Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
apogamy | അപബീജയുഗ്മനം | ബീജസങ്കലനമില്ലാതെ ഗാമറ്റോഫൈറ്റ് കലയില്‍ നിന്ന് നേരിട്ടുള്ള ഭ്രൂണ രൂപീകരണം. |
apogee | ഭൂ ഉച്ചം | 1. ഭൂകേന്ദ്ര പരിക്രമണപഥത്തില്‍, (ഉദാ: ഉപഗ്രഹപഥത്തില്‍) ഭൂ കേന്ദ്രത്തില്‍ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനം. 2. ചന്ദ്രന്റെ പരിക്രമണ പഥത്തില്‍ അത് ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന സ്ഥാനം. apsides നോക്കുക. |
apomixis | അസംഗജനം | ബീജസങ്കലനമോ, ഊനഭംഗമോ കൂടാതെ നടക്കുന്ന പ്രത്യുത്‌പാദനം. അയോഗജനി, അരേണുജനി, അസംഗജനി തുടങ്ങിയവ ഇതില്‍പ്പെടുന്നു. |
apophylite | അപോഫൈലൈറ്റ് | ബാസാള്‍ട്ട്, മറ്റ് ആഗ്നേയശിലകള്‍ എന്നിവയില്‍ കലര്‍ന്ന് കാണപ്പെടുന്ന സിയോലൈറ്റും അമിഗ്‌ഡൈലും ചേര്‍ന്ന ഒരു ദ്വിതീയ ധാതു. പൊട്ടാസിയത്തിന്റെയും കാല്‍സ്യത്തിന്റെയും ഹൈഡ്രറ്റഡ് ഫ്‌ളൂറോസിലിക്കേറ്റാണ് ഇത്. |
apophysis | അപോഫൈസിസ് | കശേരുകികളുടെ അസ്ഥികളില്‍ പേശികള്‍ ബന്ധിച്ചിരിക്കുന്ന ഭാഗം. |
Apoplast | അപോപ്ലാസ്റ്റ് | സസ്യങ്ങളില്‍ എല്ലാ കോശഭിത്തികളും അവയിലെ ജലവും അടങ്ങിയ അന്യോന്യം ബന്ധപ്പെട്ട വ്യൂഹം. ജലത്തിന്റെയും അതില്‍ ലയിച്ച ലായകങ്ങളുടെയും നീക്കം ആപോപ്ലാസ്റ്റിക് മാര്‍ഗം എന്നാണറിയപ്പെടുന്നത്. (കോശഭിത്തിയില്‍ സെല്ലുലോസ് നാരുകളും അവയ്‌ക്കിടയ്‌ക്ക് ജലവുമാണുള്ളത്) |
apospory | അരേണുജനി | സ്പോറോഫൈറ്റിക കലയില്‍ നിന്ന് കായിക വര്‍ധനയിലൂടെ ഗാമിറ്റോഫൈറ്റ് വളര്‍ച്ച പ്രാപിക്കുന്ന പ്രക്രിയ. |
apothecium | വിവൃതചഷകം | ചില ഫംഗസുകളിലും ലൈക്കനുകളിലും കാണുന്ന കപ്പിന്റെയോ സോസറിന്റെയോ ആകൃതിയിലുള്ള, സ്‌പോറു ണ്ടാകുന്ന അവയവം. |
appalachean orogeny | അപ്പലേച്യന്‍ പര്‍വതനം | ഡിവോണിയന്‍ കാലം മുതല്‍ പെര്‍മിയന്‍ വരെ വടക്കു കിഴക്കന്‍ അമേരിക്കയിലുണ്ടായ വലന കാലഘട്ടം. |
apparent expansion | പ്രത്യക്ഷ വികാസം | - |
apparent magnitude | പ്രത്യക്ഷ കാന്തിമാനം | - |
appendage | ഉപാംഗം | ഒരു ജീവിയുടെ ശരീരത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഭാഗം. കൈകാലുകളായോ തുഴകളായോ ഇവ പലവിധത്തില്‍ രൂപപ്പെട്ടിരിക്കും. |
Appleton layer | ആപ്പിള്‍ടണ്‍ സ്തരം | അയണോസ്ഫിയറി ലെ F2 സ്‌തരത്തിന്റെ മറ്റൊരു പേര്. |
apposition | സ്തരാധാനം | കോശഭിത്തി സ്ഥൂലീകരിക്കുന്നതിനു വേണ്ടി സെല്ലുലോസ്, ലിഗ്നിന്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ പാളികളായി നിക്ഷിപ്‌തമാകുന്ന പ്രക്രിയ. |
approximation | ഏകദേശനം | പൂര്‍ണമായും കൃത്യമല്ലാത്തതും, സന്ദര്‍ഭത്തിന് യോജിച്ച കൃത്യതയുള്ളതുമായ ഫലം. 3.14, 3.141, 22/7 എന്നിവയെല്ലാം πയുടെ മൂല്യത്തിന്റെ ഏകദേശനങ്ങളാണ്. സൂര്യനില്‍ നിന്നു വരുന്ന പ്രകാശ രശ്‌മികളെ സമാന്തര രശ്‌മികളായി കരുതുന്നതും ഭൂമിക്ക് ഗോളാകൃതിയാണെന്നു കരുതുന്നതും ഏകദേശനമാണ്. |
aprotic | എപ്രാട്ടിക് | പ്രാട്ടോണ്‍ കൈമാറ്റം അനുവദിക്കാത്ത ലായകത്തെ കുറിക്കുന്നത്. ഉദാ: അസറ്റോണ്‍, ബെന്‍സീന്‍. |
aprotic solvent | അപ്രാട്ടിക ലായകം | പ്രാട്ടോണ്‍ ത്യജിക്കുകയോ, സ്വീകരിക്കുകയോ ചെയ്യാത്ത ലായകം. |
apsides | ഉച്ച-സമീപകങ്ങള് | ഭാരകേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന രണ്ട് വാനവസ്‌തുക്കള്‍ (ഉദാ: ഇരട്ട നക്ഷത്രങ്ങള്‍; ഒരു നക്ഷത്രവും അതിന്റെ ഗ്രഹവും) പരസ്‌പരം ഏറ്റവും അടുത്തും ( periapsis) ഏറ്റവും അകലെയും ( apo apsis) വരുന്ന സ്ഥാനങ്ങള്‍. ഇവ തമ്മില്‍ യോജിപ്പിച്ച് വരയ്‌ക്കുന്ന നേര്‍രേഖയാണ് ആപ്‌സൈഡ്‌സ് രേഖ ( line of apsides). പഥം ദീര്‍ഘവൃത്തമാണെങ്കില്‍ ഇത് മുഖ്യാക്ഷം ആയിരിക്കും. |
aqua fortis | അക്വാ ഫോര്‍ട്ടിസ് | സാന്ദ്ര നൈട്രിക് അമ്ലം (HNO3) |
aqua ion | അക്വാ അയോണ്‍ | ദായകബന്ധനം വഴി ജലതന്മാത്രകള്‍ കാറ്റയോണുമായി ബന്ധിക്കപ്പെട്ട സങ്കീര്‍ണ്ണ അയോണ്‍. |