Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
stability | സ്ഥിരത. | 1. ബാഹ്യബലം പ്രയോഗിക്കാത്തിടത്തോളം കാലം, മാറ്റം സംഭവിക്കാതിരിക്കുവാനുള്ള വ്യൂഹത്തിന്റെ കഴിവ്. 2. സന്തുലിതാവസ്ഥയില്‍ നിന്ന് ലേശം വ്യതിചലിപ്പിച്ചാല്‍ അതിനെ അതിജീവിച്ച് സന്തുലിതാവസ്ഥയിലേക്ക് മടങ്ങി വരാനുള്ള കഴിവ്. |
stabilization | സ്ഥിരീകരണം. | ഒരു ഉപാധിക്കു നല്കുവാനുള്ള വോള്‍ട്ടത, പ്രധാന വോള്‍ട്ടതാ സ്രാതസ്സിലോ ഉപാധിയില്‍ തന്നെയോ മാറ്റങ്ങള്‍ സംഭവിച്ചാലും മാറാതെ, സ്ഥിരമായി നിലനിര്‍ത്തല്‍. ഇങ്ങനെ വോള്‍ട്ടതയെ സ്ഥിരമാക്കി നിര്‍ത്തുവാനുപയോഗിക്കുന്ന ഉപകരണത്തിന് സ്ഥിരീകാരി ( stabilizer) എന്നു പറയുന്നു. |
stack | സ്റ്റാക്ക്. | ഒരു മുനമ്പിന്റെ അറ്റത്തുനിന്ന് തൊട്ടകലെ ഒറ്റതിരിഞ്ഞ് കുത്തനെ വശങ്ങളുള്ള ശിലാഖണ്ഡമായി സ്ഥിതി ചെയ്യുന്ന ചെറുമുനമ്പ്. |
staining | അഭിരഞ്ജനം. | നിറം കൊടുക്കല്‍. ഉദാ: കോശങ്ങളെ നിരീക്ഷിക്കാനായി നിറം കൊടുക്കല്‍. |
stalactite | സ്റ്റാലക്റ്റൈറ്റ്. | ചുണ്ണാമ്പുകല്‍ ഗുഹകളുടെ മുകള്‍ ഭാഗത്തുനിന്ന് തൂങ്ങിനില്‍ക്കുന്ന തൂണുപോലുള്ള ഘടന. കാത്സ്യം കാര്‍ബണേറ്റ് നിക്ഷേപം. വിദരത്തിലൂടെ ഊര്‍ന്നിറങ്ങുന്ന ലായനി ഘനീഭവിക്കുന്നതാണ്. |
stalagmite | സ്റ്റാലഗ്മൈറ്റ്. | ചുണ്ണാമ്പുകല്‍ ഗുഹകളുടെ അടിത്തട്ടില്‍ നിന്ന് എഴുന്നു നില്ക്കുന്ന തൂണുപോലുള്ള ഘടന. കാത്സ്യം കാര്‍ബണേറ്റ് നിക്ഷേപം. ചിലപ്പോള്‍ സ്റ്റാലക്റ്റൈറ്റുമായി ചേര്‍ന്ന് ഗുഹയെ താങ്ങുന്ന തൂണുപോലെ തോന്നിക്കും. വിദരങ്ങളിലൂടെ ഇറ്റിറ്റു വീഴുന്ന ലായനി ഘനീഭവിച്ചാണ് ഇവ രൂപപ്പെടുന്നത്. |
stamen | കേസരം. | ആവൃതബീജികളുടെ ആണ്ലൈംഗികാവയവം. ഇതിന് ഒരു വൃന്തവും അതിന്മേല് കാണുന്ന പരാഗിയുമുണ്ട്. പരാഗരേണുക്കള്‍ ഇതിലാണ് ഉണ്ടാകുന്നത്. കേസരവൃന്തത്തിന് തന്തുകം എന്നു പറയുന്നു. ചില തന്തുകങ്ങള് ചെറുതും നിറമുള്ളതുമായിരിക്കും. ചില കേസരങ്ങളില്‍ ഒരു പരാഗിയും മറ്റുള്ളവയില്‍ രണ്ടു പരാഗകോശങ്ങളും കണ്ടുവരുന്നു. പരാഗകോശങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത് സംയോജി വഴിയാണ്. |
staminode | വന്ധ്യകേസരം. | പരാഗങ്ങള്‍ ഉണ്ടാകാത്ത കേസരം. ഇത് വളര്‍ച്ചയെത്താത്തതും ചെറുതുമായിരിക്കും. |
standard atmosphere | പ്രമാണ അന്തരീക്ഷം. | അന്തരീക്ഷത്തിന്റെ മര്‍ദ്ദം, താപനില, ഘനത്വം എന്നിവയിലെ ഒരു സാങ്കല്പിക വിതരണം. ഉദാ: 150Cതാപനിലയില്‍ സമുദ്രനിരപ്പില്‍ അന്തരീക്ഷ മര്‍ദം 101,325 Pa, സാന്ദ്രത 1.225kg/m3, ശബ്ദവേഗത 340.294M/s മുതലായവ. മര്‍ദ്ദത്തെ അടിസ്ഥാനമാക്കി ഉയരം നിര്‍ണ്ണയിക്കുന്ന ഉപാധികളുടെ അംശാങ്കനം, വ്യോമയാനങ്ങളുടെ പ്രവര്‍ത്തന സാഹചര്യം ഇവ കണക്കാക്കാന്‍ ആവശ്യമാണ്. |
standard candle (Astr.) | മാനക ദൂര സൂചി. | ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളില്‍ ദൂരം കണക്കാക്കാന്‍ സഹായിക്കുന്ന സവിശേഷ പ്രകാശ സ്രാതസ്സുകള്‍. ഉദാ: ചരനക്ഷത്രങ്ങള്‍. ഒരു സെഫീദ് ചരത്തിന്റെ ചരകാലവും യഥാര്‍ഥ ജ്യോതിയും തമ്മിലുള്ള ബന്ധം അറിയാം. ചരകാലം അളക്കാന്‍ എളുപ്പമാണ്. അതില്‍ നിന്ന് ജ്യോതി കണക്കാക്കാം. അതും ദൃശ്യശോഭയും താരതമ്യം ചെയ്താല്‍ ചരനക്ഷത്രത്തിലേക്കും അതുള്‍ക്കൊള്ളുന്ന നക്ഷത്ര സമൂഹത്തിലേക്കും ഉള്ള ദൂരം കണക്കാക്കാം. വേറെയും നിരവധി ദൂരസൂചികള് ഉണ്ട്. |
standard cell | സ്റ്റാന്‍ഡേര്‍ഡ് സെല്‍. | വോള്‍ട്ടേജ് താപനിലയ്ക്കനുസരിച്ച് വ്യത്യാസപ്പെടാത്തതും വളരെ നേരം സ്ഥിരമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു പ്രാഥമിക വൈദ്യുത സെല്‍. വൈദ്യുതി അളക്കാനുള്ള ഉപകരണങ്ങളില്‍ പ്രമാണമായി ഉപയോഗിക്കുന്നു. ഉദാ: വെസ്റ്റണ്‍ സെല്‍, ഡാനിയല്‍ സെല്‍. |
standard deviation | മാനക വിചലനം. | നിരീക്ഷണങ്ങളുടെ സമാന്തര മാധ്യത്തില്‍ നിന്നുള്ള വിചലനങ്ങളുടെ വര്‍ഗങ്ങളുടെ സമാന്തരമാധ്യം കണ്ട്, അതിന്റെ വര്ഗമൂലമെടുത്താല് അതാണ് അവയുടെ മാനക വിചലനം. ഉദാ: X1, X2, X3... XNഇവയുടെ മാധ്യം μ = 1/N (X1+X2.....XN) ആണെങ്കില്‍ മാനകവിചലനം σ = √ 1/N ∑N (xi-μ)2 i=1 |
standard electrode | പ്രമാണ ഇലക്ട്രാഡ്. | ഇലക്ട്രാഡ് പൊട്ടന്‍ഷ്യല്‍ അളക്കാനുപയോഗിക്കുന്ന ഒരു അര്ധസെല്. ഹൈഡ്രജന്‍ ഇലക്ട്രാഡാണ് അടിസ്ഥാന പ്രമാണം എങ്കിലും പ്രായോഗിക തലത്തില്‍ കലോമല്‍ ഇലക്ട്രാഡാണ് സാധാരണയായി ഉപയോഗിക്കുന്നത്. |
standard model | മാനക മാതൃക. | Elementary particles നോക്കുക. |
standard temperature and pressure | പ്രമാണ താപനിലാ മര്ദ്ദാവസ്ഥകള്. | 0 0 c താപനിലയും 101325 പാസ്ക്കല്‍ അന്തരീക്ഷ മര്‍ദ്ദവും. STP എന്നു ചുരുക്കം. |
standard time | പ്രമാണ സമയം. | ഒരു നിര്‍ദിഷ്ട മെറിഡിയനിലൂടെയുള്ള സൂര്യന്റെ സംക്രമണത്തെ ആധാരമാക്കി നിര്‍വ്വചിക്കപ്പെടുന്ന മാധ്യ സൗര സമയം. ഇത് ഒരു നിശ്ചിത മേഖലയിലേക്കുള്ള സമയത്തിന്റെ പ്രമാണമായി ഉപയോഗിക്കുന്നു. ഈ മേഖലയ്ക്ക് സമയമേഖല എന്നു പറയുന്നു. ഉദാ: ഇന്ത്യന്‍ പ്രമാണ സമയം അലഹബാദിലൂടെയുള്ള മെറിഡിയനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭൂമിയെ മൊത്തത്തില്‍ ഇങ്ങനെ 24 സമയ മേഖലകളാക്കി തിരിച്ചിരിക്കുന്നു. ഓരോന്നും 15 0 രേഖാംശം വീതിയുള്ളതാണ്. |
standing wave | നിശ്ചല തരംഗം. | തരംഗത്തിന്റെ പരിഛേദതലം തരംഗത്തോടൊപ്പം സഞ്ചരിക്കാതെ സ്ഥിരമായി നില്ക്കുന്ന തരത്തിലുള്ള തരംഗം. മുന്നോട്ടു സഞ്ചരിക്കുന്ന തരംഗം ഒരു തടസത്തില്‍ തട്ടി അതേ പഥത്തിലൂടെ പിന്നോട്ടു വരുമ്പോഴാണ് നിശ്ചലതരംഗം ഉണ്ടാകുന്നത്. പ്രതിഫലിച്ചു വരുന്ന തരംഗവും മുന്നോട്ടു നീങ്ങുന്ന തരംഗവും മാധ്യമത്തിലെ ഒരു ബിന്ദുവില്‍ സൃഷ്ടിക്കുന്ന മൊത്തം കമ്പനം സ്ഥിരമായിരിക്കുന്നതിനാലാണ് നിശ്ചലമായി തോന്നുന്നത്. പൂജ്യം മുതല്‍ പരമാവധി വരെയുള്ള എല്ലാ ആയാമങ്ങളുമുള്ള സ്ഥാനങ്ങള്‍ ഇതില്‍ ക്രമമായി കാണാം. പരമാവധി ആയാമത്തോടെ കമ്പനം ചെയ്യുന്ന സ്ഥാനത്തിന് പ്രസ്പന്ദം ( antinode) എന്നും പൂജ്യം ആയാമമുള്ള സ്ഥാനത്തിന് നിസ്പന്ദം ( node) എന്നും പറയുന്നു. |
stapes | സ്റ്റേപിസ്. | മധ്യകര്‍ണ്ണത്തിലെ എല്ലുകളില്‍ ഏറ്റവും അകത്തായി കാണുന്ന അസ്ഥി. ഇതിന് കുതിരജീനിയുടെ ചവിട്ടിയുടെ ആകൃതിയുള്ളതിനാല്‍ stirrup എന്നും പറയും. |
star clusters | നക്ഷത്ര ക്ലസ്റ്ററുകള്‍. | ഗുരുത്വബലത്താല്‍ ബന്ധിതമായ ഒരുകൂട്ടം നക്ഷത്രങ്ങള്‍. ഒരു നെബുലയില്‍ നിന്ന് ഒന്നിച്ചു പിറന്നവ. കൂട്ടത്തിലെ നക്ഷത്രങ്ങളുടെ എണ്ണം 10,000 ല്‍ കുറവാണെങ്കില്‍ ഓപ്പണ്‍ ക്ലസ്റ്റര്‍ എന്നു വിളിക്കും. ഉദാ: കാര്‍ത്തികക്കൂട്ടം. എണ്ണം 10,000 ല്‍ കൂടുതലാണെങ്കില്‍ ഗ്ലോബുലര്‍ ക്ലസ്റ്റര്‍ എന്നും വിളിക്കും. ഇത് 10 ലക്ഷം വരെയാകാം. ഉദാ: ഒമേഗാ സെന്റോറി. |
star connection | സ്റ്റാര്‍ ബന്ധം. | ഒരിനം വൈദ്യുത ബന്ധം. ത്രീഫേസ് കണക്ഷനുകള്‍ക്കാണ് ഉപയോഗിക്കുന്നത്. R, Y, B എന്നിവ ഫേസുകളും Nന്യൂട്രലുമാണ്. |