ഉല്‍ക്ക മഴ.
അനേകം ഉല്‍ക്കകള്‍ ഒന്നിച്ചോ തുടര്‍ച്ചയായോ ദൃശ്യമാകുന്ന പ്രതിഭാസം. ഓരോ വര്‍ഷവും ചില പ്രത്യേക കാലങ്ങളില്‍ ആകാശത്തിലെ ഓരോ ഭാഗം കേന്ദ്രീകരിച്ച് ഉല്‍ക്കകള്‍ വര്‍ഷിക്കപ്പെടാറുണ്ട്. സൂര്യനെ ചുറ്റി പോകുന്ന ധൂമകേതുക്കള്‍ പുറന്തള്ളുന്ന പദാര്‍ഥങ്ങളില്‍ നിന്നാണ് ഇത്തരം ഉല്‍ക്കമഴയുണ്ടാകുന്നത്. വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിനരികിലൂടെ വര്‍ഷത്തിലൊരിക്കല്‍ ഭൂമി കടന്നുപോകുമ്പോള്‍ ഭമൗാന്തരീക്ഷത്തിലേക്ക് ഈ പദാര്‍ഥങ്ങള്‍ പ്രവേശിച്ച് കത്തിയമരുന്ന കാഴ്‌ചയാണത്.