Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
astigmatism | അബിന്ദുകത | ഒരു നേത്രവൈകല്യം. ഒരേ അകലത്തിലുള്ള തിരശ്ചീനമായ ഒരു വസ്‌തുവിനെയും ലംബമായ മറ്റൊരു വസ്‌തുവിനെയും ഒരേ സമയം വ്യക്തമായി കാണാന്‍ കഴിയാത്ത അവസ്ഥ. |
astro biology | സൌരേതരജീവശാസ്‌ത്രം | - |
Astrolabe | അസ്ട്രാലാബ് | സമയവും കാലയളവും കണക്കാക്കുന്നതിനുള്ള ഒരു ആദ്യകാല ഉപകരണം. സൂര്യചന്ദ്രന്മാരുടെയും നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവയുടെയും സ്ഥാനം കണ്ടെത്തി പ്രാദേശിക സമയം നിര്‍ണയിക്കാന്‍ ഈ ഉപകരണം ഉപയോഗിച്ചിരുന്നു. |
astrometry | ജ്യോതിര്മിതി | നക്ഷത്രങ്ങളുടെയും മറ്റു പ്രപഞ്ചവസ്‌തുക്കളുടെയും സ്ഥാനവും ചലനവും അളക്കുന്ന നിരീക്ഷണ ജ്യോതിശ്ശാസ്‌ത്രശാഖ. |
astronomical unit | സൌരദൂരം | വലിയ ദൂരങ്ങള്‍ക്കുള്ള ഒരു ഏകകം. സൂര്യനും ഭൂമിക്കും ഇടയിലുള്ള ശരാശരി അകലത്തിനു തുല്യമാണ്. ഒരു സൌരദൂരം= 1.496 x1011m. AU എന്നു ചുരുക്കം. |
astrophysics | ജ്യോതിര്‍ ഭൌതികം | നക്ഷത്രങ്ങളുടെയും മറ്റു പ്രപഞ്ചവസ്‌തുക്കളുടെയും രൂപീകരണവും പരിണാമവും പഠനവിധേയമാക്കുന്ന ജ്യോതിശ്ശാസ്‌ത്രശാഖ. |
asymmetric carbon atom | അസമമിത കാര്‍ബണ്‍ അണു | കൈറാല്‍ കാര്‍ബണ്‍ എന്നും വിശേഷിപ്പിക്കും. കാര്‍ബണ്‍ മറ്റ് ആറ്റങ്ങളുമായോ ഗ്രൂപ്പുകളുമായോ ചേരുമ്പോള്‍ നാലു രാസബന്ധങ്ങളുണ്ടാകുന്നു. ഇങ്ങനെ നാലു വ്യത്യസ്‌തങ്ങളായ ആറ്റങ്ങളുമായോ, ഗ്രൂപ്പുകളുമായോ ചേര്‍ന്നുണ്ടാകുന്ന തന്മാത്രയിലെ കാര്‍ബണ്‍ ആണ് അസമമിത കാര്‍ബണ്‍ ആറ്റം. കൈറാല്‍ കാര്‍ബണുകളുള്ള തന്മാത്രകള്‍ക്ക് ചില പ്രത്യേക ഗുണധര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും. |
asymptote | അനന്തസ്പര്ശി | വക്രത്തെ തുടര്‍ച്ചയായി സമീപിച്ചുകൊണ്ടിരിക്കുന്നതും എന്നാല്‍ പരിമിത ദൂരത്തിനുള്ളില്‍ അതിനെ സ്‌പര്‍ശിക്കാത്തതുമായ രേഖ. വക്രത്തിന് അനന്തദൂരത്തുള്ള ഒരു ബിന്ദുവില്‍ വരയ്‌ക്കുന്ന സ്‌പര്‍ശരേഖയാണിത് എന്ന് പറയാം. ചിത്രത്തില്‍ സ്‌പര്‍ശരേഖ വക്രത്തെ സ്‌പര്‍ശിക്കുന്നത് അനന്തതയിലാണ്. |
atlas | അറ്റ്‌ലസ് | (biology) നാല്‍ക്കാലി കശേരുകികളുടെ തലയോടിനോട് അടുത്തുള്ള ആദ്യ കശേരു. തലയോടിനെ താങ്ങിനിര്‍ത്തുന്നതിനും തല ഇരുവശത്തേക്കും തിരിക്കുവാനും യോജിച്ച ഘടനയാണ് ഇതിന്. |
atlas | അറ്റ്‌ലസ് | (geography) അറ്റ്‌ലസ്, ഭൂപടപുസ്‌തകം. ഭൂപടങ്ങളുടെ സമാഹാരം. |
atmosphere | അന്തരീക്ഷം | 1. വാതകങ്ങളും നീരാവിയും അടങ്ങിയ, ഭൂമിയെ പൊതിഞ്ഞിരിക്കുന്ന ആവരണം. ഗുരുത്വാകര്‍ഷണത്താലാണ് അന്തരീക്ഷം നിലനില്‍ക്കുന്നത്. ഭൂമിയില്‍ നിന്നുള്ള ഉയരത്തിനാനുപാതികമായി വാതകങ്ങളുടെയും നീരാവിയുടെയും അനുപാതത്തിലും, അന്തരീക്ഷത്തിന്റെ ഭൗതിക ഗുണങ്ങളിലും വ്യതിയാനം ഉണ്ടാകുന്നു. ഇതിലെ വാതകങ്ങളുടെ ആകെ ദ്രവ്യമാനത്തിന്റെ 75%വും നീരാവിയുടെ 90%വും ഏറ്റവും അടിത്തട്ടായ ട്രാപോസ്‌ഫിയറിലാണ് ഉള്ളത്. ഇത് ഭൂമിയുടെ നിരപ്പില്‍ നിന്ന് 10-16 കി. മീ ഉയരത്തില്‍ വരെയുണ്ട്. അതിനു മുകളിലത്തെ തട്ടായ സ്‌ട്രാറ്റോസ്‌ഫിയര്‍ (16-50 കി. മീ. ഉയരം വരെ) ഓസോണിന്റെ സഹായത്താല്‍ ജീവജാലങ്ങള്‍ക്ക് ദോഷകരമായ അള്‍ട്രാവയലറ്റ് രശ്‌മികളെ ആഗിരണം ചെയ്യുന്നു. അതിനു മുകളിലായി മീസോസ്‌ഫിയറും (50-85 കി.മീ) അതിനു മുകളിലായി അയണോസ്‌ഫിയറും (85-500-600 കി. മീ). പൊതുവായ വാതക അനുപാതം നൈട്രജന്‍ 78.08%, ഓക്‌സിജന്‍ 20.95%, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് .035%, ആര്‍ഗണ്‍ 0.93% ഇവയെ കൂടാതെ നിയോണ്‍, ഹീലിയം, ഹൈഡ്രജന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍, ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് മുതലായവയും ഉണ്ട്. 2. പൊതുവേ ഏതൊരു ഖഗോളവസ്‌തുവിനെയും പൊതിഞ്ഞിരിക്കുന്ന വാതകാവരണത്തെ അന്തരീക്ഷമെന്ന് പറയാം. 3. അന്തരീക്ഷമര്‍ദ്ദത്തിന്റെ ഒരു യൂണിറ്റ്. 0.76 മീ. രസയൂപത്തിന്റെ മര്‍ദത്തിന് തുല്യം. |
atoll | എറ്റോള് | സമുദ്രത്തില്‍ കാണപ്പെടുന്ന, നടുവില്‍ തടാകം ഉള്ള വലയാകൃതിയിലുള്ള പവിഴപ്പുറ്റുകള്‍. തമ്മില്‍ ബന്ധം ഉണ്ടാകണമെന്നില്ല. പദത്തിന്റെ ഉത്ഭവം "ഇതള്‍' എന്ന മലയാള പദത്തില്‍ നിന്നാണ്. മാലി ദ്വീപിനുള്ള പഴയ മലയാള പേരാണിത്. സാധാരണ സമുദ്രനിരപ്പിന് മുകളില്‍ കാണുകയില്ല. |
atom | ആറ്റം | ഒരു മൂലകത്തിന്റെ എല്ലാ ഗുണവിശേഷങ്ങളും അടങ്ങിയിരിക്കുന്ന ഏറ്റവും സൂക്ഷ്‌മ ഘടകം. |
atom bomb | ആറ്റം ബോംബ് | ശൃംഖലാ അണുവിഘടനം വഴി വമ്പിച്ച ഊര്‍ജം വളരെ പെട്ടെന്ന് ലഭ്യമാക്കുന്ന നശീകരണോപാധി. വന്‍തോതില്‍ നാശനഷ്‌ടങ്ങളുണ്ടാക്കുവാന്‍ ആറ്റംബോംബ് വിസ്‌ഫോടനത്തിന് കഴിയും. |
atomic clock | അണുഘടികാരം | വളരെയധികം കൃത്യതയുള്ള ഒരു സമയമാപിനി. തറനിലയിലുള്ള സീസിയം ആറ്റങ്ങളുടെ രണ്ട് ഹൈപ്പര്‍ ഫൈന്‍ ഊര്‍ജനിലകള്‍ തമ്മിലുള്ള സംക്രമണ ഫലമായുള്ള വികിരണത്തിന്റെ 9,192,631,770 കമ്പനങ്ങള്‍ക്കുവേണ്ട സമയമാണ് ഒരു സെക്കന്റ്. |
atomic heat | അണുതാപം | ഒരു ഗ്രാം ആറ്റത്തിന്റെ താപധാരിത. മൂലകത്തിന്റെ വിശിഷ്‌ടതാപത്തെ അണുഭാരം കൊണ്ട് ഗുണിച്ചു കിട്ടുന്നതാണ് ഇത്. |
atomic mass unit | അണുഭാരമാത്ര | ആറ്റത്തിന്റെയും തന്മാത്രയുടെയും പ്രാഥമിക കണങ്ങളുടെയും മറ്റും ദ്രവ്യമാനത്തിന്റെ ഒരു ഏകകം. amu എന്ന് ചുരുക്കം. 1 amu = 12C ആറ്റത്തിന്റെ ദ്രവ്യമാനത്തിന്റെ 12-ല്‍ ഒരു ഭാഗം എന്നെടുത്തിരിക്കുന്നു. 1.66X10-27 കിലോഗ്രാമിന് തുല്യം. |
atomic number | അണുസംഖ്യ | ഒരു മൂലകത്തെ മറ്റൊന്നില്‍ നിന്ന് വേര്‍തിരിച്ച് പറയുന്ന മുഖ്യ സംഖ്യ. ആവര്‍ത്തന പട്ടികയില്‍ മൂലകങ്ങളെ വര്‍ഗീകരിച്ചിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. അണുകേന്ദ്രത്തിലെ പ്രാട്ടോണുകളുടെ എണ്ണമാണ് അണുസംഖ്യ. |
atomic pile | ആറ്റമിക പൈല് | ഇന്ധനവും ഗ്രാഫൈറ്റ് മോഡറേറ്ററും അട്ടിയായി ക്രമീകരിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന ആദ്യകാല അണു റിയാക്‌ടര്‍. |
atomicity | അണുകത | ഒരു മൂലക തന്മാത്രയില്‍ അടങ്ങിയിട്ടുള്ള ആറ്റങ്ങളുടെ എണ്ണം. |