ആര്‍ എന്‍ എ.
Ribo Nucleic Acid എന്നതിന്റെ ചുരുക്കം. ഡി എന്‍ എയിലെ ഡിഓക്‌സിറൈബോസ് പഞ്ചസാരയ്‌ക്കു പകരം ഇതില്‍ റൈബോസ് ആണ് ഉണ്ടാകുക. തൈമീന്‍ ക്ഷാരത്തിനുപകരം യുറാസില്‍ ആയിരിക്കും. പലതരം ആര്‍ എന്‍ എ. കളുണ്ട്. ഇവ പ്രാട്ടീന്‍ സംശ്ലേഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ഏതാനും വൈറസ്സുകളുടെ ജനിതക പദാര്‍ഥം ഇതാണ്.