Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
resting potential | റെസ്റ്റിങ്ങ് പൊട്ടന്‍ഷ്യല്‍. | കോശങ്ങളുടെ ഉള്‍ഭാഗത്തിനും പുറംഭാഗത്തിനും ഇടയിലുള്ള വിദ്യുത് പൊട്ടന്‍ഷ്യല്‍ വ്യത്യാസം. നാഡികളും മാംസപേശികളും ഉത്തേജിക്കപ്പെടാത്ത അവസ്ഥയില്‍ ഉള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസമാകയാല്, ഇതിനെ റെസ്റ്റിങ്ങ് പൊട്ടന്‍ഷ്യല്‍ എന്നു വിളിക്കുന്നു. |
restoring force | പ്രത്യായനബലം | പുനസ്ഥാപന ബലം. സന്തുലനം നഷ്ടപ്പെട്ട ഒരു വ്യവസ്ഥയെ സംതുലനത്തിലേക്ക് തിരിച്ചെത്തിക്കുന്ന ബലം. ഉദാ: ഒരു കമ്പിയെ അല്‍പ്പം വലിച്ചു നീട്ടിയ ശേഷം വിട്ടാല്‍ അത് തിരിച്ച് പൂര്‍വാവസ്ഥയെ പ്രാപിക്കുന്നത് ആറ്റോമിക തലത്തിലുള്ള പുനസ്ഥാപനബലം മൂലമാണ്. |
restriction enzyme | റെസ്ട്രിക്ഷന് എന്‍സൈം. | ഡി എന്‍ എയുടെ പ്രത്യേക ബേസ് ക്രമീകരണങ്ങളെ തിരിച്ചറിഞ്ഞ് അവിടെ മുറിക്കുന്ന എന്‍സൈമുകള്‍. തന്മാത്രാ ജൈവശാസ്ത്ര ഗവേഷണത്തിലും ജനിതക എന്‍ജിനീയറിങ്ങിലും ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. |
resultant force | പരിണതബലം. | പരിണതബലം. |
retardation | മന്ദനം. | ഒരു വസ്തുവിന്റെ പ്രവേഗത്തില് വരുന്ന കുറവിന്റെ നിരക്ക്. ത്വരണത്തിന്റെ വിപരീതം. |
retentivity (phy) | ധാരണ ശേഷി. | ഒരു വസ്തുവിനെ പ്രരണ ക്ഷേത്രമുപയോഗിച്ച് കാന്തീകരിച്ച ശേഷം ക്ഷേത്രത്തെ നീക്കിയാല്‍ കാന്തികത എത്രമാത്രം അവശേഷിക്കും എന്നതിന്റെ സൂചകം. ഉരുക്കിന് ധാരണശേഷി കൂടുതലും പച്ചിരുമ്പിനു കുറവും ആണ്. |
reticulo endothelial system | റെട്ടിക്കുലോ എന്ഡോഥീലിയ വ്യൂഹം. | ശരീരത്തില്‍ ലിംഫ്നോഡുകള്‍, കരള്‍, സ്പ്ലീന്‍, മജ്ജ തുടങ്ങിയ ഭാഗങ്ങളില്‍ കാണപ്പെടുന്ന മഹാഭക്ഷി കോശങ്ങളുടെ വ്യൂഹം. mononuclear phagocyte system എന്നും പേരുണ്ട്. |
reticulum | റെട്ടിക്കുലം. | അയവിറക്കുന്ന മൃഗങ്ങളുടെ ആമാശയത്തിന്റെ രണ്ടാമത്തെ അറ. |
retina | ദൃഷ്ടിപടലം. | കണ്ണിനകത്തെ സംവേദക കോശങ്ങള്‍ അടങ്ങുന്ന പാളി. |
retinal | റെറ്റിനാല്‍. | റോഡോപ്സിന്‍ ബ്ലീച്ച് ചെയ്യപ്പെടുമ്പോഴും വിറ്റാമിന്‍ എ ആയി മാറുമ്പോഴും ഉണ്ടാകുന്ന കരോട്ടിനോയ്ഡ് വിഭാഗത്തില്‍പ്പെടുന്ന വസ്തു. |
retro rockets | റിട്രാ റോക്കറ്റ്. | യാത്രാദിശയ്ക്ക് പുറം തിരിഞ്ഞു നില്ക്കുന്ന റോക്കറ്റുകളാണ് റിട്രാ റോക്കറ്റുകള്‍ അഥവാ എതിര്‍ദിശാ റോക്കറ്റ്. ഭമൗാന്തരീക്ഷത്തിന് പുറത്തുകടന്ന ഒരു പേടകം തിരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഘര്‍ഷണത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് പേടക വേഗത കുറയ്ക്കുക അനിവാര്യമാണ്. എതിര്‍ദിശാ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. |
retrograde motion | വക്രഗതി. | സൗരയൂഥത്തില്‍ ഗ്രഹങ്ങള്‍ അവയുടെ സാധാരണ പരിക്രമണത്തിനു (ക്രമഗതി) വിപരീത ദിശയില്‍ (കിഴക്കുനിന്ന് പടിഞ്ഞാറോട്ട്) ചലിക്കുന്നതായി കാണപ്പെടുന്ന പ്രതിഭാസം. ഗ്രഹങ്ങള്‍ക്കെല്ലാം ക്രമഗതിയും വക്രഗതിയുമുണ്ട്. ചില വക്രഗതികള്‍ നിരീക്ഷകന്റെ ആപേക്ഷിക ചലനം മൂലം ഉണ്ടാകുന്ന തോന്നലാണ്. ഉദാ. സാധാരണഗതിയില്‍ പടിഞ്ഞാറുനിന്നു കിഴക്കോട്ടു നീങ്ങുന്ന ചൊവ്വ. (ഇതാണ് ക്രമഗതി) ഒരു നാള് ചലനം നിര്‍ത്തുകയും എതിര്‍ദിശയില്‍ ചലിച്ചുതുടങ്ങുകയും ചെയ്യുന്നതായി കാണപ്പെടും. ചൊവ്വയും ഭൂമിയും സൂര്യനെ ചുറ്റുന്ന വേഗത വ്യത്യസ്തമാവുകയും ഭൂമി ചൊവ്വയെ കടന്നു പോവുകയും ചെയ്യുന്നതു കൊണ്ടാണ് ഇങ്ങനെ കാണപ്പെടുന്നത്. ഗ്രഹം വീണ്ടും ക്രമഗതിയിലേക്കു തിരിച്ചുവരും. |
retrovirus | റിട്രാവൈറസ്. | ആര് എന്‍ എ ജനിതക പദാര്ഥമായുള്ള ഒരു കൂട്ടം വൈറസുകള്‍. കുപ്രസിദ്ധമായ എയ്ഡ്സ് വൈറസ് ഇതില്‍പ്പെട്ടതാണ്. ആതിഥേയ കോശത്തില്‍ കടന്നാലുടനെ, ഇവയുടെ ആര് എന്‍ എ പകര്‍ത്തി ഡി എന്‍ എ ഉണ്ടാകും. ഇങ്ങനെ ഉണ്ടാകുന്ന ഡി എന്‍ എ പലപ്പോഴും ആതിഥേയ കോശത്തിന്റെ ഡി എന്‍ എയുമായി തുന്നിച്ചേര്‍ക്കപ്പെടും. അങ്ങനെ വൈറസിന് വളരെക്കാലം "ഒളിച്ചിരിക്കുവാന്' കഴിയും. reverse transcriptase നോക്കുക. |
reverberation | അനുരണനം. | വലിയ കെട്ടിടങ്ങള്‍ക്കുള്ളിലോ ഓഡിറ്റോറിയത്തിലോ പല പ്രതലങ്ങളില്‍ തട്ടി ശബ്ദതരംഗങ്ങള്‍ പ്രതിഫലിച്ച് ഒത്തുചേരുന്നതുമൂലം ഉണ്ടാകുന്ന പ്രഭാവം. സംഗീതത്തിന് ഇത് ശ്രവണസുഖം നല്‍കുമെങ്കിലും പ്രഭാഷണങ്ങള്‍ അവ്യക്തമാകും. |
reverse bias | പിന്നോക്ക ബയസ്. | - |
reverse transcriptase | റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേസ്. | റിട്രാവൈറസുകളുടെ ജനിതക പദാര്‍ഥമായ ആര് എന്‍ എയില്‍ നിന്ന് ഡി എന്‍ എ നിര്‍മിക്കുന്ന എന്‍സൈം. സാധാരണ ഗതിയില്‍ ഡി എന്‍ എയില്‍ നിന്ന് ആര് എന്‍ എ പകര്ത്തപ്പെടുകയാണല്ലോ. അതിന് വിപരീതമായി നടക്കുന്ന പ്രക്രിയ ആകയാല്‍ "റിവേഴ്സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ജനിതക എന്‍ജിനീയറിങ്ങില്‍ സന്ദേശക ആര് എന്‍ എയില്‍ നിന്ന് ജീനുകളുടെ പകര്പ്പുകളുണ്ടാക്കുവാന് ഉപയോഗിക്കപ്പെടുന്നു. retrovirus നോക്കുക. |
reversible process | വ്യുല്‍ക്രമണീയ പ്രക്രിയ. | ഒരു താപഗതിക വ്യൂഹം ഒരു അവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്കു മാറുന്നതിനെ താപഗതിക പ്രക്രിയ എന്ന് പറയും. ഉദാ: ഒരു വാതകത്തിന്റെ വികാസം. ബാഹ്യ ചുറ്റുപാടില്‍ ഉണ്ടാകുന്ന അനന്തമാം വിധം ചെറുതായ ഒരു മാറ്റംകൊണ്ട് ഒരു പ്രക്രിയയുടെ ഗതി വിപരീത ദിശയിലാക്കാന്‍ കഴിയുമെങ്കില്‍ ആ പ്രക്രിയയെ വ്യുല്‍ക്രമണീയ പ്രക്രിയ എന്നു പറയും. അല്ലാത്തവയെ അനുല്ക്രമണീയ പ്രക്രിയ എന്നും. |
reversible reaction | ഉഭയദിശാ പ്രവര്‍ത്തനം. | ഉത്പന്നങ്ങള്‍ പ്രതിപ്രവര്‍ത്തിച്ച് അഭികാരകങ്ങളുണ്ടാകുന്ന അഥവാ ഇരുദിശകളിലേക്കും നടക്കുന്ന പ്രതിപ്രവര്‍ത്തനം. ഉദാ: H2+I2 2HI. |
revolution | പരിക്രമണം. | ഉദാ: സൂര്യന് ചുറ്റും ഭൂമിയുടെ പരിക്രമണം. |
Reynolds number | റെയ്നോള്‍ഡ്സ് സംഖ്യ (Re). | ഒരു കുഴലിലൂടെയുള്ള ദ്രവത്തിന്റെ ഒഴുക്കിന്റെ സ്വഭാവം സൂചിപ്പിക്കാന്‍ ദ്രവഗതികത്തില്‍ ഉപയോഗിക്കുന്ന സ്ഥിരാങ്കം. ഇത് ഒരു വിമരഹിത ( dimension less) സംഖ്യയാണ്. Re = Vρl/η, V ദ്രവത്തിന്റെ പ്രവാഹ വേഗത, ρ- അതിന്റെ സാന്ദ്രത, l - പ്രസക്തമായ വലുപ്പം (ഉദാ: ട്യൂബിന്റെ വ്യാസം), η-ദ്രവത്തിന്റെ ശ്യാനതാഗുണാങ്കം ( Coefficient of Viscosity). ഒരേ വ്യാസമുള്ള ഒരു നേര്കുഴലില് Re < 2000 ആണെങ്കില്‍ ഒഴുക്ക് സ്ഥരിതം ( Laminar) ആയിരിക്കുമെന്നും Re > 3000 ആണെങ്കില്‍ വിക്ഷുബ്ധം ( Turbulent) ആയിരിക്കുമെന്നും കണക്കാക്കുന്നു. ഓസ്ബോണ്‍ റെയ്നോള്‍ഡ്സിന്റെ (1842-1912) പേരില്‍ അറിയപ്പെടുന്നു. |