അരേസീബോ ഒബ്‌സര്‍വേറ്ററി
ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ഡിഷ് റേഡിയോ ടെലിസ്‌കോപ്പ്. തെക്കേ അമേരിക്കന്‍ രാജ്യമായ പ്യൂര്‍ട്ടോറെക്കോയിലെ അരേസിബോയില്‍ സ്ഥിതി ചെയ്യുന്നു. ടെലിസ്‌കോപ്പിന്റെ 350 മീറ്റര്‍ വ്യാസമുള്ള ഡിഷ് ഒരു പഴയ അഗ്നിപര്‍വത ഗര്‍ത്തത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. അന്യഗ്രഹജീവികള്‍ക്കു വേണ്ടിയുള്ള അന്വേഷണ പദ്ധതിയായ സെറ്റി ( Seti) യുടെ ഭാഗമായും ഈ റേഡിയോ ദൂരദര്‍ശിനി ഉപയോഗിക്കപ്പെടുന്നുണ്ട്.