Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
artesian basin | ആര്‍ട്ടീഷ്യന്‍ തടം | ഭൂവല്ക്കത്തില് സൂക്ഷ്‌മരന്ധ്ര ശിലകളുടെ അടിത്തട്ട്. സൂക്ഷ്‌മ രന്ധ്രങ്ങളില്ലാത്ത ശിലകള്‍ക്കിടയില്‍ അകപ്പെട്ടു കിടക്കുന്ന ഈ പാളികള്‍ ജലവാഹികളായിരിക്കും. |
artesian well | ആര്‍ട്ടീഷ്യന്‍ കിണര്‍ | ആര്‍ട്ടീഷ്യന്‍ തടത്തോളം ചെന്നെത്തുന്ന കിണര്‍. |
artificial radio activity | കൃത്രിമ റേഡിയോ ആക്റ്റീവത | ഉയര്‍ന്ന ആവൃത്തിയുള്ള വിദ്യുത്‌കാന്തിക തരംഗങ്ങളുപയോഗിച്ചോ, ഇലക്‌ട്രാണ്‍, ന്യൂട്രാണ്‍ മുതലായ കണികകള്‍ കൂടിയ ഊര്‍ജത്തിലുപയോഗിച്ചോ ചില വസ്‌തുക്കളില്‍ കൃത്രിമ റേഡിയോ ആക്‌ടീവത ഉണ്ടാക്കുന്നു. |
aryl | അരൈല്‍ | അരോമാറ്റിക റാഡിക്കല്‍. ഉദാ: ഫിനൈല്‍ ( C6H5). അരോമാറ്റിക ഹൈഡ്രാകാര്‍ബണുകളില്‍ നിന്ന് ഒരു ഹൈഡ്രജന്‍ നീക്കിയാല്‍ കിട്ടുന്ന റാഡിക്കല്‍. |
Aschelminthes | അസ്കെല്മിന്തസ് | ഉരുളന്‍ വിരകള്‍, റോട്ടിഫെറുകള്‍ മുതലായ ജീവികള്‍ ഉള്‍പ്പെടുന്ന ഫൈലം. |
ASCII | ആസ്‌കി | American Standard Code for Information Interchange എന്നതിന്റെ ചുരുക്കം. |
ascomycetes | ആസ്കോമൈസീറ്റ്സ് | ആസ്‌കസ് എന്നു വിളിക്കുന്ന സഞ്ചിയില്‍ സ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്ന ഫംഗസുകള്‍. ഉദാ: യീസ്റ്റ്. |
ascorbic acid | അസ്‌കോര്‍ബിക് അമ്ലം | C6H8O6. ജീവകം C' യുടെ രാസനാമം. പച്ചക്കറികളിലും നാരങ്ങയിലും ജീവകം C ധാരാളമായിട്ടുണ്ട്. പല്ല്, എല്ല് എന്നിവയുടെ വളര്‍ച്ചയ്‌ക്ക് ഇത് അനിവാര്യമാണ്. ഇതിന് രോഗാണു സംക്രമണത്തെ ചെറുക്കാനുള്ള കഴിവുണ്ട്. ഇത് പ്രകൃതിദത്തമായ ഒരു പ്രതി ഓക്‌സീകാരിയാണ്. മനുഷ്യന് ഇതിന്റെ കുറവു കൊണ്ട് സ്‌കര്‍വി എന്ന രോഗം ഉണ്ടാകുന്നു. |
ascospore | ആസ്കോസ്പോര് | ആസ്കോമൈസീറ്റ് ഫംഗസുകളുടെ ആസ്‌കസുകളില്‍ ഉണ്ടാവുന്ന സ്‌പോറുകള്‍. |
ascus | ആസ്‌കസ് | ആസ്കോമൈസീറ്റ് ഫംഗസുകളില്‍ സ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്നതിനുള്ള സഞ്ചിപോലുള്ള ഭാഗം. സാധാരണയായി ഒരു ആസ്‌കസ് എട്ടു സ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്നു. ASDR-Age Specific Death Rateനോക്കുക. |
aseptic | അണുരഹിതം | അണുജീവികളൊന്നുമില്ലാത്തത്. |
asexual reproduction | അലൈംഗിക പ്രത്യുത്‌പാദനം | ഭിന്ന ലൈംഗിക കോശങ്ങളുടെ കോശമര്‍മസംയോജനം ഉള്‍ക്കൊള്ളാതെ നടക്കുന്ന പ്രത്യുത്‌പാദനം. |
ASLV | എ എസ് എല്‍ വി. | ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്നതിന്റെ ചുരുക്കം . പി എസ് എല്‍ വിയുടെ മുന്നോടിയായി ഇസ്രാ നിര്‍മിച്ച ഉപഗ്രഹ വിക്ഷേപണ വാഹനം. നമ്മുടെ രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ഇന്ധനമായ ഹൈഡ്രാക്‌സില്‍ ടെര്‍മിനേറ്റഡ് പോളി ബ്യൂട്ടാസീന്‍ ( HTPB) ആദ്യമായി ഉപയോഗിച്ചത് എ എസ് എല്‍ വിയില്‍ ആണ്. 23.5 മീറ്റര്‍ ഉയരവും 39 ടണ്‍ ഭാരവുമുള്ള വിക്ഷേപണ വാഹനമായിരുന്നു എ എസ് എല്‍ വി. |
asphalt | ആസ്ഫാല്‍റ്റ് | എണ്ണപ്പാടങ്ങളില്‍ ബാഷ്‌പീകരണ ഫലമായി ഉണ്ടാകുന്ന ബിറ്റൂമിന്‍ നിക്ഷേപം. കാലിഫോര്‍ണിയയിലെ ടാര്‍പൂള്‍, ട്രിനിഡാഡിലെ പിച്ച് ലേക്ക് എന്നിവ ഉദാഹരണം. |
assay | അസ്സേ | വളരെ സൂക്ഷ്‌മ അളവില്‍ ഏതെങ്കിലും പ്രത്യേക വസ്‌തു ലായനിയില്‍ ഉണ്ടോ എന്നറിയാനുള്ള ടെസ്റ്റ്. |
association | അസോസിയേഷന്‍ | - |
associative law | സഹചാരി നിയമം | ഗണിതക്രിയകളെ സംബന്ധിക്കുന്ന ഒരു നിയമം. (x*y)*z=x*(y*z) എന്ന സമവാക്യം പാലിക്കപ്പെടുന്നുവെങ്കിൽ സംക്രിയ ആ ഗണത്തിൽ സാഹചര്യനിയമം പാലിക്കുന്നുവെന്ന് പറയുന്നു. രണ്ടിലധികം രാശികളിന്മേല്‍ ഒരു ഗണിതക്രിയ പ്രയോഗിക്കേണ്ടപ്പോള്‍, രാശികള്‍ ഏതു ക്രമത്തില്‍ ക്രിയയ്‌ക്ക് എടുക്കുന്നു എന്നത് ഫലത്തെ ബാധിക്കുന്നില്ലെങ്കില്‍ ക്രിയ സഹചാരിയാണ്. ഉദാ: ധനസംഖ്യകളുടെ സങ്കലനം, ധനസംഖ്യകളുടെ ഗുണനം. എന്നാല്‍ ധനസംഖ്യകളുടെ വ്യവകലനം, ഹരണം എന്നിവ സഹചാരിയല്ല. |
aster | ആസ്റ്റര്‍ | കോശവിഭജന സമയത്ത് സെന്‍ട്രിയോളുകള്‍ക്ക് ചുറ്റുമായി നക്ഷത്രം പോലെ കാണുന്ന വസ്‌തു. കേന്ദ്രബിന്ദുവില്‍ നിന്ന് എല്ലാ വശത്തേക്കും വികിരണം ചെയ്യുന്ന മൈക്രാ ട്യൂബുകളുടെ രശ്‌മികളാണിത്. ഉയര്‍ന്ന തരം സസ്യങ്ങളില്‍ ഇവയില്ല. |
asteroids | ഛിന്ന ഗ്രഹങ്ങള്‍ | സൌരയൂഥത്തില്‍, ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയ്‌ക്കു കാണപ്പെടുന്ന ഗ്രഹശകലങ്ങള്‍. ഒരു ഗ്രഹമായി കൂടിച്ചേരാന്‍ കഴിയാതെ പോയ ദ്രവ്യമാണെന്ന് കരുതപ്പെടുന്നു. സിറെസ്, ജൂനോ, പല്ലാസ്, വെസ്റ്റ എന്നിവയാണ് പ്രധാനപ്പെട്ടവ. ഇവയില്‍ സിറെസിന് ആയിരത്തിനടുത്ത് കിലോമീറ്റര്‍ വ്യാസമുണ്ട്. |
asthenosphere | അസ്തനോസ്ഫിയര്‍ | ലിതോസ്ഫിയറിനും മെസോസ്‌ഫിയറിനും ഇടയിലുള്ള ഭൂവല്‍ക്കത്തിലെ താരതമ്യേന ദുര്‍ബലമായ ഒരു പാളി. 50 മുതല്‍ 240 വരെ കിലോമീറ്റര്‍ കനമുണ്ടായിരിക്കും. മാഗ്മയുടെ ഉറവിടമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. |