Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
mid-ocean ridge | സമുദ്ര മധ്യവരമ്പ്. | സമുദ്രങ്ങളുടെ അടിത്തട്ടില്‍ കാണപ്പെടുന്ന വരമ്പുകള്‍. ഇവ സമുദ്രങ്ങളുടെ ഏതാണ്ട് മധ്യത്തിലായിരിക്കും. ഇതിന് 3000 മീറ്റര്‍ വരെ ഉയരമുണ്ടാകാം. ഏതാണ്ട് എല്ലായിടത്തും സമുദ്രത്തിനടിയിലാണെങ്കിലും ചിലയിടങ്ങളില്‍ ഇത് സമുദ്രനിരപ്പിന് മുകളില്‍ കാണാം. ഉദാ: ഐസ്‌ലാന്റ്. കടല്‍ത്തട്ടിന്റെ വ്യാപനം നടക്കുന്ന പ്രധാന സ്ഥലങ്ങളാണ് വരമ്പുകള്‍. |
midbrain | മധ്യമസ്‌തിഷ്‌കം. | ഭ്രൂണവികാസത്തില്‍ മുന്‍മസ്‌തിഷ്‌കത്തിന്റെയും പിന്‍മസ്‌തിഷ്‌കത്തിന്റെയും ഇടയിലുള്ള ഭാഗം. കാഴ്‌ചയോടു ബന്ധപ്പെട്ട ദര്‍ശന ദളങ്ങള്‍, ശ്രവണകേന്ദ്രം എന്നിവ ഈ ഖണ്‌ഡത്തിലാണ്. forebrain, hindbrain നോക്കുക. |
middle ear | മധ്യകര്‍ണം. | കര്‍ണപടത്തിനും ആന്തരകര്‍ണത്തിനും ഇടയ്‌ക്കുള്ള കുഴല്‍. വായു നിറഞ്ഞ ഈ ഭാഗം യൂസ്റ്റേഷ്യന്‍ ട്യൂബ് വഴി വായയുമായി ബന്ധപ്പെട്ടിരിക്കുന്നു. സസ്‌തനികളില്‍ മൂന്നു കര്‍ണാസ്ഥികള്‍ (മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിസ്) ഇതിനകത്താണ് സ്ഥിതി ചെയ്യുന്നത്. |
middle lamella | മധ്യപാളി. | പ്രാഥമിക കോശഭിത്തിയില്‍ ആദ്യമായി രൂപം കൊള്ളുന്ന മധ്യഭാഗം. phragmoplast ല്‍ നിന്നാണിത് ഉണ്ടാവുന്നത്. പെക്‌ടിന്‍ നിര്‍മ്മിതമാണ്. |
midgut | മധ്യ-അന്നനാളം. | ചില അകശേരുകികളില്‍ അന്നനാളം മൂന്നായി വിഭജിച്ചതില്‍ മധ്യഭാഗം. |
migraine | മൈഗ്രയ്‌ന്‍. | ആവര്‍ത്തിച്ചുണ്ടാകുന്ന അതികഠിനമായ തലവേദന. സാധാരണയായി തലയുടെ ഒരു വശത്താണ് ഉണ്ടാവുന്നത്. |
migration | പ്രവാസം. | ജീവികളുടെ ദേശാന്തര യാത്ര. ചില പ്രത്യേക കാലങ്ങളില്‍ ദേശാടനം നടത്തുന്ന സ്വഭാവം ഏറ്റവും വികാസം പ്രാപിച്ചത് പക്ഷികളിലാണ്. സസ്‌തനികളും മത്സ്യങ്ങളും ദേശാടനം നടത്താറുണ്ട്. |
mild steel | മൈല്‍ഡ് സ്റ്റീല്‍. | 0.05 മുതല്‍ 0.2 വരെ കാര്‍ബണ്‍ അടങ്ങിയ സ്റ്റീല്‍. കാഠിന്യവും ബലവുമുള്ള ഇതിനെ കമ്പികളായും തകിടുകളായും മാറ്റാന്‍ എളുപ്പമാണ്. |
mildew | മില്‍ഡ്യൂ. | ഒരിനം വെളുത്ത പൂപ്പല്‍. നവും ചൂടും ഉള്ള സാഹചര്യത്തില്‍ വളരുന്നു. |
milk of sulphur | മില്‍ക്ക് ഓഫ് സള്‍ഫര്‍. | സള്‍ഫറിന്റെ അസ്ഥിര രൂപാന്തരം. ഹൈഡ്രജന്‍ സള്‍ഫൈഡിനെ ഓക്‌സീകരിക്കുമ്പോഴോ, സോഡിയം തയോസള്‍ഫേറ്റിന്റെ ലായനിയില്‍ നേര്‍ത്ത ഹൈഡ്രാക്ലോറിക് ആസിഡ് ഒഴിക്കുമ്പോഴോ ലഭിക്കുന്നു. ഇത് ചെറിയ കണികകളുടെ രൂപത്തിലായിരിക്കും. |
milk sugar | പാല്പഞ്ചസാര | പാലിലടങ്ങിയ പഞ്ചസാര. |
milk teeth | പാല്‍പല്ലുകള്‍. | - |
milky way | ആകാശഗംഗ | ക്ഷീരപഥം, നമ്മുടെ സൗരയൂഥം ഉള്‍പ്പെടുന്ന ഗ്യാലക്‌സി. ഒരു സര്‍പ്പിള ഗാലക്‌സിയാണത്. അതിലെ നക്ഷത്ര നിബിഡമായ ഭാഗം ആകാശത്തിനു വിലങ്ങനെ പാല്‍ തൂകിയതുപോലെ കാണപ്പെടുന്നതുകൊണ്ട് ഈ പേര്‍ വന്നു. |
milli | മില്ലി. | 10^-3എന്ന് സൂചിപ്പിക്കുന്ന ഉപസര്‍ഗം. |
mimicry (biol) | മിമിക്രി. | ജീവികളില്‍ കാണുന്ന ഒരു അനുവര്‍ത്തനം. ഉദാ: വിഷമോ, ദുസ്വാദോ ഇല്ലാത്ത ഒരു സ്‌പീഷീസ്, ഈ സ്വഭാവമുള്ള മറ്റൊരു സ്‌പീഷീസിനെ ആകൃതിയിലോ നിറത്തിലോ അനുകരിക്കുന്നത്. |
mineral | ധാതു. | ഒരു നിശ്ചിത രാസഘടനയുള്ളതും പ്രകൃത്യാ ഉണ്ടാകുന്നതുമായ അജൈവിക പദാര്‍ത്ഥം. |
mineral acid | ഖനിജ അമ്ലം. | അകാര്‍ബണിക അമ്ലങ്ങളായ ഹൈഡ്രാക്ലോറിക് അമ്ലം, സള്‍ഫ്യൂറിക് അമ്ലം മുതലായവ. |
minerology | ഖനിജവിജ്ഞാനം. | |
minimum point | നിമ്‌നതമ ബിന്ദു. | സ്വതന്ത്ര ചരത്തിന്റെ നിര്‍ദ്ദിഷ്‌ട ഇടവേളയില്‍ ഏകദം ഏറ്റവും കുറഞ്ഞ മൂല്യം സ്വീകരിക്കുന്ന ബിന്ദു. turning pointനോക്കുക. |
minor axis | മൈനര്‍ അക്ഷം. | മേജര്‍ അക്ഷത്തിന്റെ ലംബസമഭാജിയും ദീര്‍ഘവൃത്തത്തെ ഖണ്‌ഡിക്കുന്നതുമായ രേഖാഖണ്‌ഡം. major axis നോക്കുക. |