ബൃഹത് വേല.
ഓരോ ചന്ദ്രമാസത്തിലും രണ്ടുതവണ, വെളുത്തവാവുദിനത്തിലും കറുത്ത വാവു ദിനത്തിലും സംഭവിക്കുന്നു. ഭൂമി, ചന്ദ്രന്‍, സൂര്യന്‍ ഇവ ഏകദേശം ഒരേ രേഖയില്‍ വരുന്നതുകൊണ്ട് വേലിയേറ്റത്തിന്റെ ശക്തി വര്‍ധിക്കുന്നതിന്റെ ഫലമായി വേലിയേറ്റവും ശക്തമാവുന്നു. ചന്ദ്രനും സൂര്യനും ലംബദിശയില്‍ വരുമ്പോള്‍ വേലിയേറ്റത്തിന്റെ ശക്തി ഏറ്റവും കുറവായിരിക്കും. ഇതിനെ ന്യൂന വേല ( neap tide) എന്നു വിളിക്കുന്നു.