Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
mammary glandസ്‌തനഗ്രന്ഥി.സസ്‌തനങ്ങളുടെ ശരീരത്തില്‍ പാല്‍ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥി. വസാഗ്രന്ഥികള്‍ പരിണമിച്ചുണ്ടായതാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.
mandibleമാന്‍ഡിബിള്‍.1. ഷഡ്‌പദങ്ങള്‍, പഴുതാര, ഞണ്ടുകള്‍ ഇവയുടെ വദനഭാഗങ്ങളില്‍ ഒന്ന്‌. ഭക്ഷണ വസ്‌തുക്കള്‍ മുറിച്ചെടുക്കാന്‍ ഉപയോഗിക്കുന്നു. 2. കശേരുകികളുടെ കീഴ്‌ഹനു.
manganese nodulesമാംഗനീസ്‌ നൊഡ്യൂള്‍സ്‌.സമുദ്രത്തിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ധാതുക്കളുടെ ദൃഡീകൃത സങ്കരം. മാംഗനീസ്‌(30%), ഇരുമ്പ്‌, ചെമ്പ്‌, നിക്കല്‍ എന്നീ ധാതുക്കളാണ്‌ ഇതില്‍ കാണുന്നത്‌. ഉത്തര പസഫിക്കിലെ ഊറല്‍ രഹിതമായ മേഖലകളില്‍ ധാരാളമായി കാണപ്പെടുന്നു.
manganin മാംഗനിന്‍.മാംഗനീസ്‌ (13.18%), നിക്കല്‍ (1.4%) എന്നിവ അടങ്ങിയിരിക്കുന്ന ചെമ്പിന്റെ ലോഹസങ്കരം. വൈദ്യുതരോധം വളരെ കൂടുതലും താപനിലയ്‌ക്കനുസരിച്ച്‌ കാര്യമായ മാറ്റം വരാത്തതുമാണ്‌. രോധചുരുളുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
mangroveകണ്ടല്‍.
manhattan projectമന്‍ഹാട്ടന്‍ പദ്ധതി.രണ്ടാം ലോകമഹായുദ്ധക്കാലത്ത്‌, അണുബോംബ്‌ നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ അമേരിക്കയുടെ രഹസ്യ പദ്ധതി. യുറേനിയം, പ്ലൂട്ടോണിയം എന്നിവയുടെ വിഘടനത്തെ ആധാരമാക്കിയാണ്‌ ബോംബ്‌ നിര്‍മ്മിച്ചത്‌. 1945 ജൂലൈ 16ന്‌ ഇത്‌ വിജയകരമായി പരീക്ഷിച്ചു. 20,000 ടണ്‍ ടി.എന്‍.ടിക്കു സമമായ സ്‌ഫോടകശേഷിയുണ്ടായിരുന്നു ഇതിന്‌. 1945 ആഗസ്റ്റ്‌ 6ന്‌ ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ ബോംബ്‌ ഇട്ടതോടെ യുദ്ധത്തില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടു.
manifold (math)സമഷ്‌ടി.ഉദാ: ചതുര്‍മാന സമഷ്‌ടി.
manometerമര്‍ദമാപിമര്‍ദം അളക്കുന്ന ഉപകരണം.
mantissaഭിന്നാംശം.-
mantle 1. (geol)മാന്റില്‍.ഭൂമിയുടെ അകക്കാമ്പിനും ഭൂവല്‍ക്കത്തിനും ഇടയിലുള്ള പാളി. 2900 കി.മീ. ആഴത്തില്‍ ഇത്‌ അവസാനിക്കുന്നു. ഭൂമിയുടെ വ്യാപ്‌തത്തിന്റെ 80 ശതമാനത്തോളം ഇതാണ്‌. പ്ലേറ്റുകളുടെ ചലനത്തെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുള്ള ഇതിന്‌ മൂന്ന്‌ മേഖലകള്‍ ഉണ്ട്‌. 1. ലിതോസ്‌ഫിയറിന്റെ ഭാഗമായ ഉപരിമാന്റില്‍ 2. പ്ലാസ്‌തികാവസ്ഥയിലുള്ള ആസ്‌തനോസ്‌ഫിയര്‍ 3. കീഴ്‌മാന്റില്‍.
mantle 2. (zoo)മാന്റില്‍.മൊളസ്‌കുകളുടെ ശരീരത്തിന്റെ ബാഹ്യപാളി. ഇതിന്റെ സ്രവമാണ്‌ പുറന്തോടായി രൂപപ്പെടുന്നത്‌.
map projectionsഭൂപ്രക്ഷേപങ്ങള്‍.ഭൂമിയെ ആവരണം ചെയ്‌തിരിക്കുന്നതായി സങ്കല്‍പിക്കുന്ന അക്ഷാംശ-രേഖാംശരേഖകളുടെ ജാലികയെ അടിസ്ഥാനമാക്കി ഗ്ലോബിലെ വിശദാംശങ്ങള്‍ ഏതെങ്കിലും പരന്ന പ്രതലത്തിലേക്ക്‌ പകര്‍ത്തുന്ന സമ്പ്രദായമാണ്‌ ഭൂപ്രക്ഷേപം. ഒരു ഗ്ലോബിലേതിനേക്കാള്‍ വിശദാംശങ്ങളോടെ ചെറിയ പ്രദേശങ്ങളെ പോലും വലിയ സ്‌കെയിലില്‍ ചിത്രീകരിക്കാന്‍ ഭൂപ്രക്ഷേപങ്ങള്‍ സഹായിക്കുന്നു. ത്രിമാനമായ ഭൂപ്രദേശങ്ങളെ ദ്വിമാനപ്രതലത്തിലേക്ക്‌ പ്രക്ഷേപിക്കുമ്പോള്‍ ചില വൈകൃതങ്ങള്‍ കടന്നുകൂടുന്നു. ദൂരം, ദിശ, വിസ്‌തീര്‍ണം, ആകൃതി ഇവയിലാണ്‌ വൈകൃതങ്ങള്‍ ഉണ്ടാവുക. ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം മാത്രമേ വൈകൃതങ്ങള്‍ ഒഴിവാക്കി ഒരേയവസരത്തില്‍ ഒരു ഭൂപടത്തില്‍ കൃത്യമായി ചിത്രീകരിക്കാനാവൂ. പ്രക്ഷേപത്തിന്‌ ഉപയോഗിക്കുന്ന രീതിയെ ആസ്‌പദമാക്കി രൂഢപ്രക്ഷേപം, ദര്‍ശനപ്രക്ഷേപം എന്നിങ്ങനെ തരംതിരിക്കാം.. കോണിക്കല്‍ പ്രക്ഷേപം, സിലിണ്ട്രിക്കല്‍ പ്രക്ഷേപം, ബോണ്‍ പ്രക്ഷേപം, അസിമുത്തല്‍ പ്രക്ഷേപം, മെര്‍ക്കാറ്റര്‍ പ്രക്ഷേപം എന്നിവ സാധാരണ ഉപയോഗിക്കപ്പെടുന്ന പ്രക്ഷേപങ്ങളില്‍ ചിലതാണ്‌.
mappingചിത്രണം.-
marianas trenchമറിയാനാസ്‌ കിടങ്ങ്‌.വടക്ക്‌-പടിഞ്ഞാറ്‌ പസഫിക്‌ സമുദ്രത്തിലെ വളരെ ആഴം കൂടിയ ഭാഗം. ഇതിന്റെ ആഴം 11033 മീറ്റര്‍ ആണ്‌. (എവറസ്റ്റ്‌ കൊടുമുടിയുടെ ഉയരം 8848 മീറ്റര്‍) ഭമോപരിതലത്തിലെ ഏറ്റവും ആഴം കൂടിയ ചാലഞ്ചര്‍ ഗര്‍ത്തം മറിയാനസ്‌ കിടങ്ങിന്റെ ഭാഗമാണ്‌.
mariners compassനാവികരുടെ വടക്കുനോക്കി.
marmorizationമാര്‍ബിള്‍വത്‌കരണം.താപം മൂലം ചുണ്ണാമ്പ്‌കല്ല്‌ മാര്‍ബിള്‍ ആയി മാറ്റപ്പെടുന്ന പുന:ക്രിസ്റ്റലീകരണം.
marrowമജ്ജഎല്ലിന്റെ മദ്ധ്യത്തിലുള്ള വസ്തു
Marsചൊവ്വ.-
marsupialമാര്‍സൂപിയല്‍.മമ്മാലിയയുടെ ഉപവിഭാഗമായ marsupialia യില്‍പെടുന്ന മൃഗങ്ങള്‍ ഉദാ: കങ്കാരു.
marsupialiaമാര്‍സുപിയാലിയ.സസ്‌തനങ്ങളുടെ മൂന്ന്‌ വിഭാഗങ്ങളിലൊന്ന്‌. മാതാവിന്റെ ഉദരഭാഗത്തുള്ള മാര്‍സൂപിയം എന്ന സഞ്ചിയില്‍ പൂര്‍ണവളര്‍ച്ചയെത്താതെ പ്രസവിക്കുന്ന ശിശുക്കള്‍ സംരക്ഷിക്കപ്പെടുന്നു. Metatheria നോക്കുക.
Page 169 of 301 1 167 168 169 170 171 301
Close