Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
ornithine cycleഓര്‍ണിഥൈന്‍ ചക്രം.യൂറിയ വിസര്‍ജിക്കുന്ന ജീവികളില്‍ അമോണിയ രാസിക ചക്രത്തിലൂടെ യൂറിയയായി മാറുന്ന ചാക്രിക, രാസപ്രവര്‍ത്തനങ്ങള്‍.
Ornithologyപക്ഷിശാസ്‌ത്രം.പക്ഷികളെപ്പറ്റി പഠിക്കുന്ന ശാസ്‌ത്രശാഖ.
ornithophyllyഓര്‍ണിത്തോഫില്ലി.പക്ഷികള്‍ വഴിയുള്ള പരാഗണം.
orogenyപര്‍വ്വതനം.പര്‍വ്വതങ്ങളുണ്ടാകുന്ന പ്രക്രിയ. സാധാരണയായി വിനാശകപ്ലേറ്റ്‌ അതിരുകളിലാണ്‌ സംഭവിക്കുക. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ പ്ലേറ്റും ഏഷ്യാഭൂഖണ്ഡത്തിന്റെ പ്ലേറ്റും തമ്മില്‍ കൂട്ടിമുട്ടുന്ന ഭാഗത്തെ വിനാശകപ്ലേറ്റ്‌ അതിരിലാണ്‌ ഹിമാലയം ഉടലെടുത്തതും ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നതും.
orthocentreലംബകേന്ദ്രം.ത്രികോണത്തിന്റെ ശീര്‍ഷങ്ങളില്‍ നിന്ന്‌ എതിര്‍വശങ്ങളിലേക്ക്‌ വരയ്‌ക്കുന്ന ലംബങ്ങളുടെ സംഗമബിന്ദു. ചിത്രത്തില്‍ " O'
orthogonalലംബകോണീയംലംബികം. അന്യോന്യം ലംബമായിട്ടുള്ള. ഉദാ: ലംബികരേഖകള്‍/പ്രതലങ്ങള്‍. അന്യോന്യം ആശ്രയിക്കാത്ത (സ്വതന്ത്ര) ഫലനങ്ങളെയും ലംബികം എന്നു നിര്‍വചിക്കാം. ഉദാ: ലംബിക ബഹുപദങ്ങള്‍ ( orthogonal polynomials)
orthographic projectionഓര്‍ത്തോഗ്രാഫിക്‌ പ്രക്ഷേപം.അസിമുത്തല്‍ ഭൂപ്രക്ഷേപത്തിന്റെ ഒരു മാതൃക. അകലെ നിന്ന്‌ കാണുന്നപോലെ ഗ്ലോബിനെ പ്രതിനിധീകരിക്കുന്നു. ഒരു അര്‍ധഗോളത്തെ മാത്രമേ പ്രദര്‍ശിപ്പിക്കാനാകൂ.
orthohydrogenഓര്‍ത്തോഹൈഡ്രജന്‍ഹൈഡ്രജന്‍ തന്മാത്രയ്‌ക്ക്‌ രണ്ട്‌ ഐസോമറിക്‌ രൂപങ്ങളുണ്ട്‌. 1. ഓര്‍ത്തോഹൈഡ്രജന്‍. രണ്ട്‌ ഹൈഡ്രജന്‍ അണുകേന്ദ്രങ്ങളുടെ സ്‌പിന്‍ സമാന്തരമായ അവസ്ഥ. 2. പാരാ ഹൈഡ്രജന്‍. രണ്ട്‌ അണുകേന്ദ്രങ്ങളുടെയും സ്‌പിന്‍ പ്രതിസമാന്തരമായ അവസ്ഥ.
orthomorphic projectionസമാകാര പ്രക്ഷേപം.ഒരു ചെറിയ പ്രദേശത്തിന്റെ ആകൃതിക്ക്‌ വിരൂപണം സംഭവിക്കാതെ ചിത്രീകരിക്കുന്ന ഭൂ പ്രക്ഷേപം. map projection നോക്കുക .
oscillatorദോലകം.അടിസ്ഥാന ഇലക്‌ട്രാണിക്‌ ധര്‍മങ്ങളിലൊന്നാണ്‌ ഓസിലേഷന്‍. അനുയോജ്യ ആവൃത്തിയുള്ള വൈദ്യുത തരംഗങ്ങള്‍ സൃഷ്‌ടിക്കുക എന്നതാണ്‌ ഓസിലേറ്ററിന്റെ ധര്‍മം. ഒരു നേര്‍ധാരാ വൈദ്യുതിയാണ്‌ ഓസിലേറ്ററിന്റെ ഇന്‍പുട്ട്‌. ഔട്ട്‌പുട്ട്‌ നിശ്ചിത ആവൃത്തിയിലുള്ള പ്രത്യാവര്‍ത്തി ധാരയും. ഈ അര്‍ഥത്തില്‍ നേര്‍ധാരയെ, പ്രത്യാവര്‍ത്തിധാരയാക്കുകയാണ്‌ ഓസിലേറ്ററിന്റെ പ്രവര്‍ത്തനം എന്നു പറയാം.
oscillometerദോലനമാപി.അടിസ്ഥാനപരമായി ഒരു ഓസിലേറ്റര്‍, ആംപ്ലിഫയറും ശ്രണീഅനുനാദ പരിപഥവും ചേര്‍ന്നതാണ്‌. ആംപ്ലിഫയറിന്റെ ഔട്ട്‌പുട്ടിന്റെ ഒരു ഭാഗം ഫീഡ്‌ബാക്ക്‌ പരിപഥം വഴി ഇന്‍പുട്ടിലേക്ക്‌ കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. ഫീഡ്‌ബാക്ക്‌ എപ്രകാരം നല്‍കുന്നു എന്നതനുസരിച്ച്‌ ഓസിലേറ്ററുകള്‍ വ്യത്യസ്‌തങ്ങള്‍ ആകും. ഔട്ട്‌പുട്ട്‌ സിഗ്നലിന്റെ സ്വഭാവം അനുസരിച്ചും ഓസിലേറ്ററുകള്‍ വ്യത്യസ്‌തങ്ങളാകും. സൈന്‍ വക്രത്തിന്റേതുപോലുള്ള ഔട്ട്‌പുട്ട്‌ നല്‍കുന്നവ സൈനുസോയ്‌ഡല്‍ ഓസിലേറ്റര്‍. ഈര്‍ച്ചവാളിന്റെ പല്ലുപോലുള്ള സിഗ്നലുകള്‍ സൃഷ്‌ടിക്കുന്നവ സോടൂത്ത്‌ ഓസിലേറ്ററുകള്‍. സമചതുരാകൃതിയിലുള്ള സിഗ്നലുകള്‍ സൃഷ്‌ടിക്കുന്നവ സ്‌ക്വയര്‍വേവ്‌ ഓസിലേറ്ററുകള്‍ എന്നിങ്ങനെ.
oscilloscopeദോലനദര്‍ശി.ഉദാ: കാതോഡ്‌റേ ഓസിലോസ്‌കോപ്പ്‌. തരംഗങ്ങളുടെ ആവൃത്തികള്‍ താരതമ്യം ചെയ്യാനും അളക്കാനും ഉപയോഗിക്കുന്ന ഉപകണം.
osculumഓസ്‌കുലം.സ്‌പോഞ്ചുകളുടെ ശരീരത്തിനുള്ളില്‍ നിന്ന്‌ പുറത്തേക്ക്‌ ജലം പ്രവഹിക്കുന്ന ദ്വാരം.
osmiridiumഓസ്‌മെറിഡിയം.പ്രകൃതിദത്തവും കാഠിന്യമേറിയതുമായ ഒരു ലോഹസങ്കരം. ഓസ്‌മിയം (17-48%), ഇറിഡിയം (47% വരെ) കുറഞ്ഞഅളവില്‍ പ്ലാറ്റിനം, റേഡിയം, റുഥീനിയം എന്നിവയാണ്‌ ഘടകങ്ങള്‍.
osmo regulationഓസ്‌മോസന നിയന്ത്രണം.ശരീരത്തിലെ ജലപൊട്ടന്‍ഷ്യല്‍ അല്ലെങ്കില്‍ ഓസ്‌മോട്ടിക പൊട്ടന്‍ഷ്യല്‍ നിയന്ത്രണം.
osmosisവൃതിവ്യാപനം.ഗാഢത വ്യത്യാസമുള്ള രണ്ടു ലായനികളെ ഒരു അര്‍ധതാര്യസ്‌തരം ഉപയോഗിച്ച്‌ വേര്‍തിരിച്ചാല്‍, ഗാഢത കുറഞ്ഞ ലായനിയില്‍ നിന്ന്‌ കൂടിയ ലായനിയിലേക്ക്‌ ലായകതന്മാത്രകള്‍ സംക്രമിക്കുന്ന പ്രതിഭാസം. സ്‌തരത്തിനിരുവശത്തും ഗാഢത തുല്യമാവുന്നതുവരെയോ ഗാഢത കൂടിയ ഭാഗത്ത്‌ ഓസ്‌മോട്ടിക്‌ മര്‍ദപരിധി എത്തുംവരെയോ ഇതു നടക്കും. ശുദ്ധമായ ലായകത്തില്‍ നിന്ന്‌ ലായനിയിലേക്കുള്ള ഓസ്‌മോസിസ്‌ നിര്‍ത്താനാവശ്യമായ ഏറ്റവും കുറഞ്ഞ മര്‍ദമാണ്‌ ഓസ്‌മോര്‍ട്ടികമര്‍ദം.
osmotic pressureഓസ്‌മോട്ടിക്‌ മര്‍ദം.
ossicleഅസ്ഥികള്‍.വളരെ ചെറിയ അസ്ഥികള്‍. ഉദാ: കശേരുകികളുടെ മധ്യകര്‍ണത്തിലെ അസ്ഥികള്‍.
osteoblastഓസ്റ്റിയോബ്ലാസ്റ്റ്‌.അസ്ഥിരൂപീകരണ സമയത്ത്‌ അസ്ഥിപാളികള്‍ക്ക്‌ രൂപം നല്‍കുന്ന കോശം.
osteoclastsഅസ്ഥിശോഷകങ്ങള്‍.അസ്ഥിയിലെ കാത്സീകൃത പദാര്‍ഥങ്ങളെ വിഘടിപ്പിക്കുന്ന കോശങ്ങള്‍. വളര്‍ച്ച സമയത്ത്‌ അസ്ഥിയുടെ ആകൃതിയില്‍ മാറ്റം വരുത്തുന്നതിന്‌ ഇവ സഹായിക്കുന്നു.
Page 198 of 301 1 196 197 198 199 200 301
Close