Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
primordium | പ്രാഗ്കല. | ഒരു പ്രത്യേക കലയായോ അവയവമായോ രൂപാന്തരം പ്രാപിക്കേണ്ട കോശങ്ങളുടെ സഞ്ചയം. ഉദാ: apical shoot primordium (ഇതാണു ഭാവിസസ്യത്തില് കാണ്ഡമായിത്തീരുക). |
principal axis | മുഖ്യ അക്ഷം. | 1. ലെന്‍സിന്റെ പ്രകാശിക കേന്ദ്രം, വക്രതാ കേന്ദ്രം എന്നിവയിലൂടെ കടന്നുപോകുന്ന നേര്‍രേഖ. 2. വക്രതലദര്പ്പണത്തില്, വക്രതാകേന്ദ്രം, ധ്രുവം എന്നിവയിലൂടെ കടന്നുപോകുന്ന നേര്‍രേഖ. |
principal focus | മുഖ്യഫോക്കസ്. | 1. ലെന്‍സ്. ഒരു ലെന്‍സിന്റെ മുഖ്യഅക്ഷത്തിന് സമാന്തരവും സമീപസ്ഥവുമായ പ്രകാശപുഞ്ജം അപവര്‍ത്തനത്തിനുശേഷം സംവ്രജിക്കുന്നതോ (യഥാര്‍ത്ഥ ഫോക്കസ്) വിവ്രജനരശ്മികള് ഉദ്ഭവിക്കുന്നു എന്നു തോന്നുന്നതോ (അയഥാര്‍ത്ഥ ഫോക്കസ്) ആയ ബിന്ദു. 2. ദര്‍പ്പണം. ഒരു ദര്‍പ്പണത്തിന്റെ മുഖ്യ അക്ഷത്തിന് സമാന്തരവും സമീപസ്ഥവുമായ പ്രകാശപുഞ്ജം പ്രതിഫലനത്തിനുശേഷമുള്ള സംവ്രജനരശ്മികള് വന്നുപതിക്കുന്നതോ (യഥാര്‍ത്ഥ ഫോക്കസ്) വിവ്രജനരശ്മികള് ഉദ്ഭവിക്കുന്നു എന്ന് തോന്നുന്നതോ ആയ ബിന്ദു (അയഥാര്‍ത്ഥ ഫോക്കസ്). |
printed circuit | പ്രിന്റഡ് സര്‍ക്യൂട്ട്. | ഒരു നിശ്ചിത പരിപഥത്തിന്റെ ഘടകങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ ചാലകഫിലിമുകള് ഉപയോഗിച്ച് ഒരു ബോര്‍ഡില്‍ ആലേഖനം ചെയ്തത്. ഇത്തരം ബോര്‍ഡുകളില്‍ പരിപഥഘടകങ്ങള് അതാതിന്റെ സ്ഥാനത്ത് വച്ചാല്‍ മതി. ഇലക്ട്രാണിക് ഉപകരണങ്ങളുടെ നിര്‍മ്മാണം സുഗമമാക്കാന്‍ ഇത് സഹായിക്കുന്നു. |
prism | പ്രിസം | 1. (Phy) പ്രിസം. ഛേദതലം ത്രികോണമായിരിക്കുന്ന ഒരു ഗ്ലാസ്കട്ട. ഇതില്‍ പതിക്കുന്ന പ്രകാശരശ്മിക്ക് രണ്ട് തലത്തിലും ഒരേ ദിശയില്‍ വിചലനം സംഭവിക്കുന്നു. നിരവധി പ്രകാശിക ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നു. 2. (maths)പ്രിസം. സര്‍വസമങ്ങളായ രണ്ട് ബഹുഭുജങ്ങള്‍ എതിര്മുഖങ്ങളായും സമാന്തരമായുമുള്ള ബഹുഫലകം. എതിര് മുഖങ്ങള്‍ക്ക് പ്രിസത്തിന്റെ അഗ്രമുഖങ്ങള്‍ എന്നും മറ്റുമുഖങ്ങള്ക്ക് പാര്‍ശ്വമുഖങ്ങള്‍ എന്നും പറയുന്നു. അഗ്ര മുഖങ്ങള്‍ ക്രമബഹുഭുജങ്ങളാണെങ്കില് അവയുടെ കേന്ദ്രബിന്ദുക്കളെ യോജിപ്പിച്ചു വരയ്ക്കുന്ന രേഖയ്ക്ക് പ്രിസത്തിന്റെ അക്ഷം എന്നാണ് പേര്. അക്ഷം അഗ്രമുഖത്തിന് ലംബമായുള്ള പ്രിസത്തിന് ലംബപ്രിസം എന്നു പറയുന്നു. ലംബപ്രിസത്തിന്റെ പാര്‍ശ്വമുഖങ്ങള്‍ ദീര്ഘചതുരങ്ങളാണ്. അഗ്രമുഖവുമായി ചരിഞ്ഞ അക്ഷമായാല് തിര്യക് പ്രിസം ( oblique prism) ആണ്. അഗ്രമുഖങ്ങള്‍ ത്രിഭുജങ്ങളായുള്ള പ്രിസത്തിന് ത്രിഭുജപ്രിസമെന്നും അഗ്രമുഖങ്ങള്‍ ചതുര്ഭുജങ്ങളായുള്ള പ്രിസത്തിന് ചതുര്ഭുജപ്രിസമെന്നും പറയുന്നു. |
prismatic sulphur | പ്രിസ്മാറ്റിക് സള്‍ഫര്‍. | ഉരുകിയ സള്‍ഫര്‍ തണുപ്പിക്കുമ്പോള്‍ ലഭിക്കുന്ന സൂചിയുടെ ആകൃതിയിലുള്ള ക്രിസ്റ്റല്‍ സള്‍ഫര്‍. സള്‍ഫറിന്റെ ഒരു രൂപാന്തരമായ ഇത് കുറച്ചുകഴിയുമ്പോള്‍ റോംബിക് സള്‍ഫറായി മാറുന്നു. 95. 5 0 cന് മുകളിലുള്ള ഊഷ്മാവില്‍ മാത്രമേ ഇതിന് സ്ഥിരതയുള്ളൂ. ബീറ്റാസള്ഫര്, മോണോക്ലിനിക് സള്‍ഫര്‍ എന്നും പേരുണ്ട്. |
Prithvi | പൃഥ്വി. | ഭാരതീയ പ്രതിരോധ ഗവേഷണ വികസനസ്ഥാപനം വികസിപ്പിച്ചെടുത്ത, കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈല്‍. നീളം 8.5 മീറ്റര്‍. ഒറ്റ ഘട്ടമുള്ള റോക്കറ്റ് ആണ് ഉപയോഗിക്കുന്നത്. പരിധി ആയുധശീര്ഷത്തിന്റെ ഭാരത്തിനനുസരിച്ച് മാറും. 1000 കിലോഗ്രാമിന്റെ പരിധി 150 കിലോമീറ്റര്‍ ആണ്. |
probability | സംഭാവ്യത. | ഒരു പ്രത്യേക സംഭവം നടക്കാനുള്ള സാധ്യത. ഇത് സ്റ്റാറ്റിസ്റ്റിക്സിന്റെ ഭാഗമാണ്. ഉദാ: ഒരു നാണയം ടോസ് ചെയ്യുമ്പോള്‍ തല വീഴാനുള്ള സംഭാവ്യത ½എന്ന് കണക്കാക്കുന്നു. |
Proboscidea | പ്രോബോസിഡിയ. | ആനകള്‍ ഉള്‍പ്പെടുന്ന സസ്തന ഓര്‍ഡര്‍. |
Procaryote | പ്രോകാരിയോട്ട്. | - |
procedure | പ്രൊസീജിയര്‍. | ഒരു പ്രാഗ്രാമില്‍ ഒന്നിനു പിറകേ ഒന്നായി പ്രവര്‍ത്തിക്കേണ്ട ഒരുകൂട്ടം നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം. ഇതിന് പ്രത്യേക പേരു നല്കിയിരിക്കും. ഇത് പ്രത്യേക ഉദ്ദേശ്യത്തിനു വേണ്ടിയായിരിക്കും എഴുതപ്പെടുന്നത്. |
processor | പ്രൊസസര്‍. | കമ്പ്യൂട്ടര്‍ പ്രാഗ്രാമുകളിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന പ്രധാന ചിപ്പ്. അനേകം ട്രാന്സിസ്റ്ററുകള് അടങ്ങുന്ന സങ്കീര്‍ണ്ണമായ പരിപഥങ്ങള്‍ ഇവയില്‍ ഉണ്ടാവും. |
producer | ഉത്പാദകന്. | അജൈവപദാര്ത്ഥങ്ങളുപയോഗിച്ച് ജൈവതന്മാത്രകള് നിര്‍മ്മിക്കുവാന്‍ കഴിവുള്ള ജീവി. ഉദാ: സസ്യങ്ങള്‍. |
producer gas | പ്രൊഡ്യൂസര്‍ വാതകം. | കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ എന്നിവയുടെ മിശ്രിതം. ചൂടാക്കിയ കരിയിലൂടെ വായു കടത്തിവിട്ട് ഉണ്ടാക്കുന്നു. ഇന്ധനമായും, ലോഹനിഷ്കര്ഷണത്തിലും മറ്റും നീരോക്സീകാരിയായും ഉപയോഗിക്കുന്നു. |
productivity | ഉത്പാദനക്ഷമത. | പരിസ്ഥിതി വ്യൂഹത്തിലെ ജീവികളുടെ ഊര്ജസ്വാംശീകരണ നിരക്ക്. ഹരിത സസ്യങ്ങള്‍ സരോര്ജത്തെ സ്വാംശീകരിക്കുന്ന നിരക്കാണ് പ്രാഥമിക ഉത്പാദനക്ഷമത. |
progeny | സന്തതി | സന്തതി |
proglottis | പ്രോഗ്ളോട്ടിസ്. | നാടവിരയുടെ ശരീരഖണ്ഡം. |
programming | പ്രോഗ്രാമിങ്ങ് | ഒരു കംപ്യൂട്ടര്‍ വ്യൂഹത്തെ ഫലപ്രദമായി ഉപയോഗിക്കുവാന്‍ വേണ്ട നിര്‍ദേശങ്ങള്‍ (പ്രാഗ്രാം) എഴുതുകയും കംപ്യൂട്ടറിന് നല്‍കുകയും ചെയ്യുന്ന പ്രക്രിയ. കംപ്യൂട്ടറിന്റെ അടിസ്ഥാന ഘടകങ്ങളായ ലോജിക് ഗേറ്റുകളെ വേണ്ടവിധം ക്രമീകരിച്ചാണ് കംപ്യൂട്ടറുകളെ സൃഷ്ടിക്കുന്നത്. ലോജിക് ഗേറ്റുകളുടെ ഇന്‍പുട്ടിലേക്ക് വേണ്ട രീതിയിലുള്ള സിഗ്നലുകള്‍ എത്തുമ്പോഴാണ് കംപ്യൂട്ടര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സിഗ്നലുകള്‍ അതത് സമയങ്ങളില്‍ സൃഷ്ടിക്കുകയും യുക്തമായ സ്ഥാനങ്ങളില്‍ എത്തിക്കുകയുമാണ് പ്രാഗ്രാമിങ്ങിലൂടെ സാധിക്കുന്നത്. ഒരു കംപ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം പ്രാഗ്രാമുകള്‍ രണ്ട് വിധത്തിലുണ്ട്. സ്വിച്ചിട്ടാല്‍ പ്രവര്ത്തനസന്നദ്ധമാവുന്നതിന് കംപ്യൂട്ടറിനെ സജ്ജമാക്കുന്നതാണ് ഒരിനം. ഇത് കംപ്യൂട്ടറിന്റെ ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രാഗ്രാം ഉണ്ടാക്കുന്നതും കംപ്യൂട്ടറില്‍ ലോഡ് ചെയ്യുന്നതും നിര്‍മാതാക്കളാണ്. ഉപഭോക്താവു തന്നെ വികസിപ്പിച്ചെടുക്കുന്നതാണ് രണ്ടാമത്തേത്. തങ്ങള്‍ക്കു നിര്ധരിക്കുവാനുള്ള പ്രശ്നത്തിന് അനുയോജ്യമായ പ്രാഗ്രാം ആയിരിക്കും ഇത്. ഏതെങ്കിലും ഉയര്‍ന്നതല ഭാഷയിലായിരിക്കും ഇതെഴുതുന്നത്. ഈ രണ്ടു വിധത്തിലുംപെട്ട പ്രാഗ്രാമുകള്ക്കാണ് സോഫ്റ്റ്വെയര് എന്നു പറയുന്നത്. പ്രാഗ്രാമിങ്ങിന് നാല് ഘട്ടങ്ങള്‍ ഉണ്ട് എന്ന് പൊതുവേ പറയാം. നിര്ധരിക്കേണ്ട പ്രശ്നം എന്തെന്ന് കണ്ടെത്തുകയും വിശദമായി മനസ്സിലാക്കുകയും ചെയ്യുന്നതാണ് ആദ്യഘട്ടം. രണ്ടാമത്തെ ഘട്ടത്തില്‍ ഈ പ്രശ്നത്തിന് അനുയോജ്യമായ ഒരു നിര്‍ധാരണ രീതി കണ്ടെത്തുകയും ഒരു ഫ്ളോചാര്ട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ ഈ ഉയര്ന്നതലഭാഷയില് പ്രാഗ്രാം എഴുതുന്നു. ഏറ്റവും ഒടുവില്‍ കംപ്യൂട്ടറിന്റെ മെമ്മറിയില്‍ സംഭരിക്കപ്പെടുന്നു. ആവശ്യമുള്ളപ്പോള്‍ പ്രാഗ്രാം റണ്‍ ചെയ്താല്‍ പ്രശ്നം നിര്‍ധാരണം ചെയ്ത് ഫലം ലഭിക്കുന്നു. |
programming languages | പ്രോഗ്രാമിങ്ങ് ലാംഗ്വേജ് | കംപ്യൂട്ടറിന്റെ ലോജിക് പരിപഥങ്ങള്ക്ക് മനസ്സിലാകുന്ന ഭാഷ ബൈനറിയാണ്. ഇതില്‍ ആകെ രണ്ടു പ്രതീകങ്ങള്‍ (0, 1) മാത്രമേയുള്ളൂ. ഓരോ ഉപയോഗത്തിനും പൊതുവേ ഓരോ തരത്തിലുള്ള ഉയര്‍ന്നതല ഭാഷ വികസിപ്പിച്ചെടുത്തിരിക്കും. ബേസിക്, സി++, ജാവ എന്നിവ ഉദാഹരണങ്ങള്‍. |
progression | ശ്രണി. | പ്രത്യേകക്രമമനുസരിക്കുന്ന സംഖ്യകളുടെ ഗണം. ശ്രണിയിലെ ഓരോ പദവും അതിന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ബീജീയ ഏകദമായി വ്യഞ്ജിപ്പിക്കാം. ഉദാ: സമാന്തരശ്രണി, ഗുണോത്തരശ്രണി. നോക്കുക arithmetic progression, geometric progression. |