Read Time:3 Minute

പ്രൊഫ.കെ.ആർ.ജനാർദ്ദനൻ

കീമോതെറാപ്പി (Chemotherapy) എന്ന ചികിത്സാ വിധിയുടെ തുടക്കക്കാരൻ പൗൾ ഏർലിഖ് (Paul Ehrlich 1854-1915) ആയിരുന്നു. സിഫിലിസ് എന്ന ലൈംഗിക രോഗത്തിന് ഫലപ്രദമായ പ്രഥമ ഔഷധമായ ‘സാൽവാർസൻ'(Salvarsan) കണ്ടുപിടിച്ചത് ഈ ജർമൻ യഹൂദ ശാസ്ത്രജ്ഞൻ ആയിരുന്നു. 605 ക്രുത്രിമ ഔഷധങ്ങൾ പരീക്ഷിച്ചു പരാജയപ്പെട്ടെങ്കിലും നിരാശപ്പെടാതെ തുടർന്ന് നടത്തിയ 606-ാമത്തെ പരീക്ഷണം വിജയിച്ചു. അങ്ങനെ ഉണ്ടായ ഔഷധമായിരുന്നു സാൽവാർസൻ. ഏർലിഖ് അതിന് നൽകിയ പേര് 606 എന്നായിരുന്നു. ക്ഷമ, സാമർത്ഥ്യം,പണം,ഭാഗ്യം എന്നീ നാലു ഘടകങ്ങളാണ് ഒരു ഗവേഷകന്റെ വിജയത്തിന്റെ അടിസ്ഥാനം എന്നായിരുന്നു ഏർലിഖിന്റെ മതം.

പോൾ സ്റ്റാൻഫോർഡിലെ ഓഫീസിൽ 1900 കടപ്പാട് വിക്കിപീഡിയ

കൃത്രിമചായങ്ങളുടെ  ഔഷധപ്രഭാവങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. അലർജി,ഇമ്യുണോളജി എന്നീ വിഷയങ്ങളും പഠിച്ചു. ഡിഫ്തീരിയയ്ക്കെതിരായ ആന്റി സെറങ്ങൾ ഏർലിഖ് വികസിപ്പിച്ചെടുത്തു. ഒരിക്കൽ കോനിഗ്സ്ബെർഗിൽ സിഫിലിസ് രോഗം ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന ഔഷധങ്ങളെ സംബന്ധിച്ച ഒരു ശാസ്ത്രസമ്മേളനം നടക്കുകയാണ്. മുഖ്യ പ്രഭാഷകൻ ഏർലിഖ് അദ്ദേഹം സമ്മേളനഹാളിൽ എത്താൻ അല്പം വൈകി. അപ്പോഴേക്കും പ്രവേശനകവാടങ്ങൾ അടച്ചിരുന്നു പല തവണ തട്ടിയിട്ടും തുറന്നു കിട്ടിയില്ല.എനിക്ക് അകത്തു കടക്കണമെന്ന് ഉറക്കെ പറഞ്ഞു. കാവൽക്കാരൻ അദ്ദേഹത്തെ ആട്ടിയോടിക്കാൻ ശ്രമിച്ചു ശബ്ദകോലാഹലം കേട്ട് എന്താണ് നടക്കുന്നത് എന്നറിയാൻ ഒരു സംഘാടകൻ വാതിൽ പാതി തുറന്ന് നോക്കി. ദാ നിൽക്കുന്നു ക്ഷീണിതനായ അവരുടെ മുഖ്യ പ്രാസംഗികൻ. അതിനിടയിൽ കാവൽക്കാരന്റെ പരാതി.”സർ ഈ തെമ്മാടി വാതിൽ തല്ലിപ്പൊളിച്ച് അകത്തു കടക്കാൻ നോക്കുന്നു.” ഉടനെ തന്നെ ആതിഥേയർ ഓടിയെത്തി .കാവൽക്കാരനെ ശാസിച്ചു.ക്ഷമ പറഞ്ഞ് ഏർലിഖിനെ വേദിയിലേക്ക് ആനയിച്ചു. അനേകം രോഗങ്ങൾക്ക് ഔഷധങ്ങൾ കണ്ടുപിടിച്ച ഏർലിഖ് ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്. ഹിറ്റ്ലറുടെ കാലത്ത് അദ്ദേഹത്തിന്റെ ശവകുടീരം തകർക്കപ്പെട്ടു.യുദ്ധം അവസാനിച്ചപ്പോൾ വീണ്ടും നിർമിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2020 ആഗസ്റ്റിലെ ആകാശം
Next post പ്രശസ്തിയുടെ പിന്നാലെ പോകാത്ത സുബ്ബറാവു
Close