Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
pulse | പള്‍സ്. | ഹൃദയത്തിന്റെ സങ്കോചവികാസത്തോടനുബന്ധിച്ച് ധമനികളില്‍ അനുഭവപ്പെടുന്ന സങ്കോചവികാസപരമ്പര. ത്വക്കിനു തൊട്ടുതാഴെയുള്ള ധമനികളില്‍ ഇത് എളുപ്പത്തില്‍ കണ്ടുപിടിക്കാം. ഉദാ: കണങ്കൈയിലെ റേഡിയല്‍ ധമനി. |
pulse modulation | പള്‍സ് മോഡുലനം. | വിദ്യുത് സ്പന്ദങ്ങളെ (പള്‍സുകളെ) മോഡുലനം ചെയ്ത് വിവരങ്ങള്‍ (സിഗ്നല്‍) ഒരു സ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് അയക്കുന്ന സമ്പ്രദായം. നിശ്ചിത ആവൃത്തിയും ആയാമവുമുള്ള വിദ്യുത് സ്പന്ദങ്ങളാണ് വാഹക തരംഗങ്ങള്‍. സ്പന്ദങ്ങളുടെ ഏതെങ്കിലും ഒരു രാശിയില്‍ സിഗ്നലിന് അനുസൃതമായി മാറ്റം വരുത്തുന്നതാണ് അടിസ്ഥാന തത്വം. പ്രധാനപ്പെട്ട നാല് രീതികള്‍ ഇവയാണ്. 1. pulse amplitude modulation പള്‍സ് ആയാമ മോഡുലനം. വാഹക പള്‍സ് തരംഗത്തിന്റെ ആയാമത്തിന് വരുന്ന മാറ്റം സിഗ്നലിന് അനുരൂപമാണ്. PAM എന്ന്ചുരുക്ക രൂപം. ആയാമത്തിന്റെ നൈമിഷിക മൂല്യത്തിന് ആനുപാതികമായിരിക്കും പള്‍സുകളുടെ ആയാമം. 2. Pulse width modulation പള്‍സ് വീതി മോഡുലേഷന്. വാഹക പള്‍സ് തരംഗത്തിന്റെ ഓരോ പള്‍സിന്റെയും വീതി സിഗ്നലിന് അനുരൂപമാണ്. പള്‍സ് എത്ര നേരം നീണ്ടുനില്ക്കുന്നു എന്നത് സിഗ്നലിന്റെ ആയാമത്തിന് ആനുപാതികമാണ്. Pulse duration modulation എന്നും പേരുണ്ട്. PWM (PDM) എന്ന് ചുരുക്ക രൂപം. 3. Pulse position modulation പള്‍സ് സ്ഥാന മോഡുലനം. വാഹക പള്‍സ് തരംഗത്തിലെ ഓരോ പള്‍സിന്റെയും സ്ഥാനം സിഗ്നലിന് അനുരൂപമായി മാറിക്കൊണ്ടിരിക്കുന്നു. പള്‍സുകള്‍ ആവര്‍ത്തിക്കപ്പെടുന്ന ഇടവേള സിഗ്നലിന്റെ ആയാമത്തിന് ആനുപാതികമായിരിക്കും. PPM എന്ന് ചുരുക്ക രൂപം. 4. Pulse code modulation പള്‍സ് കോഡ് മോഡുലനം. സിഗ്നലിനെ നിര്‍ദ്ദിഷ്ട ഇടവേളകളില്‍ സാമ്പിള്‍ ചെയ്യുന്നു. സാമ്പിളിങ്ങ് ബിന്ദുക്കളിലെ സിഗ്നല്‍ ആയാമത്തിന് ആനുപാതികമായ ബൈനറി സിഗ്നലുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഈ പ്രക്രിയയ്ക്ക് കോഡിങ്ങ് എന്നു പറയുന്നു. ഈ ബൈനറി സിഗ്നലുകള്‍ (പള്‍സ് ശ്രണി) പ്രക്ഷണം ചെയ്യുന്നു. |
pulvinus | പള്വൈനസ്. | ഇലത്തണ്ടിന്റെ വീര്‍ത്ത അടിഭാഗം. പയര്‍ വര്‍ഗത്തില്‍പ്പെട്ട ചെടികളുടെ പ്രത്യേകതയാണ്. |
pumice | പമിസ്. | ഒരിനം അഗ്നിപര്‍വതജന്യശില. വായുകുമിളകളടങ്ങിയ ലാവ തണുത്തുറയുന്നത്. ഘനത്വം കുറവാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ഉരക്കല്ലായി ഉപയോഗിക്കപ്പെടുന്നു. |
pupa | പ്യൂപ്പ. | സമ്പൂര്‍ണ്ണ രൂപാന്തരണം നടക്കുന്ന ഷഡ്പദങ്ങളില്‍ ലാര്‍വയ്ക്കും പ്രായപൂര്‍ത്തിയായ ജീവിക്കും ഇടയിലുള്ള ഘട്ടം. ഈ ഘട്ടത്തില്‍ ജീവികള്‍ നിശ്ചലമായിരിക്കും. ആഹാരവും കഴിക്കുകയില്ല. എന്നാല്‍ ശരീരഘടനാപരമായി കാര്യമായ മാറ്റങ്ങള്‍ നടക്കുന്നുണ്ടായിരിക്കും. ചിത്രശലഭങ്ങളുടെ പ്യൂപ്പയെ ക്രസാലിസ് എന്ന് പറയും. |
pupil | കൃഷ്ണമണി. | കശേരുകികളുടെയും സെഫാലൊപോഡ് മൊളസ്ക്കുകളുടെയും മിഴിമണ്ഡലത്തിന്റെ മധ്യഭാഗത്ത് കാണുന്ന രന്ധ്രം. |
pure decimal | ശുദ്ധദശാംശം. | ഒന്നില്‍ കുറഞ്ഞ ദശാംശസംഖ്യ. ഉദാ: 0.1, 0.24. |
pus | ചലം. | പഴുപ്പുള്ള സ്ഥലത്തുണ്ടാകുന്ന സീറം. വെളുത്ത രക്തകോശങ്ങള്‍, ബാക്റ്റീരിയങ്ങള്‍, കലകളുടെ അവശിഷ്ടങ്ങള്‍ എന്നിവ അടങ്ങിയ ഇളംമഞ്ഞ ദ്രാവകം. |
pyramid | സ്തൂപിക | ഒരുവശം (ആധാരം) ഒരു ബഹുഭുജവും മറ്റുവശങ്ങളെല്ലാം ഒരു പൊതു ശീര്‍ഷകത്തോടു കൂടിയ ത്രികോണങ്ങളുമായുള്ള ഘനരൂപം. ആധാരവശത്തിന് ഒരു സമമിതികേന്ദ്രം ഉണ്ടെങ്കില്‍, ഈ ബിന്ദുവില്‍ നിന്ന് ശീര്‍ഷകത്തിലേക്ക് വരയ്ക്കുന്ന രേഖയ്ക്ക് പിരമിഡിന്റെ അക്ഷം എന്നു പറയുന്നു. |
pyrenoids | പൈറിനോയിഡുകള്‍. | ആല്‍ഗകളുടെയും മറ്റും ക്ലോറോപ്ലാസ്റ്റില്‍ കാണുന്ന പ്രാട്ടീനും സ്റ്റാര്‍ച്ചും അടങ്ങിയ ഇരുണ്ട കണികകള്‍. |
pyrex glass | പൈറക്സ് ഗ്ലാസ്. | 81% സിലിക്ക, 12% ബോറോണ്ഓക്സൈഡ്, 5% ആല്‍ക്കലി ഓക്സൈഡുകള്‍, 2% അലൂമിനിയം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഗ്ലാസ്. ബോറോണ്‍ ഓക്സൈഡ് അടങ്ങിയിരിക്കുന്നതിനാല്‍ താപീയ വികാസം വളരെ കുറഞ്ഞിരിക്കും. |
pyro electric effect | താപവിദ്യുത് പ്രഭാവം. | ചിലയിനം ക്രിസ്റ്റലുകളുടെ എതിര്‍മുഖങ്ങള്‍ തമ്മില്‍ താപനിലയില്‍ വ്യത്യാസം വരുത്തിയാല്‍ ഇവയ്ക്ക് ലംബമായ മുഖങ്ങളില്‍ പൊട്ടന്‍ഷ്യല്‍ വ്യത്യാസം അനുഭവപ്പെടുന്ന പ്രതിഭാസം. |
pyroclastic rocks | പൈറോക്ലാസ്റ്റിക് ശിലകള്‍. | അഗ്നിപര്‍വതജന്യമായ ശിലകളുടെ നിക്ഷേപം. |
pyrolysis | പൈറോളിസിസ്. | ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി ഒരു സംയുക്തത്തെ വിഘടനം നടത്തുന്ന പ്രക്രിയ. പെട്രാളിയം ഹൈഡ്രാകാര്‍ബണുകളെ ഇപ്രകാരം വിഘടിപ്പിക്കുന്നതിനെ cracking എന്നു പറയും. |
pyrometer | പൈറോമീറ്റര്. | വിദൂര സംവേദന ശേഷിയുള്ള തെര്‍മോമീറ്റര്‍. അകലെയുള്ള വസ്തുക്കളുടെ പ്രതല താപനില അളക്കാന്‍ ഉപയോഗിക്കുന്നു. |
pythagorean theorem | പൈതഗോറസ് സിദ്ധാന്തം. | ഒരു മട്ടത്രികോണത്തിന്റെ ലംബഭുജങ്ങളുടെ വര്‍ഗങ്ങളുടെ തുക കര്ണഭുജത്തിന്റെ വര്‍ഗത്തിനു തുല്യമായിരിക്കും എന്ന സിദ്ധാന്തം. മട്ടത്രികോണം ABC യില്‍ AB2+BC2=AC2 |
Q 10 | ക്യു 10. | താപനില 10 ഡിഗ്രി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഫലമായി ഒരു പ്രക്രിയയുടെ നിരക്കിലുണ്ടാവുന്ന വര്‍ദ്ധനവ്. ഇതിന് താപനിലാഗുണാങ്കം (Temperature Coefficient) എന്ന് പറയുന്നു. ഒരു പ്രത്യേക താപനിലവരെയേ ഈ നിരക്കിലുള്ള വര്ധനയുണ്ടാകുകയുള്ളു. |
Q factor | ക്യൂ ഘടകം. | quality factor എന്നതിന്റെ ചുരുക്കം. ആവര്‍ത്തക പെരുമാറ്റമുള്ള ഒരു വ്യൂഹത്തിന് ഊര്‍ജം സംഭരിച്ചു വയ്ക്കാനുള്ള കഴിവിന്റെ അളവ്. Q=2π × ഒരു ചക്രത്തില്‍ സംഭരിച്ച ഊര്‍ജം ഒരു ചക്രത്തില്‍ ചെലവഴിച്ച ഊര്‍ജം. ഉയര്‍ന്ന ക്യു മൂല്യം സൂചിപ്പിക്കുന്നത് ഉയര്‍ന്ന ഊര്‍ജ ദക്ഷതയാണ്. |
Q value | ക്യൂ മൂല്യം. | രണ്ട് അണുകേന്ദ്രങ്ങള്‍ തമ്മിലോ രണ്ട് തന്മാത്രകള് തമ്മിലോ, അണുകേന്ദ്ര വിഘടനത്തിലോ കൈമാറ്റം ചെയ്യപ്പെടുന്ന ഊര്‍ജം. ഇത് ധനമോ ഋണമോ ആകാം. ധനമെങ്കില്‍ ഊര്‍ജം ഉല്പാദിപ്പിക്കപ്പെടുന്നു. ഋണമെങ്കില് ഊര്‍ജം ഉപയോഗിക്കപ്പെടുന്നു. |
QCD | ക്യുസിഡി. | - |