ഉല്‍ക്ക
കൊള്ളിമീന്‍. ബാഹ്യാന്തരീക്ഷത്തില്‍ നിന്ന് ഭമൗാന്തരീക്ഷത്തിലേക്ക് പതിക്കുന്ന ഖരവസ്‌തുക്കള്‍. ഗുരുത്വാകര്‍ഷണ ഫലമായി വലിയ വേഗതയോടുകൂടി പതിക്കുന്നതിനാല്‍, ഇവ അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം ചൂടു പിടിക്കുകയും കത്തുകയും ചെയ്യുന്നു. ഇങ്ങനെ കത്തുന്നതാണ് കൊള്ളിമീനായി കാണുന്നത്. ലക്ഷക്കണക്കിന് ഉല്‍ക്കകള്‍ നിത്യേന ഭമൗാന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തുന്നു. അപൂര്‍വം ചിലത് മാത്രം ഉല്‍ക്കാശിലകളായി ഭൂമിയില്‍ പതിക്കുന്നു.