Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
Arecibo observatory | അരേസീബോ ഒബ്സര്‍വേറ്ററി | ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ഡിഷ് റേഡിയോ ടെലിസ്‌കോപ്പ്. തെക്കേ അമേരിക്കന്‍ രാജ്യമായ പ്യൂര്‍ട്ടോറെക്കോയിലെ അരേസിബോയില്‍ സ്ഥിതി ചെയ്യുന്നു. ടെലിസ്‌കോപ്പിന്റെ 350 മീറ്റര്‍ വ്യാസമുള്ള ഡിഷ് ഒരു പഴയ അഗ്നിപര്‍വത ഗര്‍ത്തത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. അന്യഗ്രഹജീവികള്‍ക്കു വേണ്ടിയുള്ള അന്വേഷണ പദ്ധതിയായ സെറ്റി ( Seti) യുടെ ഭാഗമായും ഈ റേഡിയോ ദൂരദര്‍ശിനി ഉപയോഗിക്കപ്പെടുന്നുണ്ട്. |
arenaceous rock | മണല്‍പ്പാറ | മണല്നിര്മ്മിത പാറ |
areolar tissue | എരിയോളാര്‍ കല | നാക്കും അടിയിലുള്ള ഭാഗങ്ങളും തമ്മില്‍ യോജിപ്പിക്കുന്ന ഫൈബറുകളടങ്ങിയ, അയഞ്ഞ ജാലിക രൂപത്തിലുള്ള സംയോജകകല. |
argand diagram | ആര്‍ഗന്‍ ആരേഖം | സമ്മിശ്ര സംഖ്യകളെ ജ്യാമിതീയമായി പ്രതിനിധാനം ചെയ്യാനുള്ള ഒരു ദ്വിമാന-കാര്‍ട്ടീഷ്യന്‍ നിര്‍ദേശാങ്ക വ്യവസ്ഥ. x+iy എന്ന സമ്മിശ്ര സംഖ്യയെ x, y എന്നിവ നിര്‍ദേശാങ്കങ്ങളായുള്ള ബിന്ദുകൊണ്ട് പ്രതിനിധാനം ചെയ്യുന്നു. വാസ്‌തവിക ഭാഗത്തെ x നിര്‍ദേശാങ്കമായും അധികല്‌പിതഭാഗത്തെ y നിര്‍ദേശാങ്കമായും അടയാളപ്പെടുത്തുന്ന ബിന്ദു സമ്മിശ്ര സംഖ്യയെ കുറിക്കുന്നു. |
arid zone | ഊഷരമേഖല | സസ്യജാലങ്ങള്‍ക്ക് വളരാന്‍ കഴിയാത്ത, ഈര്‍പ്പമില്ലാത്ത അവസ്ഥ. |
Aries | മേടം | ഒരു സൌരരാശി. ഈ രാശിയിലെ നക്ഷത്രങ്ങള്‍ ചേര്‍ത്താല്‍ ഒരു ചെമ്മരിയാടിന്റെ രൂപം സങ്കല്‍പ്പിക്കാം. സൂര്യന്‍ ഈ രാശിയിലായിരിക്കുമ്പോഴാണ് മേടമാസക്കാലം. |
aril | പത്രി | ചിലയിനം വിത്തുകളില്‍ ബാഹ്യാവരണത്തിനു പുറത്തായി ഭാഗികമായോ പൂര്‍ണ്ണമായോ കാണുന്ന മറ്റൊരാവരണം. ഉദാ: ജാതിപത്രി |
arithmetic and logic unit | ഗണിത-യുക്തിപര ഘടകം | കംപ്യൂട്ടറിന്റെ കേന്ദ്രത്തിലെ സുപ്രധാനമായ ഒരു ഭാഗം. ഗണിതക്രിയകളും യുക്തിക്രിയകളും ചെയ്യുന്നത് ഈ ഭാഗത്താണ്. ALU എന്ന് ചുരുക്കം. |
arithmetic progression | സമാന്തര ശ്രണി | ഒരു ശ്രണിയിലെ ഒരു പദത്തില്‍ നിന്ന് അതിന്റെ മുന്‍പദം കുറച്ചു കിട്ടുന്നത് ഒരു സ്ഥിര സംഖ്യയായാല്‍ അതിനെ സമാന്തര ശ്രണിയെന്നു പറയാം. ഈ സ്ഥിരസംഖ്യയെ പൊതു വ്യത്യാസം എന്നു പറയുന്നു. ഉദാ: 1, 3, 5, 7.... ഇതില്‍ പൊതു അന്തരം 2 ആണ്. |
armature | ആര്‍മേച്ചര്‍ | 1. മോട്ടോര്‍, ഡൈനാമോ തുടങ്ങിയ വൈദ്യുതയന്ത്രങ്ങളിലെ പ്രധാന വിദ്യുത്‌ധാര വഹിക്കുന്ന കമ്പിച്ചുരുള്‍ ഉള്‍പ്പെടുന്ന ഭാഗം. 2. റിലേ, ഇലക്‌ട്രിക് ബെല്‍ തുടങ്ങിയ വൈദ്യുത യാന്ത്രിക ഉപകരണങ്ങളിലെ ചലിക്കുന്ന ഭാഗം. |
aromatic | അരോമാറ്റിക് | ഗുണത്തില്‍ ബെന്‍സീനോട് സാദൃശ്യമുള്ളതോ ഘടനയില്‍ ബെന്‍സീന്‍ സദൃശവലയമുള്ളതോ ആയ കാര്‍ബണിക സംയുക്തങ്ങള്‍ക്കുള്ള പൊതുവായ നാമം. ഇവയില്‍ ചിലതിനെല്ലാം സുഗന്ധം ഉണ്ട്. |
aromatic compounds | അരോമാറ്റിക സംയുക്തങ്ങള്‍ | ബെന്‍സീന്‍ വളയം അടങ്ങിയ സംയുക്തങ്ങള്‍ അഥവാ ബെന്‍സീനു സമാനമായ ഗുണധര്‍മങ്ങളുള്ള സംയുക്തങ്ങള്‍. ടൊളുവിന്‍, അനിലിന്‍, ടി എന്‍ ടി, ഫിനോള്‍ എന്നിവ വ്യാവസായിക പ്രാധാന്യമുള്ള അരോമാറ്റിക് സംയുക്തങ്ങളാണ്. |
aromatic hydrocarbons | ആരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സ് | അരോമാറ്റിക സംയുക്തങ്ങള്‍ക്ക് പ്രത്യേകമായുള്ള ഗുണധര്‍മ്മങ്ങള്‍ ഉണ്ട്. (4 n+2)π ഇലക്‌ട്രാണുകള്‍ ഉള്ള സംവൃത കാര്‍ബണിക സംയുക്തങ്ങള്‍ അരോമാറ്റികമായിരിക്കുമെന്ന് ഹുക്കല്‍ നിയമം പറയുന്നു ( n=1, 2, 3,.... etc.) |
aromaticity | അരോമാറ്റിസം | അരോമാറ്റിക സംയുക്തങ്ങള്‍ക്ക് പ്രത്യേകമായുള്ള ഗുണധര്‍മ്മങ്ങള്‍. (4 n+2)π ഇലക്‌ട്രാണുകള്‍ ഉണ്ടായിരിക്കും. ഒന്നിടവിട്ട് πരാസ ബന്ധങ്ങളുള്ള പരന്ന ചാക്രിക ഘടന ഉണ്ടായിരിക്കും. ഇതില്‍ n=1, 2, 3 ഇങ്ങനെയുള്ള സംഖ്യകളായിരിക്കും. |
array | അണി | ഒരു പട്ടികയില്‍, സംഖ്യകളെയോ വിവരങ്ങളെയോ ക്രമപ്പെടുത്തി എഴുതുന്ന രീതി. Arrhenius equation അരീനിയസ് സമവാക്യം. ഒരു രാസ അഭിക്രിയയുടെ വിശിഷ്‌ട സ്ഥിരാംഗവും താപനിലയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന സമവാക്യം. k = Ae −E/RT k- വിശിഷ്‌ട സ്ഥിരാംഗം, T-കെല്‍വിന്‍ താപനില, R-വാതക സ്ഥിരാംഗം, A-ഒരു സ്ഥിരാംഗം, E-ഉത്തേജിത ഊര്‍ജം |
arrester | രോധി | ഉദാ: lightning arrester. |
arrow diagram | ആരോഡയഗ്രം | അമ്പടയാളമുപയോഗിച്ച് ക്രാസ് പ്രാഡക്‌ട്, ബന്ധങ്ങള്‍, ഏകദങ്ങള്‍ എന്നിവ അടയാളപ്പെടുത്തുന്ന രീതി. |
arsine | ആര്‍സീന്‍ | AsH3. നിറമില്ലാത്ത വിഷവാതകം. ജലം, ക്ലോറോഫോം, ബെന്‍സീന്‍ എന്നീ ലായകങ്ങളില്‍ ലയിക്കും. |
arteriole | ധമനിക | ധമനികളുടെ സൂക്ഷ്‌മശാഖകള്‍. ചിലവ നേരിട്ടു ചെറിയ സിരകളുമായി ചേരും. ബാക്കിയുള്ളവ കാപ്പില്ലറികളായി വിഭജിക്കും. |
artery | ധമനി | ഹൃദയത്തില്‍ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശുദ്ധരക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴല്‍. ശ്വാസകോശ ധമനിയൊഴിച്ച് മറ്റുള്ള ധമനികളിലെല്ലാം ശുദ്ധരക്തമാണുള്ളത്. |