Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
aqua regia | രാജദ്രാവകം | ഗാഢനൈട്രിക് ആസിഡും ഗാഢഹൈഡ്രാക്ലോറിക് ആസിഡും 1:3 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം. ഉല്‍കൃഷ്‌ട ലോഹങ്ങളായ സ്വര്‍ണം, പ്ലാറ്റിനം മുതലായവയെ ലയിപ്പിക്കാന്‍ ഉപയോഗിക്കുന്നു. |
aquaporins | അക്വാപോറിനുകള് | ചുവന്ന രക്താണുക്കളിലും പ്രാക്‌സിമല്‍ കണ്‍വല്യുട്ടഡ് ട്യൂബുകളിലും കോശങ്ങളിലും പ്ലാസ്‌മാ സ്‌തരത്തിന്റെ ഭാഗമായ ഒരുതരം പ്രാട്ടീന്‍. ജലത്തിന്റെ പാരഗമ്യത വളരെയധികം കൂട്ടുന്നു. |
Aquarius | കുംഭം | ഒരു സൗരരാശി. ഈ രാശിയിലുള്ള നക്ഷത്രങ്ങളെ ചേര്‍ത്താല്‍ ഒരാള്‍ കുടത്തില്‍ നിന്ന് വെള്ളമൊഴിക്കുന്ന രൂപം കിട്ടും എന്നാണ് സങ്കല്‍പ്പം. സൂര്യന്‍ ഈ രാശിയിലായിരിക്കുമ്പോഴാണ് കുംഭമാസക്കാലം. |
aqueous | അക്വസ് | ജലലായനി സംബന്ധിച്ചത്. |
aqueous chamber | ജലീയ അറ | കശേരുകികളുടെ കണ്ണില്‍ ലെന്‍സിനും കോര്‍ണിയയ്‌ക്കും ഇടയ്‌ക്കുള്ള ഭാഗം. ഇതിനകത്താണ് അക്വസ് ഹ്യൂമര്‍. |
aqueous humour | അക്വസ് ഹ്യൂമര്‍ | കശേരുകികളുടെ കണ്ണില്‍, കോര്‍ണിയയുടെയും ലെന്‍സിന്റെയും ഇടയിലുള്ള ദ്രാവകം. |
aquifer | അക്വിഫെര്‍ | ധാരാളം സുഷിരങ്ങളടങ്ങിയതും ഭൂജലത്തെ കടത്തിവിടാന്‍ കഴിയുന്നതുമായ ശിലാപാളികള്‍. |
arboreal | വൃക്ഷവാസി | വൃക്ഷങ്ങളില്‍ വസിക്കുന്ന ശീലമുള്ളവ. |
arboretum | വൃക്ഷത്തോപ്പ് | ഗവേഷണത്തിനും പഠനത്തിനുമുള്ള വൃക്ഷത്തോപ്പ്. |
arc | ചാപം | വൃത്തപരിധിയുടേയോ മറ്റേതെങ്കിലും വക്രത്തിന്റെയോ ഒരു ഭാഗം. |
arc of the meridian | രേഖാംശീയ ചാപം | ഭൂമിയുടെ ആകൃതി, വലുപ്പം എന്നിവ കൃത്യമായി കണ്ടുപിടിക്കുന്നതിന് രേഖാംശങ്ങളിലൂടെയുള്ള അളവ് |
archaeozoic | ആര്‍ക്കിയോസോയിക് | പ്രികാംബ്രിയനിലെ മൂന്നു കാലഘട്ടങ്ങളില്‍ രണ്ടാമത്തേത്. ജീവന്‍ ഉല്‍ഭവിച്ചതും ജീവികള്‍ ആദ്യമായി പരിണാമ വികാസം പ്രാപിച്ചതും ഇക്കാലത്താണ് എന്ന് കരുതപ്പെടുന്നു. ഈ പദം ഭൂവിജ്ഞാനീയ കാലഘട്ട വര്‍ഗീകരണ പദ്ധതിയില്‍പ്പെട്ട ഒന്നല്ല. |
Archean | ആര്‍ക്കിയന്‍ | ഏറ്റവും പ്രാചീനമായ മഹാകല്‌പം. ഭൂമിയുടെ ഉല്‍പ്പത്തി മുതല്‍ 250 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുവരെയുള്ള കാലഘട്ടം. ഇക്കാലത്ത് ഭൂമിയില്‍ ജീവനുണ്ടായിരുന്നില്ല. |
archegonium | അണ്ഡപുടകം | ബ്രയോഫൈറ്റ, ടെറിഡോഫൈറ്റ എന്നിവയിലെ സ്‌ത്രീ ലൈംഗിക അവയവം. ചിത്രം bryophyta നോക്കുക. |
archenteron | ഭ്രൂണാന്ത്രം | ചില ജന്തുക്കളുടെ ഭ്രൂണ വളര്‍ച്ചയില്‍ ഗാസ്‌ട്രുല എന്ന ഘട്ടത്തില്‍ ഭ്രൂണത്തിനുള്ളില്‍ കാണപ്പെടുന്ന പൊള്ളയായ ഭാഗം. പ്രഢൗജീവിയുടെ അന്നപഥമായി ഇത് മാറും. |
archesporium | രേണുജനി | സ്പോറുകള്‍ക്ക് ജന്മം നല്‍കുന്ന കോശനിര. |
archipelago | ആര്‍ക്കിപെലാഗോ | സമുദ്രത്തില്‍ കാണപ്പെടുന്ന ദ്വീപുകളുടെ കൂട്ടം. ദ്വീപ് സമൂഹം. |
arctic | ആര്‍ട്ടിക് | 66 0 32 1 ഉത്തര അക്ഷാംശത്തിനും ഉത്തരധ്രുവത്തിനുമിടയിലുള്ള പ്രദേശം. |
arctic circle | ആര്‍ട്ടിക് വൃത്തം | ഉത്തര അക്ഷാംശം 66 0 32 1 നെ സൂചിപ്പിക്കുന്ന വൃത്തം. |
are | ആര്‍ | വിസ്തീര്‍ണത്തിന്റെ ഒരു ഏകകം. മെട്രിക് സമ്പ്രദായത്തിലുള്ളത്. 100 m2 ന് തുല്യം. 100 ആര്‍ ആണ് ഒരു ഹെക്‌ടര്‍. |