Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
precession of equinoxes | വിഷുവപുരസ്സരണം. | ഭൂഅക്ഷം 72 വര്‍ഷത്തില്‍ ഒരു ഡിഗ്രി എന്ന തോതില്‍ പുരസ്സരണം നടത്തുന്നതുകൊണ്ട് വിഷുവസ്ഥാനങ്ങളും ഇതേ വേഗത്തില്‍ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നീങ്ങിപ്പോകുന്നു. ഭൂമിയുടെ മധ്യഭാഗത്തെ വീര്‍പ്പില്‍ സൂര്യചന്ദ്രന്മാരുടെ ഗുരുത്വബലം സൃഷ്ടിക്കുന്ന ബല ആഘൂര്‍ണം ആണ് പുരസ്സരണത്തിനു കാരണം. |
precipitate | അവക്ഷിപ്തം. | അവക്ഷിപ്തം. |
precise | സംഗ്രഹിതം. | സൂക്ഷ്മം. ഉദാ: precise report സംഗ്രഹിത കുറിപ്പ്, precise measurement സൂക്ഷ്മ അളവ്. |
predator | പരഭോജി. | മറ്റുജന്തുക്കളെ പിടിച്ചു തിന്നുന്ന മൃഗം. |
premolars | പൂര്വ്വചര്വ്വണികള്. | സസ്തനികളുടെ ദന്തനിരയില്‍ ദംഷ്ട്രപല്ലുകള്ക്കും അണപ്പല്ലുകള്‍ക്കും ( molar) ഇടയിലുള്ള പല്ലുകള്‍. |
presbyopia | വെള്ളെഴുത്ത്. | പ്രായമാകുമ്പോള്‍ മനുഷ്യരുടെ കണ്ണിലെ ലെന്‍സിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന കാഴ്ചാവൈകല്യം. ഇതുകാരണം അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയാതെ വരുന്നു. |
preservative | പരിരക്ഷകം. | ഭക്ഷണം, മരം, കേടുവരാവുന്ന മറ്റ് വസ്തുക്കള്‍ ഇവ സംരക്ഷിക്കാന്‍ ചേര്‍ക്കുന്ന പദാര്‍ഥം. |
pressure | മര്‍ദ്ദം. | യൂണിറ്റ് വിസ്തീര്‍ണ്ണത്തില്‍ ലംബമായി അനുഭവപ്പെടുന്ന ബലം. ഏകകം പാസ്കല്‍. |
Pressure Potential | മര്‍ദ പൊട്ടന്‍ഷ്യല്‍. | കോശത്തിലുള്ള ജലത്തില്‍ ഹൈഡ്രാസ്റ്റാററിക മര്‍ദം കൊണ്ട് ജല പൊട്ടന്ഷ്യലിലുണ്ടാവുന്ന വ്യത്യാസം, ബാഷ്പീകരണഫലമായി സൈലം കോശങ്ങളില്‍ പ്രഷര്‍ പൊട്ടന്‍ഷ്യല്‍ നെഗറ്റീവ് ആയിരിക്കും. |
presumptive tissue | പൂര്വഗാമകല. | ഭ്രൂണത്തിന്റെ ഒരു കല മുതിര്‍ന്ന ജീവിയുടെ ശരീരത്തിന്റെ ഏത് കലയുടെ മുന്നോടിയാണെന്ന് സൂചിപ്പിക്കുന്ന പദം. |
primary axis | പ്രാഥമിക കാണ്ഡം. | ഭ്രൂണശീര്ഷം വളര്‍ന്നുണ്ടാവുന്ന കാണ്ഡം. |
primary cell | പ്രാഥമിക സെല്‍. | രാസപ്രവര്‍ത്തനം വഴി വിദ്യുത്ചാലകബലം സൃഷ്ടിക്കുന്ന ഒരു ഉപാധി. ഒരു പ്രാഥമിക സെല്ലില്‍ വൈദ്യുതി കടത്തിവിട്ട് രാസപ്രവര്‍ത്തനം പുനഃസൃഷ്ടിക്കാന്‍ കഴിയില്ല. ദ്വിതീയ സെല്ലുകളില്‍ ഇത് സാധിക്കും. |
primary colours | പ്രാഥമിക നിറങ്ങള്‍. | ശരിയായ അനുപാതത്തില്‍ ചേര്‍ന്നാല്‍ വെള്ളനിറം നല്കുന്ന മൂന്ന് നിറങ്ങള്‍. പ്രകാശത്തിന്റെ കാര്യത്തില്ചുവപ്പ്, പച്ച, നീല എന്നിവയാണ് അംഗീകരിക്കപ്പെട്ട പ്രാഥമിക നിറങ്ങള്‍. ചായങ്ങളുടെ കാര്യത്തില്‍ സിയാന്, മജന്റാ, മഞ്ഞ എന്നിവയും. |
primary consumer | പ്രാഥമിക ഉപഭോക്താവ്. | സസ്യങ്ങളെ നേരിട്ട് ഭക്ഷിക്കുന്ന ജന്തുക്കള്‍. |
primary growth | പ്രാഥമിക വൃദ്ധി. | പ്രാഥമിക മെരിസ്റ്റങ്ങളുടെ പ്രവര്‍ത്തനം മൂലം സസ്യങ്ങള്‍ക്കുണ്ടാവുന്ന വളര്‍ച്ച. കാണ്ഡവും വേരുകളും നീളം വെക്കുന്നത് ഈ വളര്‍ച്ചകൊണ്ടാണ്. |
primary key | പ്രൈമറി കീ. | ഒരു ഡാറ്റാബേസ് ടേബിളിന്റെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവശ്യ വിവരം. ഇതിനെ ആധാരമാക്കിയാണ് ബാക്കി ഡാറ്റ എല്ലാം ഉണ്ടാവുന്നത്. ഉദാ: id പേര്. ഇതില്‍ id പ്രമറി കീ എന്നു പറയാം. പേര് ഒരുപോലെ ഒന്നിലധികം ഉണ്ടായാലും ഐ ഡി ഒന്നേ ഉണ്ടായിരിക്കുകയുള്ളു. ഐ ഡിയെ ആധാരമാക്കിയാണ് ബാക്കി വിവരങ്ങള്‍ നിലകൊള്ളുന്നത്. |
primary meristem | പ്രാഥമിക മെരിസ്റ്റം. | ഭ്രൂണാവസ്ഥ മുതല്‍ സസ്യശരീരത്തിലുള്ള മെരിസ്റ്റം. |
prime factors | അഭാജ്യഘടകങ്ങള്‍. | നിര്‍ദ്ദിഷ്ട സംഖ്യയെ പൂര്‍ണ്ണമായി ഹരിക്കാവുന്ന അഭാജ്യസംഖ്യകള്‍ അഥവാ നിര്‍ദ്ദിഷ്ട സംഖ്യയുടെ ഘടകങ്ങളിലെ അഭാജ്യസംഖ്യകള്‍. ഉദാ: 45 ന്റെ അഭാജ്യഘടകങ്ങള്‍ 3, 3, 5 ഇവയാണ് (45=3x3x5) എല്ലാ പൂര്‍ണ്ണസംഖ്യകളെയും അഭാജ്യസംഖ്യകളുടെ ഗുണിതമായി വ്യഞ്ജിപ്പിക്കാം. |
prime numbers | അഭാജ്യസംഖ്യ. | ഒന്നുകൊണ്ടോ അതേ സംഖ്യകൊണ്ടോ അല്ലാതെ, മറ്റൊരു പൂര്ണ്ണസംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാനാവാത്ത, ഒന്നിനേക്കാള്‍ വലിയ സംഖ്യ. ഉദാ: 2, 3, 5, 7, 11, 13... അഭാജ്യസംഖ്യകളുടെ എണ്ണം അനന്തമാണ്. അവയില്‍ ഇരട്ട സംഖ്യയായി 2 മാത്രമേ ഉള്ളൂ. ഏറ്റവും ചെറിയ അഭാജ്യസംഖ്യയും 2 തന്നെ. |
primitive streak | ആദിരേഖ. | ഉരഗങ്ങളുടെയും പക്ഷികളുടെയും സസ്തനങ്ങളുടെയും ഭ്രൂണവളര്‍ച്ചയില്‍ ബ്ലാസ്റ്റോഡേമിന്റെ മധ്യത്തില്‍ രൂപം കൊള്ളുന്ന കോശവരമ്പ്. ഭ്രൂണത്തിന്റെ ഭാവി അക്ഷം ഇതിനനുസരിച്ചായിരിക്കും. |