Read Time:6 Minute

ഹോർത്തൂസ് മലബാറിക്കൂസിലെ തെങ്ങ്


കേരളത്തിലെ ഔഷധസസ്യസമ്പത്തിനെയും അവയുടെ ചികിത്സാ സാധ്യതകളെയും പറ്റി പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിൽ ഡച്ച് ഗവർണർ ആയിരുന്ന ഹെൻറിക് ആൻഡ്രിയാൻ വാൻറീഡ് തയ്യാറാക്കിയ 12 വാല്യങ്ങളുള്ള ഗ്രന്ഥസമുച്ചയമാണ് ഹോർത്തൂസ്. പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ ഡോ. കെ എസ് മണിലാൽ തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷ കേരള സർവ്വകലാശാല 2003 ലും തുടർന്ന് മലയാള പരിഭാഷ 2008 ലും പ്രസിദ്ധീകരിച്ചു. 1616 പേജുകളിലായി 742 സസ്യജാലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും 791 ചിത്രങ്ങളും ചേർത്തിട്ടുള്ള വളരെ ബ്രഹത്തായ പുസ്തകസമുച്ചയമായമാണിത്. ചേർത്തലക്കാരനായ നാട്ടുവൈദ്യൻ ഇട്ടി അച്യുതനായിരുന്നു ഹോർത്തൂസിൽ ചേർത്തിട്ടുള്ള സസ്യങ്ങളൂടെയും വൃക്ഷങ്ങളൂടെയും ഔഷധമൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുള്ളത്.

തെങ്ങ് ആണ് ഹോർത്തൂസിന്റെ ആദ്യമായി അവതരിപ്പിക്കുന്ന വൃക്ഷം. ഒരു പക്ഷേ കേരളപ്രദേശത്ത് കല്പവൃക്ഷമായി കരുതപെടുന്നത് കൊണ്ടാവണം തെങ്ങ് ആദ്യമായി തന്നെ ചേർത്തിട്ടുള്ളത്. തെങ്ങിന്റെ സസ്യശാസ്ത്രപരമയ ഘടന വളരെ വിശദമായി തന്നെ നൽകിയിരിക്കുന്നു. ഹോർത്തൂസിൽ തെങ്ങിനെ ഔഷധഗുണങ്ങളായി പറഞ്ഞിട്ടുള്ളത് ഇതാണ്:

ഹോർത്തൂസ് മലബാറിക്കൂസിൽ പ്രസിദ്ധീകരിച്ച തെങ്ങിന്റെ ചിത്രം

ഔഷധഗുണങ്ങൾ: തെങ്ങിന്റെ വേരും ചുക്ക് വെള്ളവും ചേർത്ത് തിളപ്പിച്ച് കുടിച്ചാൽ പനിക്ക് നല്ലതാണ്. ഇത് തന്നെ പൊടിച്ച് വെളിച്ചെണ്ണ ചേർത്തുണ്ടാക്കിയ സത്ത് കൊണ്ട് വായ് കഴുകിയാൽ മോണയിലുള്ള വ്രണം ശമിക്കും. ഇളം ശാഖകൾ പിഴിഞ്ഞെടുത്ത ചാർ അല്പം തേൻ ചേർത്ത് തെങ്ങിന്റെ വിവിധ ഭാഗങ്ങളുടെ നിരവധി ഔഷധഗുണങ്ങൾ വിവരിക്കുന്നുണ്ട്. തെങ്ങിന്റെ വേരും ചുക്ക് വെള്ളവും ചേർത്ത് തിളപ്പിച്ച് കുടിച്ചാൽ പനിക്ക് നല്ലതാണ്. ഇത് തന്നെ പൊടിച്ച് വെളിച്ചെണ്ണ ചേർത്തുണ്ടാക്കിയ സത്ത് കൊണ്ട് വായ് കഴുകിയാൽ മോണയിലുള്ള വ്രണം ശമിക്കും. ഇളം ശാഖകൾ പിഴിഞ്ഞെടുത്ത ചാർ അല്പം തേൻ ചേർത്ത് കണ്ണിൽ ഒഴിച്ചാൽ വേദന ശമിക്കും. ഇലച്ചാറും വെളിച്ചെണ്ണയും ചേർത്ത് കഷായമാക്കി രക്തസ്രാവത്തിന് പ്രതിവിധിയായി നൽകുന്നു.. പൂക്കൾ ശർക്കര ചേർത്ത ഭക്ഷിച്ചാൽ പഴുപ്പ് കലർന്ന് മൂത്രം പോകുന്നത് നിൽക്കും. പൂക്കുല ചതച്ച് എണ്ണ ചേർത്ത് തിളപ്പിച്ച് പുരട്ടുന്നത് തീപ്പൊള്ളൽ മൊല്ലമുണ്ടാകുന്ന വ്രണങ്ങൾക്ക് നല്ലതാണ്. പൂക്കൾ കഞ്ഞിവെള്ളം ചേർത്ത് കഴിച്ചാൽ കരളിന്റെ എരിച്ചിൽ ശമിക്കും.

സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും ഔഷധമൂല്യങ്ങളെ സംബന്ധിച്ച് ഹോർത്തൂസിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ഔഷധസസ്യസമ്പത്തും പാരമ്പര്യവിജ്ഞാനവും ആധുനിക ഗവേഷണസ്ഥാപനങ്ങളുടെ സാന്നിധ്യവും പ്രയോജപ്പെടുത്തി നവീന ഔഷധങ്ങൾ കണ്ടെത്താനുള്ള വലിയ സാധ്യതയാണുള്ളത്. നിർഭാഗ്യവശാൽ ഇതുവരെ അതിനുള്ള ശ്രമങ്ങൾ നടന്നിട്ടില്ല.


Happy
Happy
80 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കേരളത്തിലെ സുസ്ഥിര തെങ്ങുകൃഷി – സാദ്ധ്യതകളും സമീപനങ്ങളും
Next post ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇപ്പോൾ എന്ത് ചെയ്യുന്നു? 
Close