Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
proposition | പ്രമേയം | നിര്‍ദേശം. |
proproots | താങ്ങുവേരുകള്‍. | സസ്യകാണ്ഡത്തിന്റെ പര്‍വ്വ സന്ധിയില്‍ നിന്ന് താഴോട്ട് വളര്‍ന്ന് കാണ്ഡത്തിന് താങ്ങായി പ്രവര്‍ത്തിക്കുന്ന വേരുകള്‍. ഉദാ: കൈതയില്‍ കാണുന്ന താങ്ങു വേരുകള്‍. |
prosencephalon | അഗ്രമസ്തിഷ്കം. | - |
prosoma | അഗ്രകായം. | അരാക്നിഡുകളില് (ഉദാ: ചിലന്തി) തലയും വക്ഷസ്സും ചേര്‍ന്ന ഭാഗം. |
prostate gland | പ്രോസ്റ്റേറ്റ് ഗ്രന്ഥി. | ആണ് സസ്തനികളുടെ പ്രത്യുത്പാദന വ്യൂഹത്തിലെ ഒരു ഗ്രന്ഥി. ഇതില്‍ നിന്നുത്ഭവിക്കുന്ന സ്രവങ്ങള്‍ ശുക്ലത്തോട് ചേര്‍ക്കപ്പെടുന്നു. |
protandry | പ്രോട്ടാന്ഡ്രി. | സസ്യങ്ങളില്‍ ആണ് ലിംഗാവയവങ്ങള്‍ പെണ്ലിംഗാവയവങ്ങള്ക്ക് മുമ്പ് വളര്‍ച്ചയെത്തുന്ന അവസ്ഥ. സ്വപരാഗണം ഒഴിവാക്കാനിത് സഹായിക്കുന്നു. |
protease | പ്രോട്ടിയേസ്. | പ്രോട്ടീനിനെ വിഘടിപ്പിക്കുന്ന എന്‍സൈം. |
protein | പ്രോട്ടീന്‍ | മാംസ്യം. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍ ഇവയടങ്ങിയ കാര്‍ബണിക സംയുക്തം. അമീനോ അമ്ലങ്ങളാണ് പ്രാട്ടീന്‍ നിര്‍മ്മാണത്തിലെ ഏകകങ്ങള്‍. ജീവശരീരത്തില്‍ എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, പ്രതിവസ്തുക്കള്‍ തുടങ്ങിയ നിരവധി രൂപത്തില്‍ പ്രാട്ടീനുകള്‍ പ്രവര്‍ത്തിക്കുന്നു. |
proteomics | പ്രോട്ടിയോമിക്സ്. | ഒരു ജീവി നിര്‍മ്മിക്കുന്ന എല്ലാ പ്രാട്ടീനുകളെയും (പ്രാട്ടിയോം) പറ്റിയുള്ള പഠനം. |
prothallus | പ്രോതാലസ്. | ടെറിഡോഫൈറ്റുകളുടെ ചെറുതും പച്ചനിറമുള്ളതും ഹൃദയാകൃതിയിലുള്ളതും പാരന്‍കൈമാ നിര്‍മ്മിതവുമായ സ്വതന്ത്ര ഗാമറ്റോഫൈറ്റ്. ഇതിലാണ് ലൈംഗികാവയവങ്ങള്‍ ഉണ്ടാകുന്നത്. |
prothorax | അഗ്രവക്ഷം. | ഷഡ്പദങ്ങളുടെ വക്ഷസിലെ ആദ്യത്തെ ഖണ്ഡം. ഇതില്‍ ചിറകുകളില്ല; ഒരു ജോടി കാലുകളുണ്ട്. |
prothrombin | പ്രോത്രാംബിന്‍. | രക്തപ്ലാസ്മയില്‍ ഉള്ള ഒരു പദാര്‍ഥം. രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്നു. |
protocol | പ്രാട്ടോകോള്‍. | കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കുകളില്‍ വിവിധ കമ്പ്യൂട്ടറുകളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കാനായി നിര്‍മ്മിച്ചിട്ടുള്ള നിയമാവലി. ഇതുപയോഗിച്ചാണ് ഡാറ്റാ പാക്കറ്റുകള്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മിച്ച അതേ പ്രാട്ടോക്കോള് ഉപയോഗിച്ചാണ് അയയ്ക്കപ്പെടുന്ന പാക്കറ്റുകളെ തിരിച്ചറിയുന്നത്. വ്യാപകമായി ഉപയോഗിക്കുന്ന നെറ്റ്വര്‍ക്ക് പ്രാട്ടോകോളാണ് T C P/ I P. |
protogyny | സ്ത്രീപൂര്വത. | സസ്യങ്ങളില്‍ പെണ്ലിംഗാവയവങ്ങള് ആണ്ലിംഗാവയവങ്ങളേക്കാള് മുമ്പ് വളര്‍ച്ചയെത്തുന്ന അവസ്ഥ. സ്വയം പരാഗണം ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. |
proton | പ്രോട്ടോണ്‍. | ആറ്റത്തിന്റെ ഘടകമായ ഒരു കണം. ന്യൂക്ലിയസില്‍ കാണപ്പെടുന്നു. ഇതിന്റെ ചാര്‍ജ് 1.602 x 10 -19 കൂളോമും (യൂണിറ്റ് പോസിറ്റീവ് ചാര്‍ജ്) ദ്രവ്യമാനം 1.672 x10 -24 കി. ഗ്രാമും ആണ്. elementary particles നോക്കുക. |
proton proton cycle | പ്രോട്ടോണ്‍ പ്രോട്ടോണ്‍ ചക്രം. | സൂര്യനിലും മറ്റുപല നക്ഷത്രങ്ങളിലും നടക്കുന്ന ഊര്‍ജോല്‍പ്പാദന പ്രക്രിയ. നാല് ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ (പ്രാട്ടോണുകള്‍) പല ഘട്ടങ്ങളിലായി അന്യോന്യം കൂട്ടിയിടിച്ച് ഹീലിയം അണുകേന്ദ്രമായി മാറുന്നു. ഇതിന്റെ ഫലമായി ഏകദേശം 0.7% പദാര്‍ഥം ഊര്‍ജമായി മാറുന്നു. cf. CNO cycle. |
protonema | പ്രോട്ടോനിമ. | മോസുകളുടെ സ്പോര് മുളച്ച് ഉണ്ടാകുന്ന ബഹുകോശ നിര്‍മ്മിതവും ശാഖകളുള്ളതുമായ ഘടന. ഇതില്‍ കാണുന്ന മുകുളങ്ങള്‍ വളര്‍ന്ന് പുതിയ സസ്യങ്ങള്‍ ഉണ്ടാവുന്നു. |
protonephridium | പ്രോട്ടോനെഫ്രിഡിയം. | പരന്ന വിരകള്‍, റോട്ടിഫെറുകള്‍ മുതലായ അകശേരുകികളുടെ വിസര്‍ജനാവയവം. ഒന്നോ അതിലധികമോ ജ്വാലകോശങ്ങളും അവയോടനുബന്ധിച്ച് പുറത്തേക്ക് തുറക്കുന്ന നളികയുമാണ് ഇതിലുള്ളത്. |
protoplasm | പ്രോട്ടോപ്ലാസം | ജീവദ്രവ്യം. കോശത്തിനകത്തുള്ള എല്ലാ ജൈവപദാര്ത്ഥങ്ങളുമുള്ക്കൊള്ളുന്നത്. കോശദ്രവ്യത്തിന്റെ ഘടന വ്യക്തമായി മനസ്സിലാക്കുന്നതിനുമുമ്പ് സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു വാക്കാണിത്. |
protoplast | പ്രോട്ടോപ്ലാസ്റ്റ്. | കോശഭിത്തി നീക്കം ചെയ്തതിനു ശേഷമുള്ള സസ്യത്തിന്റെയോ ബാക്റ്റീരിയത്തിന്റെയോ കോശം. |