വൃതിവ്യാപനം.
ഗാഢത വ്യത്യാസമുള്ള രണ്ടു ലായനികളെ ഒരു അര്‍ധതാര്യസ്‌തരം ഉപയോഗിച്ച് വേര്‍തിരിച്ചാല്‍, ഗാഢത കുറഞ്ഞ ലായനിയില്‍ നിന്ന് കൂടിയ ലായനിയിലേക്ക് ലായകതന്മാത്രകള്‍ സംക്രമിക്കുന്ന പ്രതിഭാസം. സ്‌തരത്തിനിരുവശത്തും ഗാഢത തുല്യമാവുന്നതുവരെയോ ഗാഢത കൂടിയ ഭാഗത്ത് ഓസ്‌മോട്ടിക് മര്‍ദപരിധി എത്തുംവരെയോ ഇതു നടക്കും. ശുദ്ധമായ ലായകത്തില്‍ നിന്ന് ലായനിയിലേക്കുള്ള ഓസ്‌മോസിസ് നിര്‍ത്താനാവശ്യമായ ഏറ്റവും കുറഞ്ഞ മര്‍ദമാണ് ഓസ്‌മോര്‍ട്ടികമര്‍ദം.