Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
thermalization | താപീയനം. | ഭൗതിക വസ്തുക്കള്‍ അന്യോന്യമുള്ള പ്രതിപ്രവര്‍ത്തനം വഴി താപീയ സന്തുലനത്തിലെത്തുന്ന പ്രക്രിയ. ഉദാ: ചൂടുള്ള വസ്തു വായുവില്‍ തുറന്നുവെച്ചാല്‍ താപോര്‍ജം വായുതന്മാത്രകളുമായി പങ്കുവെച്ച് അന്തരീക്ഷ താപനിലയിലെത്തുന്നു. |
thermion | താപ അയോണ്‍. | ചൂടാക്കിയ പദാര്ഥത്തില് നിന്ന് ഉത്സര്‍ജിതമാകുന്ന അയോണ്‍. ധനചാര്ജോ ഋണചാര്ജോ ആവാം. ഉദാ: ഇലക്ട്രാണ്‍ ട്യൂബിലെ തപ്ത കാഥോഡില്‍നിന്ന് ഉത്സര്‍ജിതമാകുന്ന ഇലക്ട്രാണുകള്‍. ഇത്തരം അയോണുകളുടെ പ്രവാഹത്താലുള്ള വൈദ്യുതധാരയാണ് താപ അയോണ്‍ കറണ്ട്. |
thermionic emission | താപീയ ഉത്സര്‍ജനം. | താപനില വര്‍ധിക്കുമ്പോള്‍ ഒരു വസ്തുവിന്റെ പ്രതലത്തില്‍ നിന്ന് ഇലക്ട്രാണുകള്‍ ഉത്സര്‍ജിക്കപ്പെടുന്ന പ്രതിഭാസം. എഡിസണ് പ്രഭാവം എന്നും പറയാറുണ്ട്. |
thermionic valve | താപീയ വാല്‍വ്. | താപീയ ഉത്സര്‍ജനം ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നിലേറെ ഇലക്ട്രാഡുകളുള്ള ഉപകരണങ്ങളുടെ പൊതുനാമം. ഈ ഉപകരണങ്ങളില്‍ വൈദ്യുതി ഒരു ദിശയില്‍ മാത്രമേ പ്രവഹിക്കൂ. അതിനാലാണ് വാല്‍വ് എന്നു പേര്. ഏറ്റവും ലളിതമായത് ഒരു ഡയോഡ് വാല്‍വാണ്. പ്രധാനപ്പെട്ടവ ട്രയോഡ്, ടെട്രാഡ്, പെന്റോഡ് എന്നിവയാണ്. |
thermistor | തെര്‍മിസ്റ്റര്‍. | താപനില മാറുമ്പോള്‍ ഗണ്യമായ തോതില്‍ രോധം മാറുന്ന വിധത്തില്‍ അര്‍ധചാലക പദാര്‍ഥംകൊണ്ടു തയ്യാറാക്കുന്ന ഒരു വിദ്യുത്രോധഘടകം. |
thermite | തെര്‍മൈറ്റ്. | പൊടിച്ച അലൂമിനിയവും ഒരു ലോഹ ഓക്സൈഡും കലര്‍ത്തിയ മിശ്രിതം. (Fe2O3, MnO2, Cr2O3 തുടങ്ങിയവ). ഈ മിശ്രിതം കത്തുമ്പോള്‍ താപമോചനത്തോടുകൂടി രാസപ്രവര്‍ത്തനം നടക്കും. ലോഹ ഓക്സൈഡ് നിരോക്സീകരിക്കപ്പെട്ട് ലോഹമുണ്ടാകുന്നു. |
thermo electricity | താപവൈദ്യുതി. | രണ്ട് വിജാതീയ ലോഹങ്ങളുടെ സന്ധികള്‍ വ്യത്യസ്ത താപനിലയിലാണെങ്കില്‍ ആ യുഗ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന വൈദ്യുത പ്രതിഭാസം. ഇതുമായി ബന്ധപ്പെട്ട് പെല്‍റ്റിയര്‍ പ്രഭാവം, സീബെക് പ്രഭാവം, തോംസണ്‍ പ്രഭാവം എന്നീ മൂന്നു പ്രഭാവങ്ങള്‍ ഉണ്ട്. |
thermo metric analysis | താപമിതി വിശ്ലേഷണം. | ഒരു നിശ്ചിത നിരക്കില്‍ ചൂടാക്കുമ്പോഴോ, തണുപ്പിക്കുമ്പോഴോ ഒരു പദാര്‍ഥത്തിനുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ നിര്‍ണയിക്കാനുള്ള മാര്‍ഗം. |
thermocouple | താപയുഗ്മം. | അറ്റങ്ങള്‍ യോജിപ്പിച്ച വ്യത്യസ്തമായ രണ്ട് ചാലകങ്ങള്‍ ചേര്‍ന്ന ഒരു ഉപാധി. ഈ സന്ധികള്‍ വ്യത്യസ്ത താപനിലയിലാകുമ്പോള്‍ ഒരു വിദ്യുത്ചാലകബലം സൃഷ്ടിക്കപ്പെടുന്നു. ഒരു തെര്‍മോമീറ്റര്‍ ആയി ഇത് ഉപയോഗിക്കാറുണ്ട്. |
thermodynamic scale of temperature | താപഗതിക താപനിലാ സ്കെയില്‍. | കേവല താപനില എന്നും പറയും. ഇതില്‍ ജലത്തിന്റെ ഉറയല്‍നില 273.15 0 c എന്നും തിളനില -373.15 0 c എന്നും നിര്‍വചിച്ചിരിക്കുന്നു. |
thermodynamics | താപഗതികം. | സ്ഥൂലവ്യൂഹങ്ങളുടെ ഊര്‍ജം, താപം, പ്രവൃത്തി ഇവ തമ്മിലുള്ള ബന്ധം പഠനവിധേയമാക്കുന്ന പഠനശാഖ. മുഖ്യമായും താപോര്‍ജത്തെ പ്രവൃത്തിയാക്കി മാറ്റുന്നത് സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. |
thermographic analysis | താപലേഖീയ വിശ്ലേഷണം. | ഒരു നിശ്ചിത നിരക്കില്‍ ചൂടാക്കുമ്പോള്‍ ഒരു പദാര്‍ഥത്തിന് രാസമാറ്റം സംഭവിക്കുന്നെങ്കില്‍ വിഘടനത്താല്‍ ദ്രവ്യമാനത്തില്‍ ഉണ്ടാകുന്ന മാറ്റം രേഖപ്പെടുത്തിയതിനെ അടിസ്ഥാനമാക്കിയോ, താപമോചിത- താപശോഷണ പ്രക്രിയകളില്‍ താപനിലയിലുണ്ടാകുന്ന മാറ്റത്തെ അടിസ്ഥാനമാക്കിയോ നടത്തുന്ന രാസവിശ്ലേഷണ മാര്‍ഗങ്ങള്‍. |
thermolability | താപ അസ്ഥിരത. | താപം മൂലം മാറ്റം വരുന്ന/നശിക്കുന്ന/വിഘടിക്കുന്ന സ്വഭാവം. |
thermoluminescence | താപദീപ്തി. | - |
thermometers | തെര്‍മോമീറ്ററുകള്‍. | താപനിലാ മാപനത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍. പ്രവര്‍ത്തന വസ്തുവിന്റെ സ്വഭാവമനുസരിച്ച് അനേകതരം തെര്‍മോമീറ്ററുകളുണ്ട്. ഉന്നത താപനിലയുള്ളതോ വിദൂരമോ ആയ വസ്തുക്കളുടെ വികിരണതാപം പിടിച്ചെടുത്ത് പ്രവര്‍ത്തിക്കുന്നവയെ ബോളോമീറ്ററുകള് എന്നും വിളിക്കുന്നു. |
thermonasty | തെര്‍മോനാസ്റ്റി. | താപനിലാ വ്യതിയാനത്തോടുള്ള പ്രതികരണം മൂലം സസ്യശരീരഭാഗങ്ങളില്‍ കാണുന്ന ലക്ഷ്യചലനം. ഉദാ: താപനില വര്‍ധിക്കുന്നതിനനുസരിച്ച് ടൂളിപ് പൂക്കള്‍ വിടരുന്ന പ്രക്രിയ. |
thermonuclear reaction | താപസംലയനം | ഫ്യൂഷന്‍. ഉന്നത താപനിലയില്‍ അണുകേന്ദ്രങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് കൂടുതല്‍ ഭാരമുള്ള അണുകേന്ദ്രങ്ങള്‍ രൂപപ്പെടുകയും വലിയ അളവില്‍ ഊര്‍ജം പുറത്തുവിടുകയും ചെയ്യുന്ന പ്രവര്‍ത്തനം. ഉദാ: ഹൈഡ്രജന്‍ ബോംബ്. nuclear fusion നോക്കുക. |
thermopile | തെര്‍മോപൈല്‍. | വികിരണ ഊര്‍ജം അളക്കാനുള്ള ഒരു ഉപാധി. നിരവധി താപയുഗ്മങ്ങള് ചേര്‍ന്നതാണ് ഇത്. |
thermoplastics | തെര്‍മോപ്ലാസ്റ്റിക്കുകള്‍. | - |
thermosphere | താപമണ്ഡലം. | ഉയരം കൂടുന്നതിനനുസരിച്ച്, താപനില ക്രമമായി വര്‍ധിക്കുന്ന ഉന്നതാന്തരീക്ഷഭാഗം. |