Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
QED | ക്യുഇഡി. | - |
QSO | ക്യൂഎസ്ഒ. | quasi stellar objects (നക്ഷത്രസമാന വസ്തുക്കള്‍ ) എന്നതിന്റെ ചുരുക്കം. |
quad core | ക്വാഡ് കോര്‍. | ഒരു മൈക്രാ പ്രാസസറിനകത്തു തന്നെ 4 വ്യത്യസ്ത പ്രാസസിംഗ് യൂണിറ്റുകള്‍ അടങ്ങിയിട്ടുള്ള സാങ്കേതികവിദ്യ |
quadrant | ചതുര്ഥാംശം | 1. ഒരു സമമിത രൂപത്തിന്റെ നാലിലൊരുഭാഗം. ഉദാ: വൃത്തം, ദീര്‍ഘവൃത്തം എന്നിവയുടെ ചതുര്ഥാംശം. 2. സമകോണീയ കാര്‍ടീഷ്യന്‍ നിര്‍ദ്ദേശാങ്ക വ്യവസ്ഥയിലെ X,Y എന്നീ രണ്ട് അക്ഷങ്ങള്‍ കൊണ്ട് സമതലത്തെ വിഭജിച്ച് കിട്ടുന്ന നാലുഭാഗങ്ങളില് ഒന്ന്. |
quadratic equation | ദ്വിഘാത സമവാക്യം. | ചരത്തിന്റെ ഏറ്റവും കൂടിയ ഘാതം 2 ആയ ബഹുപദ സമവാക്യം. ഇതിന്റെ സാമാന്യ രൂപം ax2+bx+c=0 എന്നതാണ്. |
quadratic function | ദ്വിമാന ഏകദങ്ങള്‍. | കൃതി 2 ആയിട്ടുള്ള ഏകദങ്ങളെ ദ്വിമാന ഏകദങ്ങള്‍ എന്നു പറയുന്നു. സാമാന്യരൂപം f(x)=ax2+bx+c, a≠0. |
quadratic polynominal | ദ്വിമാനബഹുപദം. | ചരത്തിന്റെ കൃതി രണ്ടായിട്ടുള്ള പോളിനോമിയലുകളെ ദ്വിമാനബഹുപദങ്ങള് എന്നു പറയുന്നു. പൊതുരൂപം ax2+bx+c, a ≠ 0 a, b, c ε IR |
quadridentate ligand | ക്വാഡ്രിഡെന്റേറ്റ് ലിഗാന്‍ഡ്. | ബന്ധന രൂപീകരണത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത ഒരുജോഡി ഇലക്ട്രാണ്‍ വീതമുള്ള, നാല് ആറ്റങ്ങള്‍ ഉള്ള ഒരു ലിഗാന്‍ഡ് തന്മാത്ര. ഇതിലെ ബന്ധനരൂപീകരണത്തില് ഏര്‍പ്പെട്ടിട്ടില്ലാത്ത ഇലക്ട്രാണുകള്‍ ലോഹങ്ങളുമായി ഉപസഹസംയോജകത കൊണ്ട് ബന്ധനം ഉണ്ടാക്കുന്നു. |
qualitative analysis | ഗുണാത്മക വിശ്ലേഷണം. | ഒരു പദാര്‍ത്ഥത്തില്‍ അഥവാ മിശ്രിതത്തില്‍ ഏതെല്ലാം ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നു കണ്ടുപിടിക്കുന്ന വിശ്ലേഷണ രീതി. |
qualitative inheritance | ഗുണാത്മക പാരമ്പര്യം. | പ്രകടമായ വകഭേദങ്ങള്‍ കാണിക്കുന്ന പാരമ്പര്യ സ്വഭാവങ്ങള്‍. കുറച്ച് ജീനുകള്‍ മാത്രം നിയന്ത്രിക്കുന്ന സ്വഭാവങ്ങളാണിവ. ഉദാ: മനുഷ്യന്റെ രക്ത ഗ്രൂപ്പുകള്‍. |
quality of sound | ധ്വനിഗുണം. | ശബ്ദത്തിന്റെ ഒരു ഗുണവിശേഷം. ഒരു ശബ്ദത്തില്‍ മൗലികമായ ഒരു ആവൃത്തിയും അതിന്റെ ഗുണിതങ്ങളും അടങ്ങിയിരിക്കുന്നു. ഈ ആവൃത്തികളുടെ ആപേക്ഷികാനുപാതങ്ങളാണ് ശബ്ദത്തിന്റെ സവിശേഷതയാകുന്നത്. കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദത്തിന്റെ ധ്വനിഗുണം കൂടുതലാണ്. timbre എന്നും പേരുണ്ട്. |
quantasomes | ക്വാണ്ടസോമുകള്. | മുന്നൂറോളം ക്ലോറോഫില്‍ തന്മാത്രകള് ചേര്‍ന്നതും തൈലക്കോയ്ഡ് സ്തരത്തില്‍ ക്രമീകരിക്കപ്പെട്ടതുമായ ഘടനകള്‍. പ്രകാശ സംശ്ലേഷണ സമയത്ത് ഇവയാണ് പ്രകാശത്തെ വലിച്ചെടുക്കുന്നത്. |
quantitative analysis | പരിമാണാത്മക വിശ്ലേഷണം. | ഒരു പദാര്‍ത്ഥത്തില്‍ അഥവാ ലായനിയില്‍ അതിലെ ഓരോ ഘടകവും എത്രവീതം അടങ്ങിയിരിക്കുന്നു എന്നു നിര്‍ണ്ണയിക്കുന്ന വിശ്ലേഷണ രീതി. |
quantitative inheritance | പരിമാണാത്മക പാരമ്പര്യം. | ബഹുജീനുകള്‍ നിയന്ത്രിക്കുന്ന പാരമ്പര്യം. പ്രകടരൂപങ്ങള്‍ തുടര്‍ച്ചയായി അനുഭവപ്പെടും. ഉദാ: തൊലിയുടെ നിറം. |
quantum | ക്വാണ്ടം. | ഊര്‍ജത്തിന്റെ പൊതി. ക്വാണ്ടം സിദ്ധാന്തപ്രകാരം ഊര്‍ജം ഉത്സര്ജിക്കപ്പെടുന്നതും ആഗിരണം ചെയ്യപ്പെടുന്നതും, ക്വാണ്ടങ്ങളായിട്ടാണ്. ഒരു ക്വാണ്ടം ഊര്‍ജത്തിന്റെ അളവ് hν ആണ്. ( h പ്ലാങ്ക് സ്ഥിരാങ്കം, ν ആവൃത്തി) |
quantum chemistry | ക്വാണ്ടം രസതന്ത്രം. | ക്വാണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ രാസപ്രതിഭാസങ്ങള്ക്ക് വിശദീകരണം നല്കുന്ന ഭൗതിക രസതന്ത്രശാഖ. |
Quantum Chromo Dynamics (QCD) | ക്വാണ്ടം വര്ണഗതികം. | സുശക്തബലം വഴിയുള്ള പ്രതിപ്രവര്‍ത്തനങ്ങളെ വിശദമാക്കുന്ന ക്വാണ്ടം സിദ്ധാന്തം. ആറ് രുചികള്‍ അഥവാ ഗന്ധങ്ങളും ( flavours) ഓരോന്നിനും മൂന്ന് വീതം വര്‍ണങ്ങളും - അങ്ങനെ 18 ഇനം ക്വാര്‍ക്കുകള്‍ ആണ് എല്ലാ ഹാഡ്രാണുകളുടെയും അടിസ്ഥാനഘടകങ്ങള്‍. ക്വാര്‍ക്കുകള്‍ അന്യോന്യം പ്രതിപ്രവര്‍ത്തിക്കുന്നത് എട്ട് തരം വര്ണഗ്ലൂഓണുകള് കൈമാറിക്കൊണ്ടാണ്. ഇതിന്റെ വിശദാംശങ്ങളാണ് QCD കൈകാര്യം ചെയ്യുന്നത് (ഗന്ധം, വര്‍ണം ഇവ ക്വാണ്ടം നമ്പറുകളാണ്). |
Quantum Electro Dynamics (QED) | ക്വാണ്ടം വിദ്യുത് ഗതികം. | വിദ്യുത് കാന്തിക വികിരണവും പദാര്‍ഥവുമായുള്ള പ്രതിപ്രവര്‍ത്തനത്തെ ക്വാണ്ടം മെക്കാനിക്സിന്റെ അടിസ്ഥാനത്തില്‍ വിശദമാക്കുന്ന ശാസ്ത്രശാഖ. ചാര്‍ജിതകണങ്ങള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുന്നത് കല്‍പ്പിത ഫോട്ടോണുകളുടെ ( Virtul photons) കൈമാറ്റം വഴിയാണെന്ന് QED സിദ്ധാന്തിക്കുന്നു. |
Quantum entanglement | ക്വാണ്ടം കുരുക്ക് | കണദ്വയങ്ങളോ ഗണങ്ങളോ ഉള്‍പ്പെടുന്ന ചില ക്വാണ്ടം വ്യൂഹങ്ങളില്‍ അവ തമ്മിലുള്ള സവിശേഷ ബന്ധമാണ് ക്വാണ്ടം കുരുക്ക്. അതിലെ ഓരോ കണത്തെയും വെവ്വേറെ വിവരിക്കാന്‍ കഴിയാതെ വരികയും വ്യൂഹത്തിന്റെ മൊത്തം ക്വാണ്ടം അവസ്ഥ മാത്രം നിര്‍ണയിക്കാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥയാണിത്. ഒരു കണത്തിന്റെ ക്വാണ്ടം അവസ്ഥ ഒരു പരീക്ഷണത്തിലൂടെ നിര്‍ണയിച്ചാല്‍ അത് മറ്റു കണങ്ങളുടെ സാധ്യമായ ക്വാണ്ടം അവസ്ഥകള്‍ കൂടി നല്‍കും എന്നതാണ് ഇതിന്റെ ഫലം. |
Quantum field theory | ക്വാണ്ടം ക്ഷേത്ര സിദ്ധാന്തം. | കണഭൗതികത്തിലെ അടിസ്ഥാന ആശയങ്ങളിലൊന്ന്. പ്രകൃതിയിലെ നാല് ബലങ്ങളോടും (വിദ്യുത് കാന്തിക ബലം, സുശക്ത ബലം, അശക്ത ബലം, ഗുരുത്വ ബലം) അനുബന്ധിച്ച് അതതിന്റെ ക്ഷേത്രങ്ങള്‍ ഉണ്ടെന്നും ഈ ക്ഷേത്രങ്ങളുടെ ക്വാണ്ടങ്ങള് അഥവാ ബലവാഹക കണങ്ങള്‍ അന്യോന്യം കൈമാറുക വഴിയാണ് കണങ്ങള്‍ പ്രതിപ്രവര്ത്തിക്കുന്നതെന്നും ഈ സിദ്ധാന്തം പറയുന്നു. ഉദാ: വിദ്യുത് കാന്തിക ക്ഷേത്രത്തിന്റെ ക്വാണ്ടമാണ് ഫോട്ടോണുകള്‍. ഫോട്ടോണുകളുടെ കൈമാറ്റം വഴിയാണ് ചാര്‍ജിത കണങ്ങള്‍ പ്രതി പ്രവര്‍ത്തിക്കുന്നത്. സുശക്ത ബലത്തിന് വാഹക കണങ്ങളായി 8 തരം ഗ്ലു ഓണുകളും അശക്ത ബലത്തിന് 3 വെക്റ്റര്‍ ബോസോണുകളും ( W+, W-, Z0) ഗുരുത്വ ബലത്തിന് ഗ്രാവിറ്റോണുകളും ഉണ്ട്. |