Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
magnetite | മാഗ്‌നറ്റൈറ്റ്. | ഇരുമ്പിന്റെ പ്രധാനപ്പെട്ട ഒരു അയിര്. Fe3O4. |
magneto hydro dynamics | കാന്തിക ദ്രവഗതികം. | സുചാലകങ്ങളായ ദ്രവങ്ങളും കാന്തിക മണ്ഡലവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തെ സംബന്ധിച്ച പഠനശാഖയാണിത്. MHD എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ഇതിന്റെ അടിസ്ഥാന തത്വം വിദ്യുത് കാന്തിക പ്രരണമാണ്. പക്ഷേ പഠനവിധേയമാകുന്ന ചാലകം ദ്രവമായതിനാല്‍ സൈദ്ധാന്തിക വിശകലനം സങ്കീര്‍ണമാണ്. ഉയര്‍ന്ന താപനിലയുള്ള ഒരു അയണീകൃത വാതകം (പ്ലാസ്‌മ) ഒരു കാന്തിക ക്ഷേത്രത്തിലൂടെ കടന്നുപോകുമ്പോള്‍ വിദ്യുത് ചാലക ബലം സൃഷ്‌ടിക്കപ്പെടുന്നു. ഇതുമൂലമുണ്ടാകുന്ന വിദ്യുത്‌ധാരയെ രണ്ട് ഇലക്‌ട്രാഡുകള്‍ ഉപയോഗിച്ച് ശേഖരിക്കാനാവും. ബോയ്‌ലറിന്റെയും ആവിയന്ത്രത്തിന്റെയുമൊന്നും സഹായം കൂടാതെ താപോര്‍ജത്തെ നേരിട്ട് വൈദ്യുതോര്‍ജമാക്കി മാറ്റാനുള്ള മാര്‍ഗം എന്ന നിലയ്‌ക്കാണ് MHDപ്രാധാന്യമര്‍ഹിക്കുന്നത്. MHD ഉപയോഗിച്ചുള്ള വൈദ്യുതോല്‌പാദനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഉപയോഗിക്കുന്ന വാതകത്തിന്റെ ചാലകതയാണ്. ഇതാകട്ടെ വാതകത്തിന്റെ സ്വഭാവഗുണങ്ങളെയും അതിന്റെ താപനിലയെയുമാണ് ആശ്രയിച്ചിരിക്കുന്നത്. 3000മോ 4000മോ 0Cതാപനിലകളില്‍പ്പോലും വാതകത്തിലെ അയോണ്‍ സാന്ദ്രത ലക്ഷത്തിലൊരംശമേ വരൂ. ഈ താപനിലകളില്‍ എളുപ്പം അയണീകരിക്കപ്പെടുന്ന മൂലകങ്ങള്‍ (ഉദാ: പൊട്ടാസ്യം) വാതകത്തോടു ചേര്‍ത്താണ് ഇത്തരം അവസരങ്ങളില്‍ വാതകത്തിന്റെ ചാലകത വര്‍ധിപ്പിക്കുന്നത്. "സീഡിങ്' എന്നാണിതറിയപ്പെടുന്നത്. പക്ഷേ സീഡിങ് നടത്തിയാല്‍ പോലും വാതകങ്ങളുടെ ചാലകത ചെമ്പിന്റെ ചാലകതയുടെ ലക്ഷത്തിലൊന്നോളമേ വരൂ. തന്‍മൂലം മാഗ്‌നെറ്റോ ഹൈഡ്രാഡൈനാമിക് ജനറേറ്ററുകളുടെ വലുപ്പം അതിഭീമമായിരിക്കും. ദക്ഷത വളരെ കുറവും. |
magneto motive force | കാന്തികചാലകബലം. | കാന്തിക പരിപഥത്തിലൂടെ, കാന്തിക ഫ്‌ളക്‌സ് പ്രവഹിക്കുവാന്‍ പ്രരകമായി വര്‍ത്തിക്കുന്ന ബലം. വൈദ്യുതപരിപഥത്തില്‍ ഇ.എം.എഫ് വഹിക്കുന്ന സ്ഥാനം ഇത് കാന്തിക പരിപഥത്തില്‍ വഹിക്കുന്നു. പരിപഥത്തിലൂടെയുള്ള കാന്തികക്ഷേത്രത്തിന്റെ സമാകലിതത്തിന് തുല്യമാണ്. mmf എന്നാണ് ചുരുക്കം. |
magnetometer | മാഗ്‌നറ്റൊമീറ്റര്‍. | കാന്തികമണ്ഡലത്തിന്റെ തീവ്രതയും ദിശയും അളക്കാനുപയോഗിക്കുന്ന ഉപകരണം. ചെറിയ ഒരു കാന്തസൂചിയിലനുഭവപ്പെടുന്ന ബലമാണ് പ്രവര്‍ത്തനത്തിന് ആധാരം. സൂചി സ്വതന്ത്രമായി തിരിയാവുന്ന വിധത്തില്‍ ഘടിപ്പിച്ചിരിക്കും. |
magnetopause | കാന്തിക വിരാമം. | ഭൂമിയുടെ കാന്തിക ക്ഷേത്രം പ്രയോഗിക്കുന്ന മര്‍ദവും പുറത്തുനിന്നുള്ള (മുഖ്യമായും സൗരവാതം മൂലമുള്ള) പ്ലാസ്‌മാ മര്‍ദവും സന്തുലിതമാകുന്ന മേഖല. മറ്റു വാനവസ്‌തുക്കള്‍ക്കും കാന്തികവിരാമം ഉണ്ടാകാം. |
magnetostriction | കാന്തിക വിരുപണം. | അയസ്‌കാന്തിക വസ്‌തുക്കളെ (ഉദാ: ഇരുമ്പ്, നിക്കല്‍..) കാന്തീകരിക്കുമ്പോള്‍ അവയുടെ രൂപത്തിലോ വലുപ്പത്തിലോ സംഭവിക്കുന്ന മാറ്റം. ഇരുമ്പുദണ്ഡിനെ കാന്തീകരിക്കുമ്പോള്‍ നീളം മാറുന്നു എന്ന് 1865 ല്‍ ആദ്യമായി കണ്ടെത്തിയത് ജൂള്‍ ആണ്. |
magnetron | മാഗ്‌നെട്രാണ്‍. | ഉയര്‍ന്ന ആവൃത്തിയിലുള്ള റേഡിയോതരംഗങ്ങള്‍ ഉത്‌പാദിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം. |
magnification | ആവര്‍ധനം. | പ്രകാശിക വ്യൂഹം സൃഷ്‌ടിക്കുന്ന പ്രതിബിംബം, വസ്‌തുവിനെ അപേക്ഷിച്ച് എത്ര വലുതാണ്/ചെറുതാണ് എന്ന് കാണിക്കുന്ന സംഖ്യ. രണ്ട് തരത്തിലുണ്ട്. 1. Linear magnification രേഖീയ ആവര്‍ധനം: പ്രതിബിംബത്തിന്റെ ഉയരവും, വസ്‌തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണിത്. 2. Angular magnification കോണീയ ആവര്‍ധനം: ഏറ്റവും വ്യക്തമായി നിരീക്ഷിക്കുമ്പോള്‍ പ്രതിബിംബം കണ്ണില്‍ സൃഷ്‌ടിക്കുന്ന കോണും വസ്‌തു കണ്ണില്‍ സൃഷ്‌ടിക്കുന്ന കോണും തമ്മിലുള്ള അനുപാതമാണിത്. |
magnitude 1(maths) | പരിമാണം. | 1. ഒരു സംഖ്യയുടെ ചിഹ്നം പരിഗണിക്കാതെയുള്ള കേവല മൂല്യം. ഉദാ: -5ന്റെയും +5ന്റെയും പരിമാണം 5 ആണ്. 2. സദിശരാശികളുടെ ദിശ പരിഗണിക്കാതെയുള്ള മൂല്യം. vector നോക്കുക. |
magnitude 2. (phy) | കാന്തിമാനം. | നക്ഷത്രങ്ങളുടെയും മറ്റ് വാനവസ്‌തുക്കളുടെയും ആപേക്ഷികശോഭ സൂചിപ്പിക്കുന്ന സ്‌കെയില്‍. തുടക്കത്തില്‍, മാനത്തെ ഏറ്റവും ശോഭയുള്ള നക്ഷത്രങ്ങളുടെ കാന്തിമാനം 1 എന്നും കഷ്ടിച്ചു കാണാന്‍ കഴിയുന്ന മങ്ങിയ നക്ഷത്രങ്ങളുടേത് 6 എന്നും സങ്കല്‍പ്പിച്ചു. കാണാന്‍ കഴിയുന്ന നക്ഷത്രങ്ങള്‍ക്കെല്ലാം ഇതിനിടയിലാണ് കാന്തിമാനം. മികച്ച അളവുപകരണങ്ങള്‍ ലഭ്യമായപ്പോള്‍ കാന്തിമാനം 1ഉം 6ഉം തമ്മില്‍ യഥാര്‍ഥ ശോഭയില്‍ 100 ഇരട്ടി വ്യത്യാസമുണ്ടെന്നും കണ്ണ് ശോഭാ വ്യത്യാസം ദര്‍ശിക്കുന്നത് ലോഗരിത സ്‌കെയിലില്‍ ആണെന്നും വ്യക്തമായി. അതായത്, കാന്തിമാനവ്യത്യാസം 5 = ശോഭാവ്യത്യാസം 100; കാന്തിമാന വ്യത്യാസം 1 = ശോഭാവ്യത്യാസം (100) 1/5 = 2.512. ചന്ദ്രന്‍, സൂര്യന്‍, ശുക്രന്‍ പോലുള്ള വാനവസ്‌തുക്കളെക്കൂടി കാന്തിമാന സ്‌കെയിലില്‍ ഉള്‍പ്പെടുത്താനായി 1ല്‍ കുറഞ്ഞ കാന്തിമാനവും ഇപ്പോള്‍ ഉപയോഗിക്കുന്നു. ഉദാ: ചന്ദ്രന്റെ കാന്തിമാനം -12 ആണ്. മുന്‍ പറഞ്ഞത് പ്രത്യക്ഷകാന്തികമാനം ( apparent magnitude) ആണ്. ഇത് നക്ഷത്രങ്ങളുടെ തനത് ശോഭയെയും ദൂരത്തെയും ആശ്രയിച്ചിരിക്കും. മറ്റു രണ്ടുതരം കാന്തിമാനങ്ങള്‍ കൂടി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. 1. കേവലകാന്തിമാനം ( absolute magnitude). വാനവസ്‌തു നിരീക്ഷകനില്‍ നിന്ന് 10 പാര്‍സെക് അകലെ ആയിരുന്നെങ്കില്‍ അതിന്റെ പ്രത്യക്ഷ കാന്തിമാനം എത്രയായിരിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നക്ഷത്രങ്ങളുടെ യഥാര്‍ഥ ജ്യോതിയുടെ താരതമ്യത്തിന് ഇതു പ്രയോജനപ്പെടുന്നു. 2. ബോളോമെട്രിക് കാന്തിമാനം ( Bolometric magnitude). സാധാരണയായി കാന്തിമാനം കണക്കാക്കാന്‍ ഏതാനും ദൃശ്യതരംഗങ്ങളെ (ഉദാ: UBV) മാത്രമേ ഉപയോഗിക്കാറുള്ളൂ. അതിനു പകരം എല്ലാ തരംഗ ദൈര്‍ഘ്യങ്ങളും അളക്കുന്നുവെങ്കില്‍ അതിനാണ് ബോളോമെട്രിക് കാന്തിമാനം എന്നു പറയുന്നത്. |
main sequence | മുഖ്യശ്രണി. | ഹെര്‍ട്‌സ് സ്‌പ്രങ് - റസ്സല്‍ ചിത്രണത്തിലെ മുഖ്യ നാടയില്‍ സ്ഥാനമുള്ള നക്ഷത്രങ്ങള്‍. എല്ലാം തന്നെ ഹൈഡ്രജന്‍ ഫ്യൂഷന്‍ വഴി ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന നക്ഷത്രങ്ങള്‍. നമ്മള്‍ കാണുന്ന നക്ഷത്രങ്ങളില്‍ 90 ശതമാനവും ഈ വിഭാഗത്തില്‍പ്പെടും. |
Maitri | മൈത്രി. | ഇന്ത്യ, അന്റാര്‍ട്ടിക്കയില്‍ സ്ഥാപിച്ച രണ്ടാമത്തെ സ്ഥിരഗവേഷണനിലയം. ഭമൗരാസികം, കാലാവസ്ഥ, അന്തരീക്ഷം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്താന്‍ ആവശ്യമായ ഉപകരണങ്ങള്‍ ഈ നിലയത്തിലുണ്ട്. സമുദ്രത്തിലെ ഹിമപാളിയുടെ കനം, ജലനിരപ്പ്, താപനില, ജീവജാലങ്ങള്‍ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ നിലയം നിരീക്ഷിക്കും. |
major axis | മേജര്‍ അക്ഷം. | ദീര്‍ഘവൃത്തത്തിന്റെ നാഭികളിലൂടെ കടന്നുപോകുന്നതും ദീര്‍ഘവൃത്തത്തെ സ്‌പര്‍ശിക്കുന്നതുമായ നേര്‍രേഖാഖണ്ഡം. |
malleability | പരത്തല്‍ ശേഷി. | അടിച്ചുപരത്തി തകിടുകള്‍ ആക്കാവുന്ന സ്വഭാവം ലോഹങ്ങളുടെ പ്രത്യേകതയാണ്. ലോഹീയബന്ധനം ഉറപ്പുള്ളതല്ല. തന്മൂലം ലോഹ അയോണുകള്‍ക്ക് ഒരു ജാലികാകേന്ദ്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക് തെന്നിമാറി തൊട്ടടുത്തുള്ള ഇലക്‌ട്രാണുകളുമായി ലോഹീയ ബന്ധനം സ്ഥാപിക്കാം. ലോഹ അയോണുകള്‍ ഇപ്രകാരം എളുപ്പത്തില്‍ സ്ഥാനമാറ്റത്തിന് വിധേയമാകുന്നവയായതുകൊണ്ടാണ് ലോഹങ്ങള്‍ അടിച്ചുപരത്തി തകിടുകള്‍ ആക്കാന്‍ സാധിക്കുന്നത്. |
malleus | മാലിയസ്. | സസ്‌തനികളുടെ മധ്യകര്‍ണത്തിലെ ആദ്യത്തെ അസ്ഥി. ചുറ്റികയുടെ ആകൃതിയുള്ളതിനാല്‍ ഹാമര്‍ എന്നും പേരുണ്ട്. |
malnutrition | കുപോഷണം. | ഭക്ഷണത്തില്‍ പോഷകങ്ങള്‍ കുറയുന്ന അവസ്ഥ. |
malpighian corpuscle | മാല്‍പ്പീജിയന്‍ കോര്‍പ്പസില്‍. | കശേരുകികളുടെ വൃക്കയിലെ രക്തം അരിക്കുന്ന യൂണിറ്റ്. ബമൗാന്‍സ് കാപ്‌സ്യൂളും ഗ്ലോമെറുലസും ചേര്‍ന്നതാണിത്. malpighian body എന്നും പേരുണ്ട്. |
malpighian layer | മാല്‍പീജിയന്‍ പാളി. | ത്വക്കിലെ അധിചര്‍മ്മ പാളി. ഇതിലെ കോശങ്ങള്‍ വിഭജിച്ചുകൊണ്ടിരിക്കുന്നു. |
malpighian tubule | മാല്‍പീജിയന്‍ ട്യൂബുള്‍. | ചില ആര്‍ത്രാപോഡുകളുടെ വിസര്‍ജനാവയവം. ഒരറ്റം അടഞ്ഞ നേര്‍ത്ത നാളികളാണ് ഇവ. മറ്റേ അറ്റം അന്നപഥത്തിലേക്ക് തുറക്കുന്നു. |
malt | മാള്‍ട്ട്. | മുളപ്പിച്ച ധാന്യങ്ങള്‍ മാള്‍ട്ടിംഗ് പ്രക്രിയ വഴി ഉണക്കിപ്പൊടിച്ചത്. |