Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
spooling | സ്പൂളിംഗ്. | പ്രിന്റു ചെയ്യാനായി ഫയലുകളെ എല്ലാം ബഫറില്‍ എത്തിക്കുന്ന പ്രക്രിയയാണ് സ്പൂളിംഗ് . ഇവിടെ പ്രിന്റു ചെയ്യപ്പെടേണ്ട ഫയലിന്റെ ക്രമീകരണങ്ങള്‍ക്കനുസരിച്ച് അത് തയ്യാറാക്കപ്പെടുന്നു. |
sporangium | സ്പൊറാഞ്ചിയം. | സസ്യങ്ങളുടെ അലൈംഗിക പ്രജനനത്തിന് കാരണമായ സ്പോറുകള്‍ ഉണ്ടാവുന്ന ഘടന. |
spore | സ്പോര്. | സസ്യങ്ങളുടെ ഏകകോശമോ ബഹുകോശമോ ആയ അലൈംഗിക പ്രത്യുത്പാദനഘടകം. |
spore mother cell | സ്പോര് മാതൃകോശം. | ഊനഭംഗം വഴി സ്പോറുകള്‍ക്ക് ജന്മം നല്കുന്ന കോശം. |
sporophyll | സ്പോറോഫില്. | സ്പൊറാഞ്ചിയങ്ങള് ഉണ്ടാവുന്ന ഇല. ചിലയിനം അപുഷ്പികളില് സാധാരണ ഇലകളില്‍ തന്നെ സ്പൊറാഞ്ചിയങ്ങള് ഉണ്ടാവുന്നു. അനാവൃത ബീജികളില് ഇവ തടിച്ചതും രൂപാന്തരം പ്രാപിച്ചതുമായിരിക്കും. ആവൃതബീജികളില്‍ ഇവ കേസരങ്ങളും അണ്ഡപര്‍ണങ്ങളും ആയി മാറിയിരിക്കുന്നു. |
sporophyte | സ്പോറോഫൈറ്റ്. | സസ്യങ്ങളുടെ ജീവന ചക്രത്തില്‍ കണ്ടുവരുന്ന ഡിപ്ലോയ്ഡ് ഘട്ടം. രണ്ട് ബീജങ്ങള്‍ സംയോജിച്ച് ഉണ്ടാകുന്നു. സ്പോറോഫൈറ്റില് നിന്നു സ്പോറുകള്‍ ഉണ്ടാവുകയും ഇവ ഗാമറ്റോഫൈറ്റ് ഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്യും. സ്പോറുകള്‍ ഉണ്ടാകുന്നതിനുമുമ്പ് സ്പോറോഫൈറ്റില് ഊനഭംഗം നടക്കുന്നു. |
sporozoa | സ്പോറോസോവ. | ഏകകോശപരാദജീവികളുടെ ഒരു ക്ലാസ്. ഉദാ: മലേറിയ രോഗാണു. |
spread sheet | സ്പ്രഡ് ഷീറ്റ്. | പട്ടികകളെ എളുപ്പം കൈകാര്യം ചെയ്യാനായി വരികളും നിരകളും അടങ്ങുന്ന പേജുകള്‍. ഇവ നിര്‍മ്മിക്കുന്ന പ്രാഗ്രാമുകളില്‍ പട്ടികകളെ വിവിധ തരത്തില്‍ ക്രമീകരിക്കാനും പട്ടികയില്‍ നിന്ന് വിവിധ തരത്തിലുള്ള ഗ്രാഫുകള്‍ നിര്‍മ്മിക്കാനുമുള്ള ടൂളുകള്‍ ഉണ്ടായിരിക്കും. ഉദാ: കാല്‍ക്, എക്സല്‍ മുതലായവ. |
spring balance | സ്പ്രിങ് ത്രാസ്. | സ്പ്രിങ്ങിന്റെ നീള വര്‍ധന അതില്‍ പ്രയോഗിക്കുന്ന ബലത്തിന് ആനുപാതികമാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കി ബലമളക്കുന്ന ഉപകരണം. ഭാരം ഭൂഗുരുത്വ ബലമാകയാല്‍ ഭാരമളക്കാനും ഉപയോഗിക്കുന്നു. |
spring tide | ബൃഹത് വേല. | ഓരോ ചന്ദ്രമാസത്തിലും രണ്ടുതവണ, വെളുത്തവാവുദിനത്തിലും കറുത്ത വാവു ദിനത്തിലും സംഭവിക്കുന്നു. ഭൂമി, ചന്ദ്രന്, സൂര്യന് ഇവ ഏകദേശം ഒരേ രേഖയില്‍ വരുന്നതുകൊണ്ട് വേലിയേറ്റത്തിന്റെ ശക്തി വര്‍ധിക്കുന്നതിന്റെ ഫലമായി വേലിയേറ്റവും ശക്തമാവുന്നു. ചന്ദ്രനും സൂര്യനും ലംബദിശയില്‍ വരുമ്പോള്‍ വേലിയേറ്റത്തിന്റെ ശക്തി ഏറ്റവും കുറവായിരിക്കും. ഇതിനെ ന്യൂന വേല ( neap tide) എന്നു വിളിക്കുന്നു. |
sprinkler | സേചകം. | വെള്ളം ചെറുതുള്ളികളായി ചിതറിക്കുന്ന സംവിധാനം. |
sprouting | അങ്കുരണം | അങ്കുരണം, മുളയ്ക്കല്‍. |
sputterring | കണക്ഷേപണം. | നിര്‍വാത ചേംബറില്‍ വച്ചിരിക്കുന്ന വസ്തുവിന്മേല് (ഉദാ: അലൂമിനിയം, വെള്ളി...) ഉന്നത ഊര്‍ജമുള്ള കണങ്ങള്‍ പതിപ്പിക്കുമ്പോള്‍ അതില്‍ നിന്ന് ആറ്റങ്ങള്‍ ചിതറിത്തെറിച്ച് ക്ഷേപണം ചെയ്യേണ്ട വസ്തുവിന്റെ പ്രതലത്തില്‍ പൂശപ്പെടുന്ന പ്രക്രിയ. സിലിക്കണ്‍ കഷണം, സോളാര്‍ പാനല്‍, ടെലിസ്കോപ്പ് കണ്ണാടി ഇവയില്‍ ലോഹനിക്ഷേപം നടത്താന്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നു. |
sql | എക്സ്ക്യുഎല്. | structured query language എന്നതിന്റെ ചുരുക്കം. ഡാറ്റാ ബേസുകളില്‍ നിന്ന് വിവരങ്ങള്‍ വിവിധ തരത്തില്‍ ക്രമീകരിച്ചെടുക്കുന്നതിനുള്ള പ്രാഗ്രാമുകള്‍ എഴുതുന്നതിനുള്ള ഭാഷ |
squamous epithelium | സ്ക്വാമസ് എപ്പിത്തീലിയം. | കനംകുറഞ്ഞ പരന്ന കോശങ്ങള്‍ കൊണ്ടുള്ള എപ്പിത്തീലിയം |
square numbers | സമചതുര സംഖ്യകള്‍. | എണ്ണല്‍ സംഖ്യകളുടെ വര്‍ഗങ്ങളായി വരുന്ന എണ്ണല്‍ സംഖ്യകള്‍. 1, 4, 9, 16, 25....... |
square pyramid | സമചതുര സ്തൂപിക. | പാദമുഖം സമചതുരക്ഷേത്രവും പാര്‍ശ്വമുഖങ്ങള്‍ സമപാര്ശ്വത്രികോണക്ഷേത്രങ്ങളുമായിട്ടുള്ള ഘനരൂപമാണ് സമചതുര സ്തൂപിക. |
square root | വര്‍ഗമൂലം. | x=a2 എന്ന സമവാക്യം സാധുവാകാനുള്ള a യുടെ മൂല്യത്തെ x ന്റെ വര്‍ഗമൂലം എന്നു പറയുന്നു. പ്രതീകം √. ഏതു സംഖ്യയ്ക്കും രണ്ട് വര്ഗമൂലങ്ങളുണ്ട്. ഇവിടെ √x = ±a. |
square wave | ചതുര തരംഗം. | ഒരു നിശ്ചിത സമയം ഒരു വോള്‍ട്ടതാ നിലയിലും വീണ്ടും അത്രയും സമയം മറ്റൊരു വോള്‍ട്ടതാ നിലയിലുമായി മാറി മാറി നില്ക്കുന്ന സ്പന്ദങ്ങളുടെ ശൃംഖല. ഇത്തരം വോള്‍ട്ടതാ സ്പന്ദങ്ങള്‍ സൃഷ്ടിക്കുന്ന പരിപഥത്തിന് അഥവാ ഉപാധിക്ക് ചതുരതരംഗ ജനിത്രം അഥവാ സ്ക്വയര്‍വേവ് ജനറേറ്റര്‍ എന്നു പറയുന്നു. |
SQUID | സ്ക്വിഡ്. | Superconducting QUantum Interference Device. മനുഷ്യശരീരം ഉത്പാദിപ്പിക്കുന്നതുപോലുള്ള വളരെ ചെറിയ കാന്തികമണ്ഡലങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ഉപകരണം. ഹൃദയം, തലച്ചോറ് തുടങ്ങിയവയിലെ വൈകല്യങ്ങള്‍ നിര്‍ണയിക്കുവാനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുന്നു. |