Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
spheroid | ഗോളാഭം. | ഒരു ദീര്‍ഘ വൃത്തം അതിന്റെ അക്ഷത്തെ ആധാരമാക്കി കറക്കിയാല്‍ കിട്ടുന്ന ഘനരൂപം. prolate/oblate spheroid നോക്കുക. |
spherometer | ഗോളകാമാപി. | ഗോളത്തിന്റെ ആരം അളക്കാനുള്ള ഉപകരണം. ലെന്‍സ്, വക്രതല ദര്‍പ്പണം ഇവയുടെ വക്രത അളക്കാന്‍ ഉപയോഗിക്കുന്നു. |
sphincter | സ്ഫിങ്ടര്‍. | ഒരു ട്യൂബ് പോലുള്ള ശരീര ഭാഗത്തെയോ ട്യൂബിലേക്കുള്ള ദ്വാരത്തെയോ ചുറ്റിയുള്ള മോതിരം പോലുള്ള പേശി. പേശീസങ്കോചം കൊണ്ട് ട്യൂബ് അടയാനിടയാകും. ഉദാ: ഗുദത്തിലെ സ്ഫിങ്ടര്‍ പേശി. |
spike | സ്പൈക്. | ഞെട്ടുകളില്ലാത്ത പൂക്കള്‍ വിന്യസിച്ചിരിക്കുന്ന ഒരിനം റസിമോസ് പൂങ്കുല. ഉദാ: ചീര. |
spin | ഭ്രമണം | സ്പിന്‍, 1. ഒരു വസ്തുവിലൂടെയുള്ള അക്ഷത്തിനു ചുറ്റും നടക്കുന്ന ചാക്രിക ചലനം. 2. ഭ്രമണം മൂലമുള്ള കോണീയസംവേഗം. 3. ഒരു ക്വാണ്ടം സിദ്ധാന്ത സങ്കല്പം. മൗലികകണങ്ങളുടെ സ്വഭാവത്തെ സവിശേഷീകരിക്കുന്ന ഒരു രാശി. ഉദാ: ഇലക്ട്രാണിന്റെ സ്പിന്‍. |
spinal column | നട്ടെല്ല്. | vertebral column എന്നതിന്റെ മറ്റൊരു പേര്. |
spinal cord | മേരു രജ്ജു. | കശേരുകികളുടെ നട്ടെല്ലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നാഡീകുഴല്. ഇത് തലച്ചോറിന്റെ പിന്‍ഭാഗത്തു നിന്ന് ആരംഭിക്കുന്നു. |
spinal nerves | മേരു നാഡികള്‍. | മേരു രജ്ജു (spinal cord) വില്‍ നിന്ന് ആരംഭിക്കുന്ന നാഡികള്‍. |
spindle | സ്പിന്‍ഡില്‍. | കോശ വിഭജന വേളയില്‍ കോശത്തിനുള്ളില്‍ രൂപം കൊള്ളുന്ന സൂക്ഷ്മനാളികളാല് നിര്‍മ്മിതമായ ഫൈബറുകള്‍. ക്രാമസോമുകളുമായി ഇവ ബന്ധം സ്ഥാപിച്ച് ക്രാമസോം ചലനങ്ങളെ നിയന്ത്രിക്കുന്നു. |
spiracle | ശ്വാസരന്ധ്രം. | 1) ചില മത്സ്യങ്ങളില്‍ കണ്ണിനു പുറകിലുള്ള ദ്വാരങ്ങള്‍. ഇതിലൂടെ ശ്വസനത്തിന് വെള്ളം അകത്തേക്കെടുക്കുന്നു. 2. ഷഡ്പദങ്ങളുടെ ശ്വസനാവയവങ്ങളായ ട്രക്കിയകളുടെ പുറത്തേക്കുള്ള ദ്വാരം. |
spiral valve | സര്‍പ്പിള വാല്‍വ്. | ചില മത്സ്യങ്ങളുടെ കുടലിനുള്ളില്‍ സര്‍പ്പിളാകൃതിയില്‍ മടങ്ങിയിരിക്കുന്ന ചര്‍മപാളി. കുടല്‍ഭിത്തിയുടെ പ്രതല വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. |
spirillum | സ്പൈറില്ലം. | സര്‍പ്പിളാകൃതിയുള്ള ബാക്ടീരിയം. |
spit | തീരത്തിടിലുകള്‍. | തിരകളുടെ നിക്ഷേപ പ്രവര്‍ത്തനം മൂലം അവസാദങ്ങള്‍ അടിഞ്ഞുകൂടിയുണ്ടാകുന്ന മണ്‍തിട്ട. ഒരറ്റം കരയോട് ബന്ധിക്കപ്പെട്ടും മറ്റേ അറ്റം കടലില്‍ അവസാനിക്കുന്നവിധത്തിലുമായിരിക്കും. |
spleen | പ്ലീഹ. | ലിംഫോയ്ഡ് കലകളാല്‍ നിര്‍മിതമായ ഒരു പ്രധാന അവയവം. ഇതില്‍ അധികമുള്ള ചുവന്ന രക്തകോശങ്ങളെ സംഭരിച്ചു വയ്ക്കുകയും പഴയ ചുവന്ന രക്തകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ലിംഫോസൈറ്റ് കോശങ്ങളെ ഉത്പാദിപ്പിക്കുന്ന പ്രധാന അവയവമാണിത്. |
splicing | സ്പ്ലൈസിങ്. | ഒരു DNA ഖണ്ഡത്തെ മറ്റൊന്നില്‍ വെച്ച് പിടിപ്പിക്കുന്ന രീതി. പുനഃസംയോജന DNA ഉണ്ടാക്കുന്നത് ഈ രീതിയിലാണ്. |
split genes | പിളര്‍ന്ന ജീനുകള്‍. | യൂക്കാരിയോട്ടിക ജീവികളുടെ ജീനിലെ ജനിതക വിവരങ്ങള്‍ അടങ്ങിയ ഭാഗങ്ങള്‍ തുടര്‍ച്ചയായിട്ടല്ല കാണുന്നത്. അവയ്ക്കിടയില്‍ തര്‍ജുമ ചെയ്യപ്പെടാത്ത ഭാഗങ്ങള്‍ ഉണ്ട്. exon, intron എന്നിവ നോക്കുക. |
split ring | വിഭക്ത വലയം. | വൈദ്യുതി ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന വിഭക്തവലയ കമ്യൂട്ടേറ്ററില് പ്രയോജനപ്പെടുന്നു. |
sponge | സ്പോന്ജ്. | - |
spontaneous emission | സ്വതഉത്സര്ജനം. | ബാഹ്യപ്രരണ കൂടാതെ കണങ്ങളെയോ രശ്മികളെയോ ഉത്സര്‍ജിക്കുന്നത്. |
spontaneous mutation | സ്വതമ്യൂട്ടേഷന്. | പ്രകൃതിയില്‍ സ്വയം ഉണ്ടാകുന്ന മ്യൂട്ടേഷനുകള്‍. അറിയപ്പെടുന്ന ഒരു മ്യൂട്ടാജനും ഇതിനു കാരണമല്ല. ഉയര്‍ന്ന തരം യൂക്കാരിയോട്ടുകളില്‍ ഇതിന്റെ ശരാശരി തോത് 10 -5 ആണ്. ഒരു സസ്തനി ഉത്പാദിപ്പിക്കുന്ന ബീജങ്ങളില്‍ പകുതിയിലും ഒരു മ്യൂട്ടേഷനെങ്കിലും ഉണ്ടായിരിക്കും. |