Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
microevolution | സൂക്ഷ്‌മപരിണാമം. | സൂക്ഷ്‌മപരിസ്ഥിതിയില്‍ നടക്കുന്ന ജീവപരിണാമം. ഒരു സ്‌പീഷീസ് ഏതെങ്കിലുമൊരു പ്രദേശത്തെ പരിസ്ഥിതി ഘടകങ്ങളുമായി അനുവര്‍ത്തനം ചെയ്യപ്പെടുന്നത് ഇതില്‍ പെടും. ഉദാ: വ്യാവസായിക കൃഷ്‌ണത. |
microfilaments | സൂക്ഷ്‌മതന്തുക്കള്‍. | യൂക്കാരിയോട്ടിക കോശങ്ങള്‍ക്കകത്ത് കാണുന്ന സൂക്ഷ്‌മ തന്തുക്കള്‍. സാധാരണയായി ആക്‌റ്റിന്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്. സൂക്ഷ്‌മാംശങ്ങളുടെ സ്ഥാനചലനം, കോശദ്രവ്യത്തിന്റെ ഒഴുക്ക് തുടങ്ങിയ പ്രക്രിയകളില്‍ മുഖ്യപങ്ക് വഹിക്കുന്നു. |
microgamete | മൈക്രാഗാമീറ്റ്. | രണ്ടു തരത്തിലുള്ള ഗാമീറ്റുകളുള്ള ആല്‍ഗകളില്‍ വലുപ്പം കുറഞ്ഞ ഗാമീറ്റ്. |
micrognathia | മൈക്രാനാത്തിയ. | മനുഷ്യരുടെ കീഴ്‌ത്താടി സാമാന്യത്തിലധികം ചെറുതായിരിക്കുന്ന അവസ്ഥ. |
microgravity | ഭാരരഹിതാവസ്ഥ. | ഗുരുത്വാകര്‍ഷണം പൂജ്യമോ അതിനടുത്തോ ആയിരിക്കുന്ന അവസ്ഥ. ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ക്കുള്ളില്‍ അനുഭവപ്പെടുന്നു. സൂചകം μg . |
micron | മൈക്രാണ്‍. | ഒരു മൈക്രാമീറ്ററിനു തുല്യമായ നീളം. 1 മൈക്രാണ്‍ = 10-6m. |
micronucleus | സൂക്ഷ്‌മകോശമര്‍മ്മം. | ചിലയിനം പ്രാട്ടോസോവകളില്‍ (വിശിഷ്യ സിലിയേറ്റുകളില്‍)കാണുന്ന രണ്ടുതരം കോശമര്‍മ്മങ്ങളില്‍ വലുപ്പം കുറഞ്ഞത്. കോശവിഭജന പ്രക്രിയയില്‍ പങ്കുകൊള്ളുന്നതിതാണ്. macronucleus നോക്കുക. |
micronutrient | സൂക്ഷ്‌മപോഷകം. | വളരെ ചുരുങ്ങിയ അളവില്‍ മാത്രം ആവശ്യമുള്ള പോഷകങ്ങള്‍. ഉദാ: ചെമ്പ്, ഇരുമ്പ്, സിങ്ക് മുതലായവ. |
microorganism | സൂക്ഷ്‌മ ജീവികള്‍. | - |
microphyll | മൈക്രാഫില്‍. | ശാഖകളില്ലാത്ത ഏകസിരയുള്ളതും താരതമ്യേന ചെറുതുമായ ഇല. ഇവ ചില പന്നല്‍ ചെടികളില്‍ കാണുന്നു. ഉദാ: സെലാജിനെല്ല. |
micropyle | മൈക്രാപൈല്‍. | ബീജാണ്‌ഡത്തിന്റെ അഗ്രത്തില്‍ കാണുന്ന സൂക്ഷ്‌മരന്ധ്രം. സാധാരണയായി പരാഗനാളം ഇതിലൂടെയാണ് അകത്ത് പ്രവേശിക്കുന്നത്. |
microscope | സൂക്ഷ്‌മദര്‍ശിനി | |
Microscopic | സൂക്ഷ്‌മം. | നന്നേ ചെറിയ, നഗ്നദൃഷ്‌ടികൊണ്ട് കാണാന്‍ കഴിയാത്ത. ഉദാ: സൂക്ഷ്‌മജീവി, സൂക്ഷ്‌മകണം. |
microsomes | മൈക്രാസോമുകള്‍. | കോശങ്ങളെ അരച്ചുണ്ടാക്കിയ സത്തിനെ സെന്‍ട്രിഫ്യൂജ് ചെയ്‌ത് കിട്ടുന്ന ഒരു അംശത്തിലെ കണങ്ങള്‍. എന്‍ഡോപ്ലാസ്‌മിക ജാലത്തിന്റെ അംശങ്ങളും റൈബോസോമുകളും അടങ്ങിയതാണിത്. ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പിലൂടെ ഈ സൂക്ഷ്‌മാംശങ്ങളെ കാണുന്നതിനുമുമ്പ് നല്‍കിയ പേരാണ് മൈക്രാസോം. |
microsporangium | മൈക്രാസ്‌പൊറാഞ്ചിയം. | മൈക്രാസ്‌പോറുകള്‍ ഉണ്ടാകുന്ന സ്‌പൊറാഞ്ചിയം. |
microspore | മൈക്രാസ്‌പോര്‍. | വിഷമസ്‌പോറിതയുള്ള സസ്യങ്ങളുടെ വലുപ്പംകുറഞ്ഞ സ്‌പോര്‍. സപുഷ്‌പികളിലും ചിലയിനം പന്നലുകളിലും കാണുന്നു. |
microsporophyll | മൈക്രാസ്‌പോറോഫില്‍. | മൈക്രാസ്‌പൊറാഞ്ചിയങ്ങള്‍ സ്ഥിതി ചെയ്യുന്ന രൂപാന്തരപ്പെട്ട ഇലകള്‍. |
microtubules | സൂക്ഷ്‌മനളികകള്‍. | യൂക്കാരിയോട്ടിക കോശങ്ങളില്‍ കാണുന്ന 20-25 നാനോമീറ്റര്‍ വ്യാസാര്‍ദ്ധമുള്ള പൊള്ളയായ നളികകള്‍. കോശാസ്ഥികൂടം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഇവകൊണ്ടാണ്. സ്‌പിന്‍ഡില്‍ തന്തുക്കള്‍, സിലിയ, ഫ്‌ളാജെല്ല എന്നിവയുടെ ഘടകങ്ങളും സൂക്ഷ്‌മനളികകളാണ്. |
microvillus | സൂക്ഷ്‌മവില്ലസ്. | കോശസ്‌തരത്തില്‍ നിന്ന് ഉന്തിനില്‍ക്കുന്ന വിരലുപോലുള്ള ഭാഗങ്ങള്‍. ആയിരക്കണക്കിനു നിരന്നു നില്‍ക്കുന്നതിനാല്‍ കോശസ്‌തരത്തെ ബ്രഷ് അതിര്‍ത്തിയെന്നും വിളിക്കും. ഉദാ: ചെറുകുടലിലെ വില്ലസുകളിലെ കോശങ്ങള്‍, നെഫ്‌റോണിലെ നാളികയിലെ കോശങ്ങള്‍ എന്നിവയില്‍ കാണാം. ഉപരിതല വിസ്‌താരം വര്‍ദ്ധിപ്പിക്കാനുള്ളൊരു ഉപാധിയാണിത്. |
microwave | സൂക്ഷ്‌മതരംഗം. | - |