മുഖ്യഫോക്കസ്.
1. ലെന്‍സ്. ഒരു ലെന്‍സിന്റെ മുഖ്യഅക്ഷത്തിന് സമാന്തരവും സമീപസ്ഥവുമായ പ്രകാശപുഞ്‌ജം അപവര്‍ത്തനത്തിനുശേഷം സംവ്രജിക്കുന്നതോ (യഥാര്‍ത്ഥ ഫോക്കസ്) വിവ്രജനരശ്‌മികള്‍ ഉദ്‌ഭവിക്കുന്നു എന്നു തോന്നുന്നതോ (അയഥാര്‍ത്ഥ ഫോക്കസ്) ആയ ബിന്ദു. 2. ദര്‍പ്പണം. ഒരു ദര്‍പ്പണത്തിന്റെ മുഖ്യ അക്ഷത്തിന് സമാന്തരവും സമീപസ്ഥവുമായ പ്രകാശപുഞ്‌ജം പ്രതിഫലനത്തിനുശേഷമുള്ള സംവ്രജനരശ്‌മികള്‍ വന്നുപതിക്കുന്നതോ (യഥാര്‍ത്ഥ ഫോക്കസ്) വിവ്രജനരശ്‌മികള്‍ ഉദ്‌ഭവിക്കുന്നു എന്ന് തോന്നുന്നതോ ആയ ബിന്ദു (അയഥാര്‍ത്ഥ ഫോക്കസ്).