ലൂക്ക പുതുവർഷ സമ്മാനപ്പെട്ടി – പ്രിഓർഡർ ചെയ്യാം


LUCA NEW YEAR GIFT BOX 2022
വായനക്കാർക്കായി ലൂക്ക ഈ പുതുവർഷത്തിൽ ഒരുക്കുന്നു.

വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു പുതുവർഷ സമ്മാനപ്പെട്ടി. ശാസ്ത്രാഭിരുചിയും ശാസ്ത്രകൗതുകവും ഉണർത്തുന്ന ഒത്തിരികാര്യങ്ങൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ഒരുക്കുന്ന പെട്ടിയിലുണ്ടാകും.

ലൂക്ക പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഏഴു വർഷം പിന്നിടുകയാണ്. ഇതിനകം ഓൺലൈൻ ശാസ്ത്രപ്രചരണ രംഗത്ത് സജീവമായ പല പുതിയ ഇടപെടലുകളും നടത്താൻ ലൂക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങളുമായി നിങ്ങളുടെ മുന്നിൽ എത്താൻ ഈ പുതുവർഷ പെട്ടി ഒരു കൈത്താങ്ങാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങൾക്കോ, പ്രിയപ്പെട്ടവർക്കോ കുട്ടികൾക്കോ LUCA NEW YEAR GIFT BOX ഓർഡർ ചെയ്യാം.


സമ്മാനപ്പെട്ടിയിൽ എന്തൊക്കെ ?

  • Tabletop Science Calendar ആർട്ട് പേപ്പറിൽ പ്രിന്റ് ചെയ്ത ഒരു ബഹുവർണ ടേബിൾ കലണ്ടർ. Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും ലഭ്യമാകുന്ന QR code കളും കലണ്ടറിൽ ലഭ്യം.

  • T Shirt – കാലാവസ്ഥാമാറ്റം തീം , കോട്ടൺ, ലാർജ് (L), മീഡിയം (M), സ്മാൾ (S) സൈസുകളിൽ ഒന്ന് തിരഞ്ഞെടുക്കാം.

  • Flash cards – കളിച്ചു പഠിക്കാം. അസ്ട്രോണമി, നമ്മുടെ ചുറ്റുമുള്ള പക്ഷികൾ, പൂമ്പാറ്റകൾ, ഷഡ്പദങ്ങൾ, ഇന്ത്യൻ ശാസ്ത്രജ്ഞർ, ഇന്ത്യയിലെ പ്രധാന ഒബ്സർവേറ്ററികൾ, ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള ഫ്ലാഷ് കാർഡ് സെറ്റുകൾ

  • Clock – സയൻസ് തീമിലുള്ള ആകർഷകമായ ക്ലോക്ക്

  • Wall posters – പ്രപഞ്ചത്തിന്റെ വികാസം, കോസ്മിക് കലണ്ടർ, ആവർത്തനപ്പട്ടിക തുടങ്ങി ചുമരിൽ പ്രദർശിപ്പിക്കാവുന്ന 4 ബഹുവർണ്ണ പോസ്റ്ററുകൾ

  • Puzzle box – ഗണിതം രസകരമാക്കാൻ പസിൽകാർഡുകളുടെ സെറ്റ്

  • Mathematical Origami – ത്രിമാന ഗണിതരൂപങ്ങൾ നിർമ്മിക്കാം. ത്രിമാനരൂപങ്ങൾ നിർമ്മിക്കാനുള്ള ഷീറ്റുകൾ

എല്ലാം മനോഹരമായ ഒരു സമ്മാനപ്പെട്ടിയിൽ.. ഓൺലൈനായി ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ.. പുതുവർഷത്തിൽ വീട്ടിലെത്തും. കേരളത്തിൽ ഏതു വിലാസത്തിലും സൗജന്യമായി എത്തിക്കുന്നു. കേരളത്തിന് പുറത്ത് തപാൽ ചാർജുകൾ പുറമെ. ശാസ്ത്രപഠനോപകരണ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭമായ Curiefy യുടെ സഹകരണത്തോടെയാണ് സമ്മാനപ്പെട്ടിയുടെ വിതരണം നടത്തുന്നത്.


പ്രീ ഓർഡർ ചെയ്യാം

 

 

Leave a Reply