Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
projectile | പ്രക്ഷേപ്യം. | ബലം പ്രയോഗിച്ച് സ്പേസിലേക്ക് തൊടുത്തുവിടുന്ന വസ്തു. ഉദാ: എറിയുന്ന കല്ല്, വെടിയുണ്ട, മിസ്സൈല്‍. |
projection | പ്രക്ഷേപം | 1(maths) പ്രക്ഷേപം. രേഖ, ജ്യാമിതീയരൂപം, ആകൃതി തുടങ്ങിയവയില്‍ ഏതിനെയെങ്കിലും പ്രത്യേക നിയമത്തിനനുസൃതമായി രൂപാന്തരണം ചെയ്യല്‍. ബിന്ദുക്കളുടെ ഗണത്തെ (വസ്തു) പ്രക്ഷേപത്തിലൂടെ ബിന്ദുക്കളുടെ മറ്റൊരു ഗണമായി (പ്രതിബിംബം) രൂപാന്തരണം ചെയ്യുന്നു. 2(geo) പ്രക്ഷേപം. map projection നോക്കുക. |
prokaryote | പ്രൊകാരിയോട്ട്. | ജനിതക പദാര്‍ത്ഥം കോശമര്‍മ്മ സ്തരത്താല്‍ ആവരണം ചെയ്യപ്പെടാതെ കോശദ്രവ്യത്തില്‍ സ്വതന്ത്രമായി സ്ഥിതി ചെയ്യുന്ന തരം ജീവികള്‍. DNA സ്ഥിതിചെയ്യുന്ന കോശദ്രവ്യഭാഗത്തിന് ന്യൂക്ലിയോയ്ഡ് എന്നു പറയുന്നു. ഇവയുടെ കോശദ്രവ്യത്തില്‍ സ്തരവ്യൂഹങ്ങളോ മറ്റു സൂക്ഷ്മാംഗങ്ങളോ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. ക്രമഭംഗം, ഊനഭംഗം എന്നീ കോശവിഭജന പ്രക്രിയകളുമില്ല. ബാക്റ്റീരിയങ്ങളും നീല, പച്ച ആല്‍ഗകളുമാണ് ഇതില്‍പ്പെട്ട ജീവികള്‍. ജീവലോകത്തെ അടിസ്ഥാനപരമായി പ്രാക്കാരിയോട്ടുകള്, യൂക്കാരിയോട്ടുകള്‍ എന്ന് രണ്ടായി തരം തിരിച്ചിരിക്കുന്നു. |
prolactin | പ്രൊലാക്റ്റിന്‍. | പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പൂര്വദളത്തില് നിന്നുല്ഭവിക്കുന്ന ഒരു ഹോര്‍മോണ്‍. സസ്തനങ്ങളില്‍ ക്ഷീരോത്പാദനത്തെ ഉദ്ദീപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. |
prolate spheroid | ദീര്‍ഘാക്ഷ ഉപഗോളം. | ഒരു ദീര്‍ഘവൃത്തത്തെ ദീര്‍ഘാക്ഷത്തില്‍ കറക്കിയാല്‍ കിട്ടുന്ന രൂപം. ഹ്രസ്വാക്ഷത്തില് കറക്കിയാല്‍ കിട്ടുന്ന രൂപമാണ് ഹ്രസ്വാക്ഷ ഉപഗോളം ( oblate spheroid). |
prominence | സൗരജ്വാല. | സൗരകൊറോണയില് ദൃശ്യമാകുന്ന പ്രതിഭാസം. ഏകദേശം 10 ലക്ഷം K താപനിലയുള്ള അത്യധികം നേര്‍ത്ത കൊറോണയ്ക്കുള്ളില്‍ താരതമ്യേന തണുത്ത ( 10,000K) സാന്ദ്രത കൂടിയ വാതകപിണ്ഡങ്ങള്‍ തീനാളം പോലെ പ്രത്യക്ഷപ്പെടുന്നതാണ് സൗരജ്വാല. ഇവ രണ്ടുലക്ഷം കി.മീ. വരെ ഉയരത്തിലെത്താറുണ്ട്. പൂര്‍ണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ വക്കുകളില്‍ കാണുന്ന ശ്രദ്ധേയമായ ഒരു കാഴ്ചയാണിത്. |
promoter | പ്രൊമോട്ടര്‍. | പ്രവര്‍ത്തന ക്ഷമമായ ജീനിനടുത്തുള്ള പ്രത്യേക DNA ഖണ്ഡം. ഇവിടെയാണ്. m RNA നിര്‍മ്മിക്കുന്നതിന് വേണ്ടി RNA പോളിമറേസ് എന്ന എന്‍സൈം ബന്ധിക്കപ്പെടുന്നത്. പ്രമോട്ടര്‍ ജീന്‍ എന്നും ഈ ഭാഗത്തെ വിശേഷിപ്പിക്കാറുണ്ട്. |
pronephros | പ്രാക്വൃക്ക. | കശേരുകികളുടെ ഭ്രൂണവികാസത്തില്‍ ആദ്യം രൂപംകൊള്ളുന്ന വൃക്ക. |
proof | തെളിവ്. | പ്രസ്താവനാപ്രമേയം, ഗണിതീയസൂത്രം തുടങ്ങിയവയുടെ സത്യാവസ്ഥ സ്ഥാപിക്കുന്ന യുക്തിയുക്തവാദം. |
propagation | പ്രവര്‍ധനം | (phy) സംചരണം. ഉദാ: തരംഗത്തിന്റെ സംചരണം. 2. ( bio) പ്രവര്‍ധനം. ഉദാ: ഒരു സ്പീഷീസിന്റെ പ്രവര്‍ധനം. |
propellant | നോദകം. | റോക്കറ്റുകളില്‍ ഉപയോഗിക്കപ്പെടുന്ന ഇന്ധനം. റോക്കറ്റിന്റെ ഉള്ളില്‍ ജ്വലിപ്പിച്ച് പ്രണോദം ( thrust) സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നു. ഇന്ധനവും അത് കത്താനാവശ്യമായ ഓക്സീകാരിയും ചേര്‍ന്ന മിശ്രിതത്തെയാണ് നോദകം എന്ന് വിളിക്കുന്നത്. |
propeller | പ്രൊപ്പല്ലര്‍. | അതിവേഗം കറങ്ങുന്ന ഫാന്‍ രൂപമുള്ള സംവിധാനം. വിമാനങ്ങളിലും ജലയാനങ്ങളിലും ഉപയോഗിക്കുന്നു. ദ്രവത്തെ പിന്നിലേയ്ക്ക് തള്ളുമ്പോള്‍ കിട്ടുന്ന പ്രതിബലമാണ് വാഹനത്തെ മുന്നോട്ട് നയിക്കുന്നത്. |
proper factors | ഉചിതഘടകങ്ങള്. | നിര്‍ദിഷ്ട സംഖ്യയും 1-ഉം അല്ലാത്ത ഘടകങ്ങള്‍. ഉദാ: 6 ന്റെ ഘടകങ്ങളായ 1,2,3,6 എന്നിവയില്‍ 2,3 ഇവയാണ് ഉചിത ഘടകങ്ങള്‍. |
proper fraction | സാധാരണഭിന്നം. | ഛേദത്തേക്കാള്‍ കുറഞ്ഞ അംശമുള്ള ഭിന്നിതം. |
proper motion | സ്വഗതി. | ഭൂമിയുടെ ഭ്രമണവും പരിക്രമണവും മൂലം വാനവസ്തുക്കളുടെ സ്ഥാനം മാറുന്നതായി നമുക്കനുഭവപ്പെടുന്നു. എന്നാല്‍ വാനവസ്തുക്കള്ക്ക് സ്വന്തമായും ചലനമുണ്ടാകും. ഇതാണ് സ്വഗതി. വിദൂര നക്ഷത്രങ്ങളുടെ പശ്ചാത്തലത്തില്‍ സമീപ നക്ഷത്രങ്ങളുടെ സ്വഗതി കണക്കാക്കാന്‍ കഴിയും. |
proper time | തനത് സമയം. | ആപേക്ഷികതാ സിദ്ധാന്തത്തില്‍ നിരീക്ഷകന് ഉള്ള നിര്‍ദേശാങ്ക വ്യവസ്ഥയില്‍ ആപേക്ഷിക ചലനമില്ലാതിരിക്കുന്ന (വിരാമാവസ്ഥയിലുള്ള) ക്ലോക്ക് കാണിക്കുന്ന സമയാന്തരാളം. |
prophage | പ്രോഫേജ്. | ആതിഥേയ ജീവിയായ ബാക്റ്റീരിയത്തിന്റെ ഡി എന്‍ എ യുമായി കൂടിച്ചേര്‍ന്നിരിക്കുന്ന ഫേജ് ഡി എന്‍ എ. |
prophase | പ്രോഫേസ്. | കോശവിഭജനത്തിന്റെ ആദ്യത്തെ ഘട്ടം. |
propioceptors | പ്രോപ്പിയോസെപ്റ്റേഴ്സ്. | മാംസപേശികളിലും സ്നായുക്കളിലും അനുഭവപ്പെടുന്ന വലിവും സമ്മര്‍ദ്ദവും അറിയാനുള്ള ഗ്രാഹികള്‍. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ഇവയ്ക്ക് ഗണ്യമായ പങ്കുണ്ട്. |
proportion | അനുപാതം. | - |