robots
റോബോട്ടുകള്‍.
കംപ്യൂട്ടറുകളാല്‍ നിയന്ത്രിക്കപ്പെടുന്ന യന്ത്രങ്ങളാണ് റോബോട്ടുകള്‍. മനുഷ്യരെപ്പോലെ തന്നെ വിവേചനശേഷിയുള്ളതിനാല്‍ "യന്ത്രമനുഷ്യര്‍' എന്ന് ആലങ്കാരികമായി പറയാറുണ്ട്. റോബോട്ടുകള്‍ എല്ലായ്‌പോഴും മനുഷ്യാകാരം ഉള്ളവയാകണമെന്നില്ല. മനുഷ്യാകാരമുള്ള റോബോട്ടുകളെ ആന്‍ഡ്രായ്‌ഡുകള്‍ എന്നാണ് വിളിക്കുന്നത്. മനുഷ്യന് എത്തിപ്പെടാന്‍ പറ്റാത്തതോ അപകടകരമോ ആയ സ്ഥലത്താണ് റോബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുക. ആവര്‍ത്തന വിരസമായ പണികള്‍ക്കും റോബോട്ടുകള്‍ ഉപയോഗിക്കപ്പെടുന്നു. കൃത്രിമ ബുദ്ധിയെ സംബന്ധിച്ച ഗവേഷണങ്ങളിലുണ്ടായ മുന്നേറ്റം റോബോട്ടിക്‌സിലും കാര്യമായ പുരോഗതി വരുത്തിയിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ കാണുകയും (ടി വി ക്യാമറയിലൂടെ) സ്‌പര്‍ശിച്ചറിയുകയും (ട്രാന്‍സ്‌ഡ്യൂസറുകളിലൂടെ) ചെയ്യുന്ന റോബോട്ടുകള്‍ ഇപ്പോള്‍ സുലഭമായിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളുടെ ഏണിപ്പടികള്‍ സ്വയം കയറുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന റോബോട്ടുകള്‍ വികസിത രാജ്യങ്ങളില്‍ വിരളമല്ല.