Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
osteocytes | ഓസ്റ്റിയോസൈറ്റ്. | അസ്ഥിയിലെ ഉറപ്പുള്ള പദാര്‍ഥങ്ങള്‍ക്ക് രൂപം നല്‍കുന്ന കോശങ്ങള്‍. |
osteology | അസ്ഥിവിജ്ഞാനം. | അസ്ഥികളെപ്പറ്റിയുള്ള പഠനം. |
ostiole | ഓസ്റ്റിയോള്‍. | ചില ആല്‍ഗകളുടെയും ഫംഗസ്സുകളുടെയും പ്രത്യുത്‌പാദന ഫലനങ്ങളില്‍ കാണുന്ന ചെറുസുഷിരം. |
ostium | ഓസ്റ്റിയം. | സ്‌പോഞ്ചുകളുടെ അകത്തേക്ക് വെള്ളം പ്രവേശിക്കുവാനുള്ള ദ്വാരം. |
otolith | ഓട്ടോലിത്ത്. | കശേരുകികളുടെ ആന്തരകര്‍ണത്തില്‍ കാണുന്ന കാല്‍സിയം കാര്‍ബണേറ്റ് തരികള്‍. സംവേദനകോശങ്ങളില്‍ നിന്നുള്ള പ്രവര്‍ധനങ്ങളോടനുബന്ധിച്ചാണ് ഈ തരികള്‍ സ്ഥിതിചെയ്യുന്നത്. ഗുരുത്വാകര്‍ഷണബലം ഇവയിലുളവാക്കുന്ന സ്ഥാനഭ്രംശങ്ങള്‍, സംവേദക കോശങ്ങളില്‍ ആവേഗങ്ങള്‍ സൃഷ്‌ടിക്കുന്നു. ഈ ആവേഗങ്ങളെ അപഗ്രഥിച്ചാണ് ശരീരത്തിന്റെ തുലനനില അറിയുന്നത്. |
Ottocycle | ഓട്ടോസൈക്കിള്‍. | വാഹനങ്ങളിലെ ഓട്ടോ എഞ്ചിനുകളില്‍ പ്രയോഗത്തിലുള്ള മാതൃകാ താപഗതിക ചക്രങ്ങളില്‍ ഒന്ന് (ഡീസല്‍ സൈക്കിള്‍ ആണ് മറ്റൊന്ന്). അന്തരീക്ഷ വായുവിനെ വലിച്ചെടുത്ത്, സമ്മര്‍ദിച്ചൊതുക്കി, ഇന്ധനം ചേര്‍ത്ത്, ഇലക്‌ട്രിക് സ്‌പാര്‍ക്ക് ഉപയോഗിച്ച് കത്തിച്ച് അപ്പോഴുണ്ടാകുന്ന ഉന്നത മര്‍ദത്തില്‍ പിസ്റ്റണ്‍ ചലിപ്പിച്ചാണ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. |
Ottoengine | ഓട്ടോ എഞ്ചിന്‍. | ഓട്ടോ സൈക്കിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍. |
out breeding | ബഹിര്‍പ്രജനനം. | അടുത്ത ബന്ധമില്ലാത്ത വ്യക്തികള്‍ തമ്മിലുള്ള പ്രജനനം. inbreeding നോക്കുക.\ |
out crop | ദൃശ്യാംശം. | അടിപ്പാറ ( bedrock)യുടെ അനാവരണം ചെയ്യപ്പെട്ട ഭാഗം. |
out gassing | വാതകനിര്‍ഗമനം. | ഗ്രഹത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന വാതകങ്ങള്‍ പുറത്തുവന്ന് അന്തരീക്ഷത്തിന്റെ ഭാഗമായി മാറുന്ന പ്രക്രിയ. അഗ്നിപര്‍വതങ്ങള്‍ വഴി ഭൂമിയില്‍ സംഭവിച്ച വാതകനിര്‍ഗമനത്തിലൂടെ പുറത്തുവന്ന ജലബാഷ്‌പവും നൈട്രജനും കാര്‍ബണ്‍ഡയോക്‌സൈഡുമാണ് ഭൂമിയുടെ ആദിമ അന്തരീക്ഷത്തെ മാറ്റിത്തീര്‍ത്തത്. |
out wash. | ഔട് വാഷ്. | ഹിമനദിയിലെയോ ഹിമപ്പാടത്തിലെയോ ഉരുകിയ ജലം വഹിച്ചുകൊണ്ടുപോയി സ്‌തരിത നിക്ഷേപങ്ങളുടെ വശങ്ങളില്‍ തള്ളുന്ന പദാര്‍ഥം. |
outcome | സാധ്യഫലം. | ഒരു പരീക്ഷണത്തിലെ സാധ്യമായ ഏതെങ്കിലും ഒരു ഫലം. ഉദാ: ഒരു നാണയം ടോസ് ചെയ്യുമ്പോള്‍ തലയോ, വാലോ ( Head or Tail) കിട്ടാന്‍ സാധ്യതയുണ്ട്. ഇതില്‍ തല കിട്ടുന്നത് ഒരു outcome ആണ്. വാല്‍ കിട്ടുന്നത് മറ്റൊരു outcome ആണ്. |
outcome space | സാധ്യഫല സമഷ്‌ടി. | ഒരു പരീക്ഷണത്തിലെ സാധ്യമായ എല്ലാ ഫലങ്ങളുടെയും ഗണം. ഉദാ: ഒരു നാണയം ടോസ് ചെയ്യുമ്പോള്‍ കിട്ടാവുന്ന ഫലങ്ങളുടെ ഗണം (തല, വാല്‍) ഈ ഗണം നാണയം ടോസ് ചെയ്‌താല്‍ കിട്ടുന്ന സാധ്യഫല സമഷ്‌ടി ആണ്. |
oval window | അണ്ഡാകാര കവാടം. | മധ്യകര്‍ണവും ആന്തരകര്‍ണവുമായി ചേരുന്ന ഭാഗത്തെ ദീര്‍ഘവൃത്താകൃതിയിലുള്ള കവാടം. |
ovarian follicle | അണ്ഡാശയ ഫോളിക്കിള്‍. | മിക്ക ജന്തുക്കളുടെയും അണ്ഡകത്തെ ഉള്‍ക്കൊള്ളുന്ന സഞ്ചി. ഇതിലെ കോശങ്ങളില്‍നിന്നാണ് അണ്ഡകത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. കശേരുകികളില്‍ എസ്‌ട്രാജന്‍ എന്ന ലൈംഗിക ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത് ഇവിടെനിന്നാണ്. Graafian follicle നോക്കുക. |
ovary 1. (bot) | അണ്ഡാശയം. | ആവൃതബീജികളുടെ അണ്ഡപര്‍ണത്തിന്റെ താഴെയുള്ള വീര്‍ത്ത ഭാഗം. ഇതിനുള്ളിലാണ് ബീജാണ്ഡങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. |
ovary 2. (zoo) | അണ്ഡാശയം. | അണ്ഡങ്ങളെ ഉത്‌പാദിപ്പിക്കുന്ന അവയവം. |
over clock | ഓവര്‍ ക്ലോക്ക്. | കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന പ്രാസസറുകള്‍ നിര്‍മിക്കുമ്പോള്‍ ഒരു സിഗ്നല്‍ ആവൃത്തി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കും. എന്നാല്‍ ഒരു പരിധി വരെ ഈ ആവൃത്തി കൂട്ടിക്കൊണ്ട് പ്രാസസ്സറിനെ കൂടുതല്‍ വേഗതയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഇതിനെയാണ് ഓവര്‍ ക്ലോക്കിങ് എന്ന് പറയുന്നത്. ഇത് പലപ്പോഴും ചൂട് കൂടുന്നതിനും പ്രവര്‍ത്തനകാലം കുറയുന്നതിനും കാരണമായിത്തീരും. |
over fold (geo) | പ്രതിവലനം. | രണ്ടു വശങ്ങളും ഒരേ ദിശയിലേക്കു ചായുന്ന തരത്തിലുള്ള വലനം. |
over thrust (geo) | അധി-ക്ഷേപം. | ഭ്രംശനത്തിന്റെ ഒരു രൂപം. ഭ്രംശനഫലമായി പൊട്ടുന്ന ശിലകളിലൊന്ന് മറ്റൊന്നിന് മുകളിലായി വിസ്ഥാപനം ചെയ്യപ്പെടുന്നത്. |