Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
overlapping | അതിവ്യാപനം. | |
overtone | അധിസ്വരകം | ഹാര്മോണിക്സിന് സമാനമായ പദം. ഒന്നാമത്തെ ഓവര്‍ടോണ്‍ രണ്ടാമത്തെ ഹാര്‍മോണിക് ആണ്. harmonics നോക്കുക . |
oviduct | അണ്ഡനാളി. | അണ്ഡാശയത്തില്‍ നിന്ന് അണ്ഡങ്ങളെ പുറത്തേക്ക് നയിക്കുന്ന നാളി. |
oviparity | അണ്ഡ-പ്രത്യുത്‌പാദനം. | ശരീരത്തിനു പുറത്ത് വന്നശേഷം മുട്ടവിരിഞ്ഞ് കുഞ്ഞ് പുറത്തുവരുന്നത്. ഉദാ: പക്ഷികളും, മിക്ക ഉരഗങ്ങളും, ovoviviparity, viviparity എന്നിവ നോക്കുക. |
ovipositor | അണ്ഡനിക്ഷേപി. | ചില പെണ്‍ഷഡ്‌പദങ്ങളുടെ ഉദരത്തിന്റെ അറ്റത്ത് കാണുന്ന അവയവം. മുട്ട നിക്ഷേപിക്കപ്പെടുന്നത് ഇതിലൂടെയാണ്. ചിലപ്പോളിത് സൂചിപോലെ രൂപാന്തരപ്പെട്ടിരിക്കും. മറ്റു ജീവികളുടെ ശരീരത്തില്‍ മുട്ടയിടുന്നവയിലാണ് ഈ അനുവര്‍ത്തനം കാണപ്പെടുന്നത്. |
ovoviviparity | അണ്ഡജരായുജം. | മുട്ടയുടെ ഭ്രൂണവികാസം മാതൃശരീരത്തിനകത്ത് തന്നെ നടക്കുന്ന പ്രതിഭാസം. പക്ഷേ ഇതില്‍ മാതാവില്‍ നിന്ന് പോഷകങ്ങളൊന്നും സ്വീകരിക്കുന്നില്ല. അണ്ഡസ്‌തരങ്ങള്‍ അണ്ഡനാളിയുടെ ഭിത്തിയെ ഭ്രൂണത്തില്‍നിന്ന് വേര്‍പെടുത്തും. പല ഷഡ്‌പദങ്ങളിലും, ഉരഗങ്ങളിലും, ചില മത്സ്യങ്ങളിലും ഇതു കാണാം. |
ovulation | അണ്ഡോത്സര്‍ജനം. | അണ്ഡാശയഫോളിക്കിള്‍ പൊട്ടി അണ്ഡം പുറത്തേക്കു വരുന്ന രീതി. ഇതോടെ അണ്ഡം അണ്ഡനാളിയിലെത്തും. |
ovule | അണ്ഡം. | വിത്തുണ്ടാകുന്ന സസ്യങ്ങളുടെ അണ്ഡാശയത്തില്‍ ഉണ്ടാവുന്നതും പിന്നീട് വിത്തായി തീരുന്നതുമായ ഘടന. |
ovum | അണ്ഡം | അണ്ഡകോശം. ജന്തുക്കളുടെ പ്രവര്‍ത്തനക്ഷമമായ അണ്ഡകോശം. പലപ്പോഴുമിതിനെ പോഷകങ്ങളായ ധാരാളം യോക്ക്‌തരികള്‍ പൊതിഞ്ഞിരിക്കും. സ്‌ത്രീയുടെ അണ്ഡത്തിന് 0.14 മി.മീ വ്യാസമാണുള്ളത്. ഇത് പുംബീജത്തേക്കാള്‍ 50,000 മടങ്ങ് വലുതാണ്. |
ox bow lake | വില്‍ തടാകം. | പ്രധാന നദിയുടെ ചാനലില്‍ നിന്ന് നിക്ഷേപണത്താല്‍ വേര്‍തിരിക്കപ്പെട്ടതും വെള്ളം നിറഞ്ഞതും തിരസ്‌കൃതവുമായ ഭാഗം. |
oxidant | ഓക്‌സീകാരി. | ഓക്‌സീകരണ-നിരോക്‌സീകരണങ്ങളുടെ ഇലക്‌ട്രാണിക് സങ്കല്‍പനം അനുസരിച്ച് ഇലക്‌ട്രാണുകള്‍ നഷ്‌ടപ്പെടുന്ന പ്രക്രിയയെ ഓക്‌സീകരണം എന്നും പ്രവര്‍ത്തനങ്ങളില്‍ ഏത് ആറ്റമാണോ ഇലക്‌ട്രാണുകള്‍ നേടുന്നത് ആ ആറ്റത്തെ ഓക്‌സീകാരി എന്നും പറയുന്നു. ഉദാ: Mg+O → Mg+2 O-2 ഇതില്‍ ഓക്‌സിജന്‍ ഇലക്‌ട്രാണുകള്‍ നേടുന്നതുകൊണ്ട് അതാണ് ഓക്‌സീകാരി. |
oxidation | ഓക്‌സീകരണം. | ഒരു ആറ്റത്തിലോ, തന്മാത്രയിലോ അയോണിലോ നിന്ന് ഇലക്‌ട്രാണ്‍ നഷ്‌ടപ്പെടുന്ന പ്രക്രിയ. |
oxygen debt | ഓക്‌സിജന്‍ ബാധ്യത. | അധ്വാനിക്കുന്ന സമയത്ത് മാംസപേശികളുടെ പ്രവര്‍ത്തനത്തിന് വേണ്ടത്ര ഓക്‌സിജന്‍ ലഭ്യമല്ലാതെ വരുമ്പോള്‍ അവായുശ്വസനം വഴി ഊര്‍ജം ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന ലാക്‌ടിക് അമ്ലം രക്തത്തില്‍ സഞ്ചയിക്കപ്പെടുന്നു. ഇതിനെ ഓക്‌സീകരിക്കുവാന്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമുണ്ട്. കഠിനാദ്ധ്വാനം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമാകുന്നത് ഇതിനാലാണ്. |
oxytocin | ഓക്‌സിടോസിന്‍. | ഹൈപോതലാമസില്‍ നിന്നുത്ഭവിച്ച് പിറ്റ്യൂറ്ററിഗ്രന്ഥിയുടെ പശ്ചപാളിയിലൂടെ രക്തത്തില്‍ കലരുന്ന ഹോര്‍മോണ്‍. |
ozone | ഓസോണ്‍. | മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന തന്മാത്ര ( O3). ഇളം നീല നിറത്തില്‍ മത്സ്യഗന്ധമുള്ള വാതകം. |
p-block elements | പി-ബ്ലോക്ക് മൂലകങ്ങള്‍. | ആവര്‍ത്തനപട്ടികയിലെ III, IV, V, VI, VIIA, O ഗ്രൂപ്പുകളിലെ മൂലകങ്ങളെ പൊതുവായി p ബ്ലോക്ക് മൂലകങ്ങള്‍ എന്നു പറയുന്നു. ഇവയുടെ ആറ്റങ്ങളിലെ ബാഹ്യഷെല്ലിലെ ഇലക്‌ട്രാണ്‍ വിന്യാസം ns2, npx, (x=1 മുതല്‍ 6 വരെ) എന്നു പൊതുസൂത്രമനുസരിച്ചാണ്. |
P-N Junction | പി-എന്‍ സന്ധി. | പി ടൈപ്പ് അര്‍ദ്ധചാലകവും എന്‍-ടൈപ്പ് അര്‍ദ്ധചാലകവും തമ്മില്‍ സന്ധിക്കുന്ന ഒരു പാളി. സന്ധി ഉണ്ടായിക്കഴിയുമ്പോള്‍ പി-ഭാഗത്ത് നിന്ന് ഹോളുകള്‍ സന്ധിയിലൂടെ എന്‍-ഭാഗത്തേക്ക് പ്രവേശിക്കുന്നു. എന്‍-ഭാഗത്തുനിന്ന് ഇലക്‌ട്രാണുകള്‍ പി-ഭാഗത്തേക്കും പ്രവേശിക്കുന്നു. തന്മൂലം എന്‍-ഭാഗത്ത് ധന ചാര്‍ജുകള്‍ അധികമാവുന്നു. പി-ഭാഗത്ത് ഇലക്‌ട്രാണുകളും. സന്ധിക്ക് ഇരുഭാഗത്തും ധന-ഋണ പൊട്ടന്‍ഷ്യല്‍ സൃഷ്‌ടിക്കുവാന്‍ ഇത് കാരണമാവുന്നു. ഈ പൊട്ടന്‍ഷ്യലിന് സന്ധി പൊട്ടന്‍ഷ്യല്‍ എന്നു പറയുന്നു. ഈ പൊട്ടന്‍ഷ്യല്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഇലക്‌ട്രാണുകളുടെയും ഹോളുകളുടെയും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സഞ്ചാരത്തെ അത് തടയുന്നു. ഹോള്‍ ഇലക്‌ട്രാണ്‍ സംയോജനം വഴി സന്ധിക്ക് സമീപമുള്ള മേഖലയില്‍ സ്വതന്ത്ര ചാര്‍ജുകള്‍ ഇല്ലാതായിരിക്കും. ഈ മേഖലയ്‌ക്ക് ഡിപ്ലീഷ്യന്‍ പാളി എന്നും പറയുന്നു. |
P-N-P transistor | പി എന്‍ പി ട്രാന്‍സിസ്റ്റര്‍. | |
pacemaker | പേസ്‌മേക്കര്‍. | കശേരുകികളുടെ ഹൃദയസ്‌പന്ദനങ്ങളുടെ തുടക്കം കുറിക്കുന്ന ഹൃദയഭാഗം. സസ്‌തനികളില്‍ ഹൃദയത്തിന്റെ വലത്തേ മേലറയുടെ ഭിത്തിയിലുള്ള സൈനോ ഏട്രിയല്‍നോഡ് ആണ് പേസ്‌മേക്കര്‍. ഇതിന്റെ പ്രവര്‍ത്തനശേഷി നശിക്കുമ്പോഴാണ് കൃത്രിമമായി പേസ്‌മേക്കര്‍ ഘടിപ്പിക്കുന്നത്. |
pachytene | പാക്കിട്ടീന്‍. | ഊനഭംഗത്തിന്റെ ആദ്യ പ്രാഫേസിലെ ഒരു ഘട്ടം. ഈ സമയത്ത് ക്രാമസോമുകള്‍ ക്രാമാറ്റിഡുകളായി വിഭജിച്ചു കഴിഞ്ഞിരിക്കും. അതിനാല്‍ ജോടി ചേര്‍ന്നിരിക്കുന്ന ക്രാമസോമുകളില്‍ നാല് ഇഴകള്‍ കാണാം. ഇതിനെ ടെട്രാഡ് എന്നും വിളിക്കും. |