Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
marsupium | മാര്‍സൂപിയം. | മാര്‍സൂപ്പിയല്‍ സസ്‌തനികളുടെ (ഉദാ: കങ്കാരു) ഉദരഭാഗത്തു കാണുന്ന, ശിശുക്കള്‍ക്ക് വളരുവാനുള്ള സഞ്ചി. |
martensite | മാര്‍ട്ടണ്‍സൈറ്റ്. | കാഠിന്യം ഉള്ളതും പൊട്ടുന്നതുമായ ഉരുക്കിന്റെ ഘടകം. |
MASER | മേസര്‍. | Microwave Amplification by Stimulated Emission of Radiation എന്നതിന്റെ ചുരുക്കം. ലേസറിന് സമാനം. ലേസറിലെ തരംഗങ്ങള്‍ ഇന്‍ഫ്രാറെഡ് മുതല്‍ മേലോട്ട് ആവൃത്തിയുള്ളതാണെങ്കില്‍ മേസറിന്റേത് മൈക്രാവേവ് ആണ് എന്ന വ്യത്യാസമേയുള്ളൂ. |
mass | പിണ്ഡം | ദ്രവ്യമാനം, ഒരു വസ്‌തുവിലുള്ള ദ്രവ്യത്തിന്റെ അളവ്. ശാസ്‌ത്രീയമായി രണ്ടു വിധത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. 1.inertial mass ജഡത്വ ദ്രവ്യമാനം. വസ്‌തുവില്‍ പ്രയോഗിക്കുന്ന ബലവും അതുമൂലം വസ്‌തുവിനുണ്ടാകുന്ന ത്വരണവുമായുള്ള അനുപാതമാണിത്. m = (F/a). |
mass 2. gravitational mass | ഗുരുത്വ ദ്രവ്യമാനം. | ഒരു വസ്‌തുവില്‍ മറ്റേതൊരു വസ്‌തുവും പ്രയോഗിക്കുന്ന ഗുരുത്വ ബലത്തിന് ആനുപാതികമാണ് അതിന്റെ ഗുരുത്വ ദ്രവ്യമാനം. ഏകസമാനമായ ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍ ഈ രണ്ട് തരം ദ്രവ്യമാനങ്ങളും തുല്യമായിരിക്കും എന്ന് നിരീക്ഷണങ്ങള്‍ കാണിക്കുന്നു. |
mass defect | ദ്രവ്യക്ഷതി. | അണുകേന്ദ്രത്തിന്റെ ദ്രവ്യമാനവും അണുകേന്ദ്രത്തിന്റെ ഘടകങ്ങളായ കണങ്ങളുടെ ദ്രവ്യമാനത്തിന്റെ തുകയും തമ്മിലുള്ള വ്യത്യാസം. packing fraction നോക്കുക. |
mass number | ദ്രവ്യമാന സംഖ്യ. | ആറ്റത്തിലെ പ്രാട്ടോണുകളുടെയും ന്യൂട്രാണുകളുടെയും ആകെ എണ്ണം. ഉദാ: ഓക്‌സിജന്റെ ദ്രവ്യമാന സംഖ്യ 16. ഓക്‌സിജന്‍ ആറ്റത്തില്‍ 8 പ്രാട്ടോണും 8 ന്യൂട്രാണും ഉണ്ട്. |
mass spectrometer | മാസ്സ് സ്‌പെക്‌ട്രാമീറ്റര്‍. | ആറ്റം, തന്മാത്ര എന്നിവയുടെ ദ്രവ്യമാനം അളക്കാനുപയോഗിക്കുന്ന ഉപകരണം. ചലിക്കുന്ന ചാര്‍ജിത കണങ്ങളില്‍ കാന്തിക ക്ഷേത്രം സൃഷ്‌ടിക്കുന്ന പഥവ്യതിയാനം അളന്നാണ് മിക്ക ഇനം സ്‌പെക്‌ട്രാമീറ്ററുകളിലും ദ്രവ്യമാനം കണക്കാക്കുന്നത്. |
mass wasting | മാസ് വെയ്‌സ്റ്റിങ്. | മലമുകളില്‍ നിന്ന് ശിലാ വസ്‌തുക്കള്‍ ഗുരുത്വാകര്‍ഷണ വിധേയമായി താഴോട്ടു പതിക്കുന്നത് ഉദാ: മണ്ണിടിച്ചില്‍. |
mast cell | മാസ്റ്റ് കോശം. | കശേരുകികളുടെ സംയോജനകലയില്‍ കാണുന്ന ഒരുതരം കോശം. ഹിസ്റ്റമിന്‍, ഹെപ്പാരിന്‍ ഇവ സ്രവിക്കുന്നത് മാസ്റ്റ് കോശങ്ങളില്‍ നിന്നാണ്. |
mastigophora | മാസ്റ്റിഗോഫോറ. | ഫ്‌ളാജെല്ലം ഉള്ള ഏകകോശജീവികളുടെ ക്ലാസ്. ഉദാ: യൂഗ്ലീന. |
mastoid process | മാസ്റ്റോയ്‌ഡ് മുഴ. | മനുഷ്യ തലയോടില്‍ ചെവിക്കു പുറകിലായുള്ള മുഴ. |
mathematical induction | ഗണിതീയ ആഗമനം. | എണ്ണല്‍ സംഖ്യകളെ സംബന്ധിക്കുന്ന പ്രസ്‌താവനകള്‍ തെളിയിക്കാനുപയോഗിക്കുന്ന ഒരു പൊതുരീതി. p(n) എന്നത് n എന്ന എണ്ണല്‍സംഖ്യ ഉള്‍പ്പെടുന്ന ഒരു പ്രസ്‌താവനയാണ്. ഈ പ്രസ്‌താവന n=1ആകുമ്പോള്‍ ശരിയാണെന്ന് തെളിയിക്കുക. n=k ആകുമ്പോള്‍ ഈ പ്രസ്‌താവന ശരിയാണെന്ന് അനുമാനിച്ചുകൊണ്ട് n=k+1 നും ശരിയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ n=2, 3, 4, ......... എന്നിങ്ങനെ എല്ലാ എണ്ണല്‍ സംഖ്യകള്‍ക്കും ഗണിതീയ ആഗമനതത്വം ഉപയോഗിച്ച് ഈ പ്രസ്‌താവന ശരിയായിരിക്കും. ഉദാ: 1+2+3+.......+n=n(n+1)/2 എന്ന് ഈ വഴിക്ക് തെളിയിക്കാം. |
matrix | മാട്രിക്‌സ്. | ചതുരാകൃതിയില്‍ വിന്യസിക്കപ്പെട്ട സംഖ്യകള്‍. ഈ സംഖ്യകള്‍ ഏതെങ്കിലും രാശികളെ പ്രതിനിധാനം ചെയ്യുന്നതാവാം. നിരകളായും വരികളായുമാണ് സംഖ്യകള്‍ ക്രമീകരിക്കപ്പെടുന്നത്. നിരകളുടെയും വരികളുടെയും എണ്ണം തുല്യമാവണമെന്നില്ല. ഒരു വരി മാത്രമാണുള്ളതെങ്കില്‍ കോളം മാട്രിക്‌സ് ( column matrix) എന്നും ഒരു നിര മാത്രമാണുള്ളതെങ്കില്‍ റോ മാട്രിക്‌സ് ( row matrix) എന്നും പറയുന്നു. m വരികളും n നിരകളുമുള്ള മാട്രിക്‌സിന് m x n മാട്രിക്‌സ് ( mബൈ n എന്ന് വായിക്കുന്നു.) എന്നുപറയും. സംഖ്യകളെ മൊത്തത്തില്‍ ബ്രാക്കറ്റുകള്‍ക്കുള്ളിലാക്കിയാണ് കുറിക്കുന്നത്. ഡിറ്റര്‍മിനന്റിനെപോലെ മാട്രിക്‌സിന് സംഖ്യാത്മക മൂല്യമില്ല. ഉദാഹരണത്തിന്, ഒരു സദിശത്തെ കാണിക്കുവാന്‍ അതിന്റെ ഘടകങ്ങളുടെ മൂല്യങ്ങള്‍ അംഗങ്ങളായുള്ള (ഏറ്റവും മുകളിലെ അംഗം x ഘടകം, അതിനു താഴെ y ഘടകം, അതിനു താഴെ z ഘടകം) കോളം മാട്രിക്‌സ് ഉപയോഗിക്കാം. സമകാലസമീകരണങ്ങള്‍ ( simultaneous equations) നിര്‍ധരിക്കുന്നതിനും മറ്റും മാട്രിക്‌സുകള്‍ ഉപയോഗിക്കാം. a11 a12 a1n a21 a22 a2n a31 a32 a3n am1 a m2 amn |
matter waves | ദ്രവ്യതരംഗങ്ങള്‍. | ഒരു ക്വാണ്ടം ബലതന്ത്രസങ്കല്‍പം. ദ്രവ്യത്തിനു തരംഗസ്വഭാവം കൂടിയുണ്ട് എന്ന് സിദ്ധാന്തിച്ചിരിക്കുന്നു. ദ്രവ്യവുമായി ബന്ധപ്പെട്ട ഈ തരംഗങ്ങളാണ് ദ്രവ്യതരംഗങ്ങള്‍. ഈ സിദ്ധാന്തപ്രകാരം ചലിക്കുന്ന ഒരു സൂക്ഷ്‌മകണത്തിന്റെ സവിശേഷ സ്വഭാവമാണ് ദ്രവ്യ തരംഗം. സൂക്ഷ്‌മകണങ്ങളുടെ കാര്യത്തില്‍ മാത്രമേ ഇത് പ്രകടമാകുകയുള്ളു. പരീക്ഷണങ്ങളിലൂടെ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. De Broglie waves നോക്കുക. |
maunder minimum | മണ്ടൗര്‍ മിനിമം. | സൗര കളങ്കങ്ങള്‍ വളരെ കുറവായിരിക്കുന്ന, സാമാന്യം ദീര്‍ഘമായ കാലയളവ്. 1645 മുതല്‍ 1755 വരെയുള്ള കാലത്ത് വളരെ കുറച്ചു കളങ്കങ്ങളേ കണ്ടിരുന്നുള്ളൂ. ആനീ മണ്ടൗറിന്റെയും വാള്‍ട്ടര്‍ മണ്ടൗറിന്റെയും പേരില്‍ അറിയപ്പെടുന്നു. |
maxilla | മാക്‌സില. | 1. ആര്‍ത്രാപോഡുകളുടെ വദനഭാഗങ്ങളിലൊന്ന്. 2. കശേരുകികളിലെ മുകളിലത്തെ ഹനുവിലെ ഒരു അസ്ഥി. |
maximum point | ഉച്ചതമബിന്ദു. | സ്വതന്ത്രചരത്തിന്റെ നിര്‍ദ്ദിഷ്‌ട ഇടവേളയില്‍, ഏകദം ഏറ്റവും കൂടിയ മൂല്യം സ്വീകരിക്കുന്ന ബിന്ദു. turning point നോക്കുക. |
maxwell | മാക്‌സ്‌വെല്‍. | കാന്തിക ഫ്‌ളക്‌സിന്റെ cgs ഏകകം. 1 ഗോസ്സ് തീവ്രതയുള്ള കാന്തിക മണ്ഡലത്തിനു കുറുകെ ലംബമായി സ്ഥിതിചെയ്യുന്ന 1cm2 വിസ്‌തീര്‍ണത്തിലൂടെ കടന്നുപോകുന്ന ഫ്‌ളക്‌സ് എന്ന് നിര്‍വചനം. ജെയിംസ് ക്ലാര്‍ക് മാക്‌സ്‌വെല്ലിന്റെ (1801-1879) സ്‌മരണാര്‍ഥം നല്‍കിയ പേര്‍. |
mean | മാധ്യം. | x1, x2, .....xn എന്നിങ്ങനെ n സംഖ്യകളുടെ മാധ്യം എന്ന് നിര്‍വചിച്ചിരിക്കുന്നു. |