ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ് 

Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.

ഓൺലൈൻ കലണ്ടർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 

Events in July 2025

Monday Tuesday Wednesday Thursday Friday Saturday Sunday
June 30, 2025
July 1, 2025
July 2, 2025
July 3, 2025
July 4, 2025
July 5, 2025
July 6, 2025(1 event)

All day: ലോക ജന്തുജന്യരോഗദിനം

All day
July 6, 2025

1885 ,ജൂലൈ 6 ന് ലൂയി പാസ്റ്റർ നടത്തിയ ഈ മഹത്തായ വാക്സിൻ പരീക്ഷണത്തിന്റെയും പേവിഷബാധക്ക് മേൽ നേടിയ വിജയത്തിന്റെയും ഓർമ പുതുക്കലാണ് ജൂലൈ 6 – ലെ ജന്തുജന്യരോഗ ദിനം

More information

July 7, 2025
July 8, 2025
July 9, 2025
July 10, 2025
July 11, 2025
July 12, 2025
July 13, 2025
July 14, 2025
July 15, 2025
July 16, 2025
July 17, 2025
July 18, 2025(1 event)

All day: ഹെന്റിക് ലോറൻസ് -ജനനം 1853

All day
July 18, 2025

ഡച്ച് ഭൗതികശാസ്ത്രജ്ഞനായ ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസിന്റെ ജന്മദിനം . സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലോറൻസ് പങ്കുവെച്ചു.(കാന്തികക്ഷേത്രത്തിന്റെ സാന്നിദ്ധ്യത്തിൽ സ്പെക്ട്രൽ രേഖകൾ വിവിധ ഘടകങ്ങളായി പിരിയുന്ന പ്രതിഭാസമാണ്‌ സീമാൻ പ്രഭാവം)

 

July 19, 2025(1 event)

All day: ജയന്ത് നർലിക്കർ - ജന്മദിനം

All day
July 19, 2025

പ്രശസ്ത ഇന്ത്യൻ പ്രപഞ്ചശാസ്ത്രജ്ഞനും, ജ്യോതിർഭൗതികശാസ്ത്രജ്ഞനുമാണ് ജയന്ത് വിഷ്ണു നാർലിക്കർ (ജനനം:1938,ജൂലൈ 19).ഫ്രെഡ് ഹോയ്ൽ നൊപ്പം മറ്റൊരു പ്രപഞ്ചമാതൃകയായ സ്ഥിരസ്ഥിതി സിദ്ധാന്തത്തിന് അദ്ദേഹം ഗണ്യമായ സംഭാവന നൽകി. പത്മഭൂഷൺ,പത്മവിഭൂഷൺ, മഹാരാഷ്ട്ര ഭൂഷൺ ബഹുമതികൾ സമ്മാനിതനായിട്ടുണ്ട്. നിരവധി ശാസ്ത്രസാഹിത്യ കൃതികളും അദ്ദേഹം എഴുതിയിട്ടുണ്ട്.

നാർലിക്കർ പ്രപഞ്ചഘടനാശാസ്‌ത്രത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് ലോകത്തു അറിയപ്പെടുന്നത്. പ്രത്യേകിച്ചും; മഹാസ്ഫോടനസിദ്ധാന്തത്തിനു ബദലായി കൊണ്ടുവന്ന മാതൃകകളുടെ പേരിൽ.1994-1997ൽ അദ്ദേഹം,അന്താരാഷ്ട്രീയ ജ്യോതിശാസ്ത്ര യൂണിയന്റെ കീഴിലുള്ള കോസ്മോളജി കമ്മീഷന്റെ പ്രസിഡന്റ് ആയിരുന്നു.ക്വാണ്ടം കോസ്മോളജി, മാഷ്സ് സിദ്ധാന്തം എന്നീ മേഖലകളിൽ അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.

1999-2003ൽ നാർലിക്കർ,41 കി.മീ ഉയരത്തിലുള്ള സൂക്ഷ്മജീവികളടങ്ങിയ വായുവിന്റെ സാമ്പിൾ എടുത്ത് പരീക്ഷണവിധേയമാക്കുന്ന പ്രഥമ പ്രോജെൿറ്റ് ഡിസൈൻ ചെയ്യാനായി ഒരു അന്താരാഷ്ട്ര റ്റീമിനെ നയിച്ചു.അങ്ങനെ ശേഖരിച്ച സാമ്പിളുകൾ ജീവശാസ്ത്രപരമായി പരിശോധിച്ചതിൽ നിന്നും അവിടെ ജീവനുള്ള ബാക്ടീരിയാ പോലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തി.ഇതു സൂക്ഷ്മജീവികൾ പുറത്തുനിന്നും ഭൂമിയിലേയ്ക്കു പതിച്ച് ഭൂമിയിൽ ജീവനു കാരണമായതാവാം എന്ന സങ്കൽപ്പനത്തിനു ബലം നൽകുന്നു.[കൂടുതൽ തെളിവ് ഇവിടെ ആവശ്യമുണ്ട്]

നാർലിക്കറെ സയൻസ് ഗണിതം എന്നീ മേഖലകളിലെ പാഠപുസ്തകങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ഉപദേശക ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായി നിയമിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സ്കൂളുകളിലും ഉപയോഗിക്കുന്ന എൻ.സി.ഈ.ആർ.ടി പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര ഗണിത പുസ്തകങ്ങൾ ഈ സമിതിയാണ് വികസിപ്പിക്കുന്നത്.

July 20, 2025(1 event)

All day: ഗ്രിഗർ മെൻഡൽ - ജന്മദിനം - 1822

All day
July 20, 2025

ഇന്നത്തെ ജനിതക ശാസ്ത്രജ്ഞരെ സഹായിക്കാൻ ആധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളുമുണ്ട്. പക്ഷേ, ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്ന് ഇന്ന് നാം വിളിക്കുന്ന ഗ്രിഗർ മെൻഡലിന് ഈ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ.

July 21, 2025
July 22, 2025
July 23, 2025(1 event)

All day: വെരാ റൂബിൻ - ജന്മദിനം 1923

All day
July 23, 2025

ഡാര്‍ക്ക് മാറ്റര്‍ (Dark Matter) എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാകും; പ്രപഞ്ചത്തില്‍ ഭൂരിഭാഗവും നമുക്ക് മനസിലാക്കാന്‍ പറ്റില്ലാത്ത എന്തോ ആണ് എന്ന നിലയില്‍ സയന്‍സ് വളച്ചൊടിക്കാന്‍ തത്പരകക്ഷികള്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേകിച്ചും. ടെലസ്കോപ്പുകളിലൂടെ നേരിട്ട് കാണാന്‍ കഴിയാത്ത, അദൃശ്യമായ കുറച്ച് സാധനങ്ങള്‍ കൂടി ബഹിരാകാശത്തുണ്ട് എന്ന തിരിച്ചറിവില്‍ നിന്ന് ആ അദൃശ്യ വസ്തുക്കള്‍ക്കിട്ട പേരാണ് ഡാര്‍ക്ക് മാറ്റര്‍. പ്രകാശം വഴിയല്ലാതെ കാര്യമായ ബഹിരാകാശ നിരീക്ഷണം സാധ്യമല്ലാതിരുന്ന 1970-കളില്‍ ഡാര്‍ക്ക് മാറ്ററിനെ കണക്കിലൂടെ കണ്ട വേര റൂബിന്റെ (Vera Rubin) കഥയാണിന്ന്.

More information

July 24, 2025
July 25, 2025(1 event)

All day: റോസാലിന്റ് ഫ്രാങ്ക്ളിന്‍ - ജന്മവാര്‍ഷികദിനം

All day
July 25, 2025

റോസലിന്റ് ഫ്രാങ്ക്ളിന്റെ 100ാം ജന്മവാർഷികമാണ് 2020ജൂലൈ 25. അര്‍പ്പണബോധത്തോടെ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വനിത എന്ന നിലയില്‍ ശാസ്ത്രചരിത്രത്തിന്‍റെ മുന്‍പേജുകളില്‍ തന്നെ അവരുടെ പേര് ഓര്‍മ്മിക്കപ്പെടുന്നു. ഹ്രസ്വമായ ഒരു ജീവിതകാലം കൊണ്ട് ശാസ്ത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ അവരെ ശാസ്ത്രലോകത്തെ അപൂർവ്വ പ്രതിഭകളിൽ ഒരാളാക്കുന്നു. വീഡിയോ കാണാം

More information

July 26, 2025
July 27, 2025
July 28, 2025
July 29, 2025(1 event)

All day: ഒ.ആർ.എസ് : ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റം

All day
July 29, 2025

ലക്ഷക്കണക്കിനാളുകളുടെ പ്രത്യേകിച്ച് കുട്ടികളുടെ മരണത്തിനിടയാക്കുന്ന വയറിളക്കരോഗത്തിനുള്ള ലളിതമായ പാനീയ ചികിത്സയെ (Oral Rehydration Therapy) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായാണ് (The Medical advance of the Century) യൂണിസെഫ് വിശേഷിപ്പിച്ചിട്ടുള്ളത്.

More information

July 30, 2025
July 31, 2025(1 event)

All day: ആദ്യത്തെ മൃഗശാല

All day
July 31, 2025

ഇന്നും പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ മൃഗശാല Tiergarten Schönbrunn ഓസ്ട്രിയയിലെ വിയന്നയിൽ തുറന്നത് 1792 ജൂലൈ 31 നായിരുന്നു.

August 1, 2025
August 2, 2025(1 event)

All day: പ്രഫുല്ല ചന്ദ്ര റേ - ജന്മദിനം - 1861

All day
August 2, 2025

ഇന്ത്യയിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ച, നമ്മുടെ ശാസ്ത്രഗവേഷണരംഗത്തുണ്ടായ പുരോഗതിക്ക് വലിയ സംഭാവന നൽകിയ പി.സി.റേയെക്കുറിച്ച് വായിക്കാം

More information

August 3, 2025
Happy
Happy
0 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

2 thoughts on “ലൂക്ക ഓൺലൈൻ സയൻസ് കലണ്ടർ 2022 – സ്വന്തമാക്കാം

Leave a Reply

Previous post ലിയോണാർഡ് ധൂമകേതു – കേരളത്തിൽനിന്നുള്ള ചിത്രങ്ങൾ
Next post വെള്ളം: ഒരു ജീവചരിത്രം
Close