prism

പ്രിസം

1. (Phy) പ്രിസം. ഛേദതലം ത്രികോണമായിരിക്കുന്ന ഒരു ഗ്ലാസ്‌കട്ട. ഇതില്‍ പതിക്കുന്ന പ്രകാശരശ്‌മിക്ക്‌ രണ്ട്‌ തലത്തിലും ഒരേ ദിശയില്‍ വിചലനം സംഭവിക്കുന്നു. നിരവധി പ്രകാശിക ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നു. 2. (maths)പ്രിസം. സര്‍വസമങ്ങളായ രണ്ട്‌ ബഹുഭുജങ്ങള്‍ എതിര്‍മുഖങ്ങളായും സമാന്തരമായുമുള്ള ബഹുഫലകം. എതിര്‍ മുഖങ്ങള്‍ക്ക്‌ പ്രിസത്തിന്റെ അഗ്രമുഖങ്ങള്‍ എന്നും മറ്റുമുഖങ്ങള്‍ക്ക്‌ പാര്‍ശ്വമുഖങ്ങള്‍ എന്നും പറയുന്നു. അഗ്ര മുഖങ്ങള്‍ ക്രമബഹുഭുജങ്ങളാണെങ്കില്‍ അവയുടെ കേന്ദ്രബിന്ദുക്കളെ യോജിപ്പിച്ചു വരയ്‌ക്കുന്ന രേഖയ്‌ക്ക്‌ പ്രിസത്തിന്റെ അക്ഷം എന്നാണ്‌ പേര്‌. അക്ഷം അഗ്രമുഖത്തിന്‌ ലംബമായുള്ള പ്രിസത്തിന്‌ ലംബപ്രിസം എന്നു പറയുന്നു. ലംബപ്രിസത്തിന്റെ പാര്‍ശ്വമുഖങ്ങള്‍ ദീര്‍ഘചതുരങ്ങളാണ്‌. അഗ്രമുഖവുമായി ചരിഞ്ഞ അക്ഷമായാല്‍ തിര്യക്‌ പ്രിസം ( oblique prism) ആണ്‌. അഗ്രമുഖങ്ങള്‍ ത്രിഭുജങ്ങളായുള്ള പ്രിസത്തിന്‌ ത്രിഭുജപ്രിസമെന്നും അഗ്രമുഖങ്ങള്‍ ചതുര്‍ഭുജങ്ങളായുള്ള പ്രിസത്തിന്‌ ചതുര്‍ഭുജപ്രിസമെന്നും പറയുന്നു.

More at English Wikipedia

Close