ഒസിരിസ്-റെക്സ് തിരികെ ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി!


നവനീത് കൃഷ്ണൻ എസ്.

ബെന്നു എന്ന ഛിന്നഗ്രഹത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച ഒസിരിസ്-റെക്സ് എന്ന പേടകം തന്റെ മടക്കയാത്ര ആരംഭിച്ചു. മേയ് 11 രാവിലെ ഇന്ത്യൻ സമയം 1.53നായിരുന്നു ഈ വിടപറയൽ.
വെറുതേ പോരലല്ല, മറിച്ച് ഛിന്നഗ്രഹത്തിൽനിന്നുള്ള മണ്ണുമായിട്ടാണ് മടക്കം. പേടകത്തിലെ പ്രധാന എൻജിൻ ഏഴു മിനിറ്റ് ജ്വലിപ്പിച്ചാണ് മടക്കയാത്രയ്ക്ക് തുടക്കമിട്ടത്. മണിക്കൂറിൽ ഏകദേശം ആയിരം കിലോമീറ്റർ എന്ന വേഗതയാണ് ഇപ്പോൾ പേടകത്തിനുള്ളത്. രണ്ടര വർഷമെടുക്കും ഭൂമിയിലെത്താൻ! കൃത്യമായി പറഞ്ഞാൽ 2023 സെപ്തംബർ 24ന്.
കടപ്പാട് University of Arizona
2018 ഡിസംബർ 31നായിരുന്നു ഒസിരിസ് റെക്സ് പേടകം ആദ്യം ബെന്നുവിനു ചുറ്റുമുള്ള ഓർബിറ്റിൽ എത്തിച്ചേരുന്നത്. രണ്ടു വർഷത്തിലധികം പേടകം ഛിന്നഗ്രഹത്തിനൊപ്പം ചിലവഴിക്കുകയും ചെയ്തു. സൗരയൂഥരൂപീകരണത്തെ സംബന്ധിച്ച വിലപ്പെട്ട അറിവുകൾ പകർന്നുതരാൻ പേടകത്തിലുള്ള മണ്ണിനാവും എന്നു കരുതുന്നു. എന്തായാലും ഇനി രണ്ടരവർഷംകൂടി കാത്തിരിക്കാം! ഛിന്നഗ്രഹത്തിലെ സാമ്പിൾശേഖരിച്ച ഭാഗമാണ് ചിത്രത്തിൽ. ഏപ്രിൽ 7ന് പേടകം പകർത്തിയ ചിത്രം.
കടപ്പാട്: NASA/Goddard/University of Arizona

അധികവായനയ്ക്ക്

 

Leave a Reply