്ദഗതിയിലാകുന്ന പ്രതിഭാസം. ഉദാ: അതിവേഗം അകലുന്ന ഒരു ബഹിരാകാശ വാഹനത്തില്‍ നടക്കുന്ന രണ്ടു സംഭവങ്ങള്‍ക്കിടയ്ക്കുള്ള സമയാന്തരാളം വാഹനത്തിലിരിക്കുന്ന ആള് അളക്കുന്നതിലും ദീര്‍ഘമായിരിക്കും ഭൂമിയിലിരിക്കുന്ന ആള് അളന്നാല്‍ കിട്ടുക. ഉന്നത ഗുരുത്വം മൂലവും കാലവൃദ്ധി സംഭവിക്കും. ഇതിനെ ഗുരുത്വ കാലവൃദ്ധി ( gravitational time dilation) എന്നു പറയുന്നു. |
time reversal | സമയ വിപര്യയണം | (phys, maths) . ഒരു പ്രക്രിയയെ കുറിക്കുന്ന ഗണിത സമവാക്യത്തില്‍ സമയത്തെ കുറിക്കുന്ന " t' യ്ക്കു പകരം " -t' പ്രതിഷ്ഠിക്കുന്ന പ്രവര്‍ത്തനം. സമയദിശ എതിരാകുന്നുവെന്നോ എല്ലാ ചലനങ്ങളും സമയത്തില്‍ പിന്നിലേക്കാകുന്നു എന്നോ സങ്കല്പ്പിക്കാം. ഇത് സമവാക്യത്തിലോ സൂത്രവാക്യത്തിലോ മാറ്റമുണ്ടാക്കുന്നില്ലെങ്കില്‍ പ്രക്രിയ സമയവിപര്യയണ അചരം ( time reversal invariant) ആണ് എന്നും പറയും. |
time scale | കാലാനുക്രമപ്പട്ടിക. | ജിയോളജീയ സംഭവങ്ങളുടെ ക്രമപ്പട്ടിക (അനുബന്ധം നോക്കുക). |
tissue | കല. | ജീവശരീരത്തില്‍ പ്രത്യേക ധര്‍മ്മം നിര്‍വഹിക്കാന്‍ പര്യാപ്തമായ വിധത്തില്‍ വിശേഷവല്കൃതമായ കോശങ്ങളുടെ സമൂഹം. ഉദാ: പേശീകല, നാഡീകല. |
tissue culture | ടിഷ്യൂ കള്‍ച്ചര്‍. | ജീവകോശങ്ങളെയോ ജീവികളുടെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തിയ ഭാഗങ്ങളെയോ കൃത്രിമ മാധ്യമത്തില്‍ വളര്‍ത്തുന്ന സങ്കേതം. ജീവശാസ്ത്രപരമായ പല പഠനങ്ങള്‍ക്കും ഈ സങ്കേതം ഉപയോഗിക്കാറുണ്ട്. |
titration | ടൈട്രഷന്. | വ്യാപ്തമിതി വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന മാര്‍ഗം. അന്ത്യബിന്ദു എത്തുന്നതുവരെ ഒരു നിശ്ചിത വ്യാപ്തം റീ ഏജന്റിലേക്ക് മറ്റൊരു റീ ഏജന്റ് ഒഴിക്കുന്നു. ഈ വ്യാപ്തം കൃത്യമായി രേഖപ്പെടുത്തുന്നു. ഒരു ലായനിയുടെ ഗാഢത അറിയാമെങ്കില്‍ മറ്റേതിന്റെ ഗാഢത ഗണിക്കാം. |
toggle | ടോഗിള്‍. | 1. (1) എന്ന അവസ്ഥയില്‍ നിന്ന് (0) എന്ന അവസ്ഥയിലേക്കോ തിരിച്ചോ ആവുന്ന പ്രവര്‍ത്തനം. 2. സ്വിച്ച് ഓണ്‍ അവസ്ഥയില്‍ നിന്ന് ഓഫ് അവസ്ഥയിലേക്കോ തിരിച്ചോ ആവുന്ന പ്രക്രിയ. |
tolerance limit | സഹനസീമ. | സഹനസീമ. |
tollen's reagent | ടോള്ളന്സ് റീ ഏജന്റ്. | സില്‍വര്‍ നൈട്രറ്റ് ലായനിയിലേക്ക് അമോണിയ ലായനി അല്പാല്പമായി ഒഴിക്കുന്നു. അപ്പോഴുണ്ടാകുന്ന സില്‍വര്‍ ഹൈഡ്രറ്റ് അവക്ഷിപ്തം ലയിക്കുന്നതുവരെ ഒഴിക്കല് തുടരണം. അപ്പോള്‍ ലായനിയില്‍ സില്‍വര്‍ ഒരു സങ്കീര്‍ണ്ണ അയോണിന്റെ രൂപത്തില്‍ ഉണ്ടായിരിക്കും. ഈ ലായനി ആല്‍ഡിഹൈഡുകളെ ഓക്സീകരിച്ച് അമ്ലങ്ങള്‍ ആക്കുകയും സ്വയം നിരോക്സീകരിക്കപ്പെട്ട് സില്‍വര്‍ ആകുകയും ചെയ്യുന്നു. ഈ സില്‍വര്‍ ടെസ്റ്റ് ട്യൂബിന്റെ വശങ്ങളില് ഒട്ടിപ്പിടിക്കുന്നു. |
tone | സ്വനം. | ഒരു മൗലിക ആവൃത്തി മാത്രമുള്ള ശബ്ദം. ഉദാ: ട്യൂണിങ്ങ് ഫോര്‍ക്ക് സൃഷ്ടിക്കുന്നത്. |
toner | ഒരു കാര്‍ബണിക വര്‍ണകം. | ഇതില്‍ അകാര്‍ബണിക വര്ണകമോ, വാഹകബേസോ ഉണ്ടാകില്ല. |