robotics

റോബോട്ടിക്‌സ്‌.

റോബോട്ടുകളെ സംബന്ധിച്ച ശാസ്‌ത്രസാങ്കേതിക വിദ്യ. ഇലക്‌ട്രാണിക്‌സിന്റെ സഹായത്താല്‍ നിയന്ത്രിക്കപ്പെടുന്നതും മുന്‍കൂട്ടി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സ്വയം നിരവധി കാര്യങ്ങള്‍ ചെയ്യുന്നതുമായ ഒരു യന്ത്രവിശേഷമാണ്‌ റോബോട്ട്‌. എന്താണ്‌ ചെയ്യേണ്ടത്‌ എന്ന നിര്‍ദ്ദേശസമാഹാരം റോബോട്ടിന്റെ നിയന്ത്രണ കേന്ദ്രത്തില്‍ സൂക്ഷിക്കുന്നു. ഈ നിയന്ത്രണ കേന്ദ്രത്തിലെ പ്രധാന ഘടകം ഒരു കമ്പ്യൂട്ടര്‍ ആണ്‌. റോബോട്ടുകള്‍ സഞ്ചാരശേഷിയില്ലാത്തവയോ അവയവങ്ങള്‍ (ചലിക്കുന്ന ഒരു കൈ ആകാം) ഇല്ലാത്തവയോ ആവാം. സഞ്ചരിക്കുന്ന റോബോട്ടുകളില്‍ കാഴ്‌ചയ്‌ക്കുവേണ്ടി ടെലിവിഷന്‍ ക്യാമറയും സ്‌പര്‍ശനത്തിനുവേണ്ടി ഇലക്‌ട്രാണിക്‌ സെന്‍സറുകളും ഉണ്ടാകും. കൂടാതെ സമാഹരിച്ചുവച്ച നിര്‍ദ്ദേശങ്ങളും സെന്‍സറുകളില്‍ നിന്നു ലഭിക്കുന്ന ഫീഡ്‌ബാക്കും ആണ്‌ ഇവയെ നിയന്ത്രിക്കുന്നത്‌.

More at English Wikipedia

Close