Read Time:4 Minute
തിയ്യതി : 2021 ഡിസംബർ 28 ബുധനാഴ്ച
സ്ഥലം : ഏനിക്കര, കരകുളം, തിരുവനന്തപുരം ഫഹദ് ബിൻ അബ്ദുൾ ഹസിസ്, കിരൺ മോഹൻ എന്നിവർ എടുത്ത ഫോട്ടോ. ഇരുവരും തിരുവനന്തപുരത്തെ Liquid Propulsion Systems Centre, ISROയിൽ ശാസ്ത്രജ്ഞരാണ്.
Comet 2021 A1 Leonard -Nikon D5300 with Tamron 70-300 lens at 150mm. Images were 20s each tracked on an iOptron skyguider. Final images for the GIF are cropped Almost around 50 images make up the GIF |  Photographed by: Fahd Bin Abdul Hasis & Kiran Mohan. Location of photography: Eanikkara, Karakulam, Trivandrum Date : 29/12/21, Wednesday

ആസ്ട്രോ ക്ലബ് അംഗം രോഹിത് കെ.എ. പകർത്തിയ ഫോട്ടോ. സ്ഥലം : പയ്യന്നൂർ, കണ്ണൂർ ജില്ല. തിയ്യതി : 29/12/2021 സമയം : 7:30PM
Comet 2021 A1 Leonard -Photographed by: Rohith KA,  Nikon D5600 50mm f/2 5 Sec ISO 3200 , Payyannur, Kannur, 29/12/2021

തിരുവനന്തപുരം ISERലെ ഗവേഷണ വിദ്യാർത്ഥിയുമായ ശ്രീരാഗ് എസ്.ജെ. വിതുരയിൽ നിന്നും പകർത്തിയ ലിയോണാർഡ് ധൂമകേതുവിന്റെ ചിത്രം
Comet 2021 A1 Leonard -Photographed by: Sreerag SJ.Location of photography: Vithura, Trivandrum Date : 28/12/21
Comet 2021 A1 Leonard -Photographed by: Sreerag SJ.Location of photography: Vithura, Trivandrum Date : 28/12/21

കൂടുതൽ ചിത്രങ്ങൾക്ക് ട്വിറ്റർ പേജ് സന്ദർശിക്കാം

Leonard – അറിയേണ്ട കാര്യങ്ങൾ

ഇതാ ഒരു ധൂമകേതു നമ്മളെ കാണാൻ വന്നെത്തിയിരിക്കുന്നു. 2021 ജനുവരി 3-നാണ് അരിസോണ സർവ്വകലാശാലയിൽ ഗ്രിഗറി ലിയോണാർഡ് എന്ന ശാസ്ത്രജ്ഞൻ മൗണ്ട് ലെമ്മൺ ഒബ്സർവേറ്ററിയിലെ 1.5 മീറ്റർ ടെലിസ്കോപ്പ് ഉപയോഗിച്ച് ഇതിനെ ആദ്യമായി നിരീക്ഷിച്ചത്. നിലവിലുള്ള രീതി പിന്തുടർന്ന് അതിന് C/2021 A1 (Leonard) എന്ന പേരും ലഭിച്ചു. 2021 – ൽ കണ്ടെത്തിയ ആദ്യ ധൂമകേതുവായിരുന്നു അത്. പിന്നീട് പഴയ റിക്കാർഡുകൾ പരിശോധിച്ചപ്പോൾ അതിനു മുമ്പും ഇത് ഫോട്ടോഗ്രാഫുകളിൽ പതിഞ്ഞിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയി എന്നു മനസ്സിലായി. 2021-ൽ തന്നെ ഏതാണ്ട് 90 ധൂമകേതുക്കളെ ഇതിനകം കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റൊന്നും ഇത്ര പ്രസിദ്ധമായിട്ടില്ല.

Comet C/2021 A1 imaged on 28 Nov 2021 from Bayfordbury, UK (39 minutes of stacked images)
ഇപ്പോൾ ഇത് നമ്മുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ഡിസംബർ 6 ാം തീയതി ഇത് ആകാശത്ത് സ്വാതി (ചോതി) നക്ഷത്രത്തിൽ നിന്ന് 5 ഡിഗ്രി അകലെയെത്തി ഡിസംബർ 12 ആകുന്നതോടെ ഇത് ഭൂമിയിൽ നിന്ന് 3.5 കോടി കിലോമീറ്റർ മാത്രം ദൂരത്ത് എത്തി.
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ നാലിൽ ഒന്നിലും കുറവാണിത്. ഒരു പക്ഷേ അത് കുറച്ചു ദിവസങ്ങളിൽ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകും എന്ന് ജ്യോതിശ്ശാസ്ത്രജ്ഞർ കരുതുന്നു. പക്ഷേ ഇക്കാര്യത്തിൽ പ്രവചനങ്ങൾ തെറ്റിപ്പോകാറുണ്ട്. ഏതായാലും അനുകൂല കാലാവസ്ഥയാണെങ്കിൽ ദൂരദർശിനികൾ വഴി കാണാൻ കഴിയും. 2022 ജനുവരി 3-ന് അത് സൂര്യനോട് ഏറ്റവും അടുത്തെത്തും. പിന്നീട് മടക്ക യാത്ര തുടങ്ങും. ഒടുവിൽ അത് എന്നെന്നേക്കുമായി സൗരയൂഥം വിട്ടു പുറത്തേക്കു പോകും.

 

C/2021 A1’ന്റെ 2021 ലെ യാത്രാപഥം ·നിറങ്ങളിൽ C/2021 A1 സൂര്യൻ · ബുധൻ · ശുക്രൻ· ഭൂമി · ചൊവ്വ


ധൂമകേതുക്കൾ – ലൂക്ക ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഉറുമ്പിൽ നിന്ന് മനുഷ്യനിലേക്ക് – സോഷ്യോബയോളജി എന്ന വിവാദശാസ്ത്രം
Next post ലൂക്ക ഓൺലൈൻ സയൻസ് കലണ്ടർ 2022 – സ്വന്തമാക്കാം