Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
protostar | പ്രാഗ് നക്ഷത്രം. | ഗുരുത്വബലം കൊണ്ട് സ്വയം സങ്കോചിക്കുന്ന ഒരു നെബുല മുഖ്യശ്രണി നക്ഷത്രമാകും മുമ്പ് എത്തിച്ചേരുന്ന അവസ്ഥ. സങ്കോചം മൂലം മുക്തമാകുന്ന ഗുരുത്വ ഊര്‍ജം വിദ്യുത് കാന്തിക വികിരണമായി (മുഖ്യമായും ഇന്‍ഫ്രാറെഡ് രൂപത്തില്‍) ഇവ ഉത്സര്‍ജിക്കുന്നു. |
prototype | ആദി പ്രരൂപം. | പൂര്‍ണ ഉല്‍പ്പാദനത്തിന് മുമ്പ് ഉല്‍പ്പാദിപ്പിക്കുന്ന മോഡല്‍. |
protoxylem | പ്രോട്ടോസൈലം | പ്രാഥമികസൈലം. പ്രാകാംബിയത്തില് നിന്ന് ആദ്യമായി ഉണ്ടാകുന്ന സൈലം. ചിത്രം vascular bundle നോക്കുക. |
protozoa | പ്രോട്ടോസോവ. | ഏകകോശജീവികളുടെ ഫൈലം. |
proventriculus | പ്രോവെന്ട്രിക്കുലസ്. | പക്ഷികളുടെ ആമാശയത്തില്‍ ഗിസാര്ഡിന് തൊട്ടുമുമ്പിലായി സ്ഥിതിചെയ്യുന്ന, പചന ഗ്രന്ഥികള്‍ ധാരാളമുള്ള ഭാഗം. |
Proxima Centauri | പ്രോക്സിമ സെന്റോറി. | സൗരയൂഥത്തിനോട് ഏറ്റവും അടുത്തുള്ള നക്ഷത്രം. 3.8 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്നു. "സെന്റാറസ്' എന്ന നക്ഷത്ര രാശിയില്‍ സ്ഥിതി ചെയ്യുന്ന ബ്രണ്‍ൗ കുള്ളന്‍ ( brown dwarf) നക്ഷത്രമാണിത്. |
proximal | സമീപസ്ഥം. | അടുത്തുള്ളത് |
proxy server | പ്രോക്സി സെര്‍വര്‍. | ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു കമ്പ്യൂട്ടറില്‍ നിന്ന് ഇന്റര്‍നെറ്റ് സര്‍വീസിനെ അതുമായി ബന്ധപ്പെട്ട ഒരു ലോക്കല്‍ കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കിലേക്ക് ലഭ്യമാക്കുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്. |
pseudocarp | കപടഫലം. | പൂവിലെ ഗൈനീഷ്യം ഒഴികെയുള്ള ഏതെങ്കിലും ഭാഗം വളര്‍ന്നുണ്ടാകുന്ന ഫലം. ഉദാ: കശുമാങ്ങ (ഇത് പുഷ്പവൃന്തം രൂപപ്പെട്ടതാണ്). |
pseudocoelom | കപടസീലോം. | ശരീരഭിത്തിക്കും ദഹനേന്ദ്രിയവ്യൂഹത്തിനും ഇടക്കുള്ളതും കോശസ്തരങ്ങളാല് ലൈന്‍ ചെയ്യപ്പെടാത്തതുമായ ഗഹ്വരം, ഗാസ്ട്യുലേഷന് സമയത്തുണ്ടാവുന്നതല്ല ഇത്. |
pseudopodium | കപടപാദം. | കോശത്തില്‍ നിന്ന് പുറത്തേക്കുള്ള പ്രാട്ടോപ്ലാസ്മിക പ്രവര്‍ധം. അമീബ മുതലായ ഏകകോശ ജീവികളുടെ സഞ്ചാരാംഗങ്ങള് ഇവയാണ്. ബഹുകോശജീവികളിലും ഇത്തരം കോശങ്ങള്‍ കാണാം. ഉദാ: വെളുത്ത രക്തകോശങ്ങള്‍ ഭക്ഷ്യകണങ്ങളെ ഉള്ളിലാക്കുവാനും കപടപാദങ്ങള്‍ ഉപയോഗിക്കും. |
PSLV | പി എസ് എല്‍ വി. | Polar Satellite Launch Vehicle എന്നതിന്റെ ചുരുക്കം. ഖര ഇന്ധനം ഉപയോഗിക്കുന്ന നാല് സ്ട്രാപ്-ഓണ്‍ ബൂസ്റ്ററുകളും രണ്ട് ദ്രവ ഇന്ധന ഘട്ടങ്ങളുമുള്ള നാല് ഘട്ട റോക്കറ്റ്. ഐ എസ് ആര് ഒ വികസിപ്പിച്ചെടുത്തു. 275 ടണ്‍ ഭാരം. 1000 കിലോഗ്രാം ഗ്രൂപ്പില്‍ പെട്ട ഉപഗ്രഹങ്ങളെ ധ്രുവീയ ഭ്രമണപഥത്തില്‍ എത്തിക്കുവാനാണ് രൂപകല്പന ചെയ്തിട്ടുള്ളത്. |
pterygota | ടെറിഗോട്ട. | കായാന്തരണത്തിലൂടെ വളര്‍ച്ചയെത്തുന്ന ഷഡ്പദങ്ങളുടെ വിഭാഗം. |
ptyalin | ടയലിന്‍. | ഉമിനീരില്‍ അടങ്ങിയിരിക്കുന്ന അമിലെസ്. |
pubic symphysis | ജഘനസംധാനം. | ശ്രാണീവലയത്തിന്റെ അധോഭാഗത്ത് ഇരുവശങ്ങളിലെയും പ്യൂബിസ് അസ്ഥികള്‍ തമ്മില്‍ യോജിക്കുന്ന ഭാഗം. |
pubis | ജഘനാസ്ഥി. | നാല്ക്കാലി കശേരുകികളുടെ ശ്രാണീവലയത്തിന്റെ അധോഭാഗത്ത് മുമ്പിലേക്ക് തള്ളി നില്ക്കുന്ന അസ്ഥി. ഇരുവശത്തും ഓരോന്നുവീതമുണ്ട്. |
pulmonary artery | ശ്വാസകോശധമനി. | കശേരുകികളില്‍ ഹൃദയത്തില്‍ നിന്ന് രക്തത്തെ ശ്വാസകോശത്തിലെത്തിക്കുന്ന ധമനി. ഇതില്‍ അശുദ്ധരക്തമാണുണ്ടാവുക. |
pulmonary vein | ശ്വാസകോശസിര. | കശേരുകികളുടെ ശ്വാസകോശത്തില്‍ നിന്ന് ഓക്സീകൃത രക്തത്തെ ഹൃദയത്തില്‍ എത്തിക്കുന്ന സിര. |
pulp cavity | പള്‍പ് ഗഹ്വരം. | കശേരുകികളുടെ പല്ലിലെ ഗഹ്വരം. |
pulsar | പള്‍സാര്‍. | ചരനക്ഷത്രങ്ങളില്‍ ഒരിനം. സ്പന്ദിക്കുന്ന നക്ഷത്രം എന്നര്‍ത്ഥം വരുന്ന Pulsating star എന്നതിന്റെ ചുരുക്കമാണ് പള്‍സാര്‍. വളരെ ഉയര്‍ന്നതും കൃത്യവുമായ ആവര്‍ത്തന നിരക്കില്‍ വികിരണസ്പന്ദനങ്ങള് ഭൂമിയില്‍ ലഭിക്കുന്നു. വന്‍വേഗത്തില്‍ സ്വയം ഭ്രമണം ചെയ്യുന്ന ന്യൂട്രാണ്‍ നക്ഷത്രമാണ് പള്‍സാര്‍. ഇവയുടെ കാന്തിക ധ്രുവങ്ങളില്‍ നിന്ന് നിരന്തര വികിരണം നടക്കുന്നുണ്ടെങ്കിലും ഭ്രമണത്തിനിടെ കാന്തിക അക്ഷം ഭൂമിക്ക് നേരെ വരുമ്പോള്‍ മാത്രം പള്‍സ് ലഭിക്കുന്നു. |