മെസ്സിയെ കാറ്റലോഗ്.
1787ല്‍ ചാള്‍സ് മെസ്സിയേ തയ്യാറാക്കിയ നക്ഷത്രതര വാനവസ്‌തുക്കളുടെ പട്ടിക. M1, M2 എന്നിങ്ങനെ 103 വസ്‌തുക്കളുടെ പട്ടികയാണദ്ദേഹം തയ്യാറാക്കിയത്. M1 ക്രാബ് നെബുലയും M2 കുംഭം രാശിയിലെ ഗ്ലോബുലര്‍ ക്ലസ്റ്ററും M31 ആന്‍ഡ്രാമിഡ ഗാലക്‌സിയും ആണ്. ഇപ്പോള്‍ 110 വസ്‌തുക്കളാണ് ഈ പട്ടികയിലുള്ളത്.