Read Time:15 Minute

ജനുവരി 8 – ഗലീലിയോ ഗലീലി ചരമവാര്‍ഷികദിനം.

T=2π √(L/g)
പ്ലസ്ടു ഫിസിക്സ് പഠിക്കുന്ന എല്ലാ വിദ്യാര്ത്ഥികളും, പെന്ഡുലം പരീക്ഷണം നടത്തി ഗ്രാവിറ്റിയുടെ മൂല്യം കണ്ടെത്തുന്നതിനു ഉപയോഗിക്കുന്ന സൂത്രവാക്യം ആണിത്. ഈ തത്വം കണ്ടെത്തിയത് ഏകദേശം അതെ പ്രായംഉള്ളഒരു പയ്യന് ആണ്, 17ആം വയസില് പിസയിലെ പള്ളിയില് പ്രാര്ത്ഥിച്ചുകൊണ്ടിരുന്ന ആ പയ്യന് കാറ്റില് ആടുന്ന ഒരു തൂക്കുവിളക്ക്കണ്ടു.. കാറ്റിനനുസരിച്ച് ആട്ടത്തിന്റെ ശക്തി മാറുന്നു എങ്കിലും ഓരോ ആട്ടത്തിനും വേണ്ട സമയം ഒന്നല്ലേ എന്നാ സംശയം അവനു ഉണ്ടായി. തന്റെ നാടിമിടിപ് ഉപയോഗിച്ച് അവന് അത് കണക്കുകൂട്ടി… ശെരിയാണ് എന്ന് ബോധ്യപെട്ടു..സമയം(T) പെണ്‍ഡുലത്തിന്റെ നീളത്തിനു(L) ആനുപാതികം ആണെന്ന് മനസിലാക്കി.

ജ്യോതിശ്ശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളുടെ പേരില്‍ എന്നും ഓര്‍ക്കപ്പെടുന്ന പേരാണ് ഇറ്റാലിയന്‍ ശാസ്ത്രഞ്ജന്‍ ഗലീലിയോ ഗലീലി (1564 – 1642) . ഗണിത ശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗലീലിയോ നടത്തിയ പരീക്ഷണങ്ങളുടെ വിജയം മറ്റു പരീക്ഷണങ്ങള്‍ക്കും വഴിതെളിച്ചു. അതിനാല്‍ അദ്ദേഹം ശാസ്ത്രത്തിന്‍റെ പിതാവ് എന്ന് അറിയപ്പെട്ടു. കോപ്പര്‍ നിക്കസിന്‍റെ സിദ്ധാന്തങ്ങളെ ശരിവച്ച് അവയ്ക്ക് ഫലപ്രദമായ അടിത്തറയും ന്യായീകരണങ്ങളും നല്‍കി. അതിനാൽ, ജ്യോതിശാസ്ത്രത്തിന്‍റെയും ഭൗതിക ശാസ്ത്രത്തിന്റെയും പിതാവായും ഗലീലിയോ അറിയപ്പെടുന്നു.

” അദ്ദേഹമാണ് ആധുനിക ഭൗതിക ശാസ്ത്രത്തിന്‍റെ പിതാവ്, തീർച്ചയായും ആധുനിക ശാസ്ത്രത്തിന്റെയാകെ പിതാവും അദ്ദേഹം തന്നെയാണ് ” – ഐൻസ്റ്റൈൻ.

ഗലീലിയോയെ വിചാരണ ചെയ്യുന്നു കടപ്പാട് വിക്കിപീഡിയ

 

ഇറ്റലിയിലെ പീസായില്‍ ജനിച്ച ഗലീലിയോയുടെ മാതാപിതാക്കള്‍ സംഗീതാധ്യാപകനായ വിസെന്‍സൊ ഗലീലിയും ഗ്വീലിയ അമ്മനാതിയുമായിരുന്നു. പത്താം വയസ്സില്‍ ഫ്‌ലോറന്‍സിലെത്തിയ ഗലീലിയോയെ ജാക്കോപ്പോ ബോര്‍ഗിനി എന്ന അദ്ധ്യാപകന്‍ പഠിപ്പിച്ചു. 1581ല്‍ വൈദ്യശാസ്ത്ര പഠനത്തിനായി പീസായിലെത്തി. പീസാ സര്‍വകലാശാലയിലായിരുന്നു പഠനം. പക്ഷെ ഗണിതത്തിലും തത്ത്വചിന്തയിലുമായിരുന്നു താത്പര്യം.

1582 – 83ല്‍ ടസ്‌കനിയിലെ ആസ്ഥാന ഗണിതശാസ്ത്രഞ്ജനായ ഒസ്റ്റിലിയോ റിച്ചി യൂക്‌ളിഡിന്റെ എലിമെന്റ്‌സിനെപ്പറ്റി ഒരു പഠിപ്പിച്ചിരുന്നു. ഈ ക്ലാസ്സുകളില്‍ പങ്കെടുത്ത ഗലീലിയോയ്ക്ക് കണക്ക് ഭ്രമം തലയ്ക്ക് പിടിച്ചു. 1583ല്‍ ഗലീലിയോ ഫ്‌ലോറന്‍സിലേയ്ക്ക് മടങ്ങി. എന്തോ ആവശ്യത്തിന് നഗരത്തിലെത്തിയ റിച്ചിയെ ഗലീലിയോ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഗലീലിയോയ്ക്ക് പറ്റിയ വഴി ഗണിത പഠനമാണെന്ന് വിസെന്‍സോ ഗലീലിയോയെ ബോദ്ധ്യപ്പെടുത്താന്‍ റിച്ചിക്ക് കഴിഞ്ഞു. 1585ല്‍ ഗലീലിയോ വൈദ്യശാസ്ത്രപഠനം ഉപേക്ഷിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗലീലിയോ നാടകയാത്രയില്‍ നിന്നും 2009

1585 – 86ല്‍ സിയനെയില്‍ സര്‍ക്കാര്‍ ജോലി കിട്ടിയ ഗലീലിയോ 1586ല്‍ വലംബ്രോസയിലും ഗണിതം പഠിപ്പിച്ചു. ആദ്യ ശാസ്ത്രഗ്രന്ഥമായ ‘ദ ലിറ്റില്‍ ബാലന്‍സ്’ ഗലീലിയോ പ്രസിദ്ധീകരിച്ചത് 1586ലാണ്. 1592ല്‍ ഗലീലിയോയ്ക്ക് പാദുവ യൂണിവേഴ്‌സിറ്റിയില്‍ ഗണിത പ്രൊഫസറായി ജോലി ലഭിച്ചു. 18 വര്‍ഷം അദ്ദേഹം അവിടെ അധ്യാപനം നടത്തി.

യഥാര്‍ത്ഥത്തില്‍ ടെലിസ്‌കോപ്പ് കണ്ടുപിടിച്ചത് ഗലീലിയോ അല്ല. എന്നാല്‍ പ്രായോഗികമായ ടെലിസ്‌കോപ്പുകള്‍ വികസിപ്പിച്ചതും വ്യാപകമാക്കിയതും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണത്തിന് ദൂരദര്‍ശിനി ആദ്യമുപയോഗിച്ചതും ഗലീലിയോ തന്നെ. 1609 ആഗസ്റ്റില്‍ എട്ടിരട്ടി വലുതാക്കി കാണിക്കുന്ന  ദൂരദര്ശിനി സ്വയംഉണ്ടാക്കിയ അദ്ദേഹം അതില്കൂടി വളരെ അധികം കണ്ടെത്തലുകള് നടത്തി. അങ്ങനെ ദൂരദര്ശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആയി. സൂര്യന്റെ കളങ്കം, സൂര്യന്റെ സ്വയം ഭ്രമണം, ആകാശഗംഗയുടെ പ്രഭ യുടെ കാരണം, ഗ്രഹങ്ങള് നക്ഷത്രങ്ങളെകാള് നമുക്ക് അടുത്താണ് എന്നാ കാര്യം, വ്യാഴത്തിന്റെ ഉപഗ്രഹങ്ങള്,ശുക്രന്റെ വൃദ്ധിക്ഷയം, ഗ്രഹങ്ങള് സ്വയം പ്രകശിക്കുന്നില്ല, ഭൂമി മറ്റൊരു ഗ്രഹം ആണ്. ഒക്കെ ദൂരദര്ശിനി വെച്ച് നടത്തിയ പ്രധാന്പെട്ട കണ്ടുപിടുത്തങ്ങള് ആണ്.

1610 മേയില്‍ വെനീസില്‍ പ്രസിദ്ധീകരിച്ച ‘ദ മെസഞ്ചര്‍ ഓഫ് ദ സ്റ്റാര്‍സ്’ എന്ന ചെറു പുസ്തകത്തിലൂടെ അവ വെളിപ്പെടുത്തി. വ്യാഴഗ്രഹത്തിന്റെ നാലു ചന്ദ്രന്മാരെ കണ്ടെത്തിയ വിവരം ഗലീലിയോ പറഞ്ഞത് ഈ കൃതിയിലാണ്. ജോഹാനാസ് കെപ്ലറാണ് അവയ്ക്ക ഉപഗ്രഹം എന്ന പേര് നല്‍കിയത്. ചന്ദ്രനെപ്പോലെ ശുക്രനും സ്വയം പ്രകാശിക്കുന്നില്ലെന്നും സൂര്യപ്രകാശം തട്ടിയാണ് അത് തിളങ്ങുന്നതെന്നും അദ്ദേഹം കണ്ടെത്തി.  മെസഞ്ചര്‍ ഓഫ് ദ സ്റ്റാര്‍സ് എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവും ഡയലോഗ്‌ കൺസേർണിങ്‌ ടു പ്രിൻസിപ്പൽ സിസ്റ്റംസ്‌ ഓഫ്‌ ദി വേൾഡ്‌ (ഇരുനവശാസ്ത്രങ്ങൾ) എന്ന പുസ്തകത്തിന്റെ രചനയും ഗലീലിയോയ്ക്ക്‌ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുണ്ടായി. റോമിലെ പ്രമുഖ ഗണിതശാസ്ത്രജ്ഞനായ ക്ലാവിയസ്‌, ഗലീലിയോ ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കണ്ടുപിടിച്ച ദൂരദർശിനിയിലൂടെ നോക്കിയിട്ട്‌ ഒന്നും കാണാൻ കഴിഞ്ഞില്ലെന്നും പ്രചരിപ്പിച്ചു. ഗലീലിയുടെ ഗ്രന്ഥങ്ങൾ മതനേതാക്കളെ രോഷാകുലരാക്കി.

1534-ൽ നിക്കോളാസ്‌ കോപ്പർനിക്കസ്‌ (1473-1543) “ഗോളങ്ങളുടെ ഭ്രമണത്തെപ്പറ്റി” എന്ന തന്റെ വിഖ്യാത രചനയിലൂടെ തീർത്തും വ്യത്യസ്തങ്ങളായ ചിത്രം അവതരിപ്പിച്ചിരുന്നു. സൂര്യനാണ്‌ സൗരയൂഥകേന്ദ്രം എന്ന അദ്ദേഹത്തിന്റെ സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തം ഏറെ കോളിളക്കം സൃഷ്ടിച്ചു. 17-ാ‍ം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗലീലിയോ ആണ്‌ കോപ്പർ നിക്കസിന്റെ സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തത്തെ ശരിവച്ചത്‌. ഭൂമിയല്ല, സൂര്യനാണ്‌ പ്രപഞ്ചകേന്ദ്രം എന്ന കോപ്പർ നിക്കസിന്റെ സിദ്ധാന്തത്തെ പിന്താങ്ങുകവഴി ഗലീലിയോയെ സഭ അനഭിമതനായി പ്രഖ്യാപിച്ചു. അന്നത്തെ പോപ്‌ പിയുസ്-IV കൊപ്പര്നിക്കസിന്റെ സിദ്ധാന്തം തള്ളിക്കളഞ്ഞു..

ഗലീലിയോ നാടകയാത്രയില്‍ നിന്നും 2009

ഭൂമികേന്ദ്രമായ സിദ്ധാന്തംആണ് സഭ അംഗീകരിച്ചത്, 1616ലെ ഒരു ഉത്തരവില് ഗലീലിയോ , കോപ്പര്നിക്കസ് സിദ്ധാന്തം അനുകൂലിക്കുന്നത് പോപ്‌ തടയുകയുംഉണ്ടായി. പിയുസ് IV കഴിഞ്ഞു ഉര്ബന്-8 പോപ്‌ ആകുന്നവരെ ഗലെലിയോ അത് അനുസരിച്ച് ജീവിച്ചു, എന്നാല് പുതിയ പോപ്‌ ഒരു ഉല്പതിഷ്ണു ആണെന്ന ധാരണയില് അദ്ദേഹം “Dialogue on two chief world system”എന്നാ പുസ്തകം പ്രസിദ്ധപ്പെടുത്തി. അത് രണ്ടുപേര് തമ്മില് ഉള്ള സംഭാഷണ രൂപത്തില് ഉള്ളത് ആയിരുന്നു. അതിലെ ഭൂമികേന്ദ്രസിദ്ധാന്തം പിന്തുണയ്ക്കുന്ന കഥാപാത്രം ചര്ച്ചയില്പരാജയപ്പെടുന്നു. ആ കഥാപാത്രം പോപിനെ ആണ് ഉന്നംവെക്കുന്നത്‌ എന്ന് പോപ്‌ ധരിക്കാന് ഇടയായി.  ശാസ്ത്രസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന് അദ്ദേഹം പള്ളിയുടെ കണ്ണില്‍ കരടായി. തുടർന്ന്, അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവിതാന്ത്യം വരെ തടവുശിക്ഷയ്ക്ക് വിധിച്ചു. 1633ജൂലായ്‌22നു കാത്തലിക് ചര്‍ച്ച് അദ്ദേഹത്തെ വിചാരണ ചെയ്തു .മുമ്പ് ബ്രൂണോയെ കുറ്റവിചാരണ ചെയ്തു ശിക്ഷിച്ചസംഭവം  അറിഞ്ഞിരുന്നഅദ്ദേഹം തന്റെ വിശ്വാസങ്ങള് തള്ളിപ്പറയാന് തയാറായി.

ഗലീലിയോ അവസാനമായി താഴെ പറയും പ്രകാരം ഒരു പ്രസ്താവന ചെയ്തു:

‘ഗലീലിയോ ഗലീലി എന്ന എഴുപതു വയസ്സായ ഫ്ലോറന്‍സ്‌കാരനായ ഞാന്‍ ട്രിബ്യൂണലിന്റെ ഉന്നതനായ റവറന്റ് കര്‍ദിനാള്‍ക്കും ക്രൈസ്തവലോകത്തിന്റെ പരിശുദ്ധി സംരക്ഷിക്കുന്ന കുറ്റാന്വേഷകര്‍ക്കും മുന്‍പില്‍ മുട്ടുകുത്തി വേദപുസ്തകത്തില്‍ കൈവെച്ചുകൊണ്ട്, ഞാന്‍ എന്നും വിശ്വസിച്ചിരുന്നതും ഇപ്പോഴും വിശ്വസിക്കുന്നതും ദൈവം കനിഞ്ഞ് ഭാവിയില്‍ വിശ്വസിക്കാന്‍ പോകുന്നതും അപ്പോസ്തലന്മാരുടെ വിശുദ്ധ റോമന്‍ കത്തോലിക്കാസഭയെത്തന്നെയാണ് എന്ന് സത്യബോധ്യപ്പെടുത്തുന്നു. എന്നാല്‍ പോപ്പിന്റെ കാര്യാലയത്തില്‍നിന്ന് സൂര്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും അചഞ്ചലമാണെന്നും ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലെന്നുമുള്ള സിദ്ധാന്തം അബദ്ധമാണെന്നും അത് വിശ്വസിക്കുകയോ ന്യായീകരിക്കുകയോ അഭ്യസിപ്പിക്കുകയോ വാക്കു മൂലമോ ലിഖിതത്തിലൂടെയോ അഭിപ്രായപ്പെടുകയോ ചെയ്യരുതെന്നും അത് വിശുദ്ധ വേദപ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്‍ജങ്ഷന്‍ ലഭിക്കുകയുണ്ടായി. പിന്നീട് ഞാന്‍ എഴുതുകയും അച്ചടിപ്പിക്കുകയും ചെയ്ത ഗ്രന്ഥത്തില്‍ നിരാകരിക്കപ്പെട്ട സിദ്ധാന്തത്തെപ്പറ്റി ഒരു നിഗമനത്തിലെത്താതെ വിചിന്തനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തപ്പോള്‍ പോപ്പ് എനിക്കെതിരേ കുറ്റം വിധിക്കുകയും ശക്തിപൂര്‍വം മതനിന്ദ, അതായത് സൂര്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും അചഞ്ചലമാണെന്നും ഭൂമി ഭ്രമണം ചെയ്യുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നതായി ആരോപിക്കുന്നു. ആയതുകൊണ്ട് ഉന്നതരായ വിധികര്‍ത്താക്കളുടെയും വിശ്വാസികളായ ക്രൈസ്തവരുടെയും എന്നെ സംബന്ധിച്ചുള്ള സന്ദേഹങ്ങള്‍ ദൂരീകരിക്കാന്‍ ആത്മാര്‍ഥവും ഹൃദയപൂര്‍വവും അചഞ്ചലവുമായ വിശ്വാസത്തോടെ പ്രസ്തുത സിദ്ധാന്തത്തെ വെറുക്കുകയും ശപിക്കുകയും മുന്‍പറഞ്ഞ അബദ്ധങ്ങള്‍ക്കും മതനിന്ദയ്ക്കും വിശുദ്ധസഭയ്‌ക്കെതിരായ എല്ലാ തെറ്റുകള്‍ക്കും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. ഭാവിയില്‍ ഒരിക്കലും വിശുദ്ധസഭയ്‌ക്കെതിരായി എന്തെങ്കിലും പറയുകയോ സ്ഥാപിക്കാന്‍ ശ്രമിക്കുകയോ ചെയ്യില്ല. ആരെങ്കിലും മതനിന്ദ നടത്തുകയോ അങ്ങനെ സംശയിക്കുകയോ ചെയ്താല്‍ ഞാനത് പോപ്പിന്റെ കാര്യാലയത്തില്‍ അറിയിക്കുകയും ചെയ്യും. കൂടാതെ എനിക്കു നല്കിയ ശിക്ഷാവിധികള്‍ പരിശുദ്ധിയോടെ പാലിക്കുമെന്നും സത്യബോധ്യപ്പെടുത്തുന്നു. ഈ വാഗ്ദാനങ്ങള്‍ ഏതെങ്കിലും ലംഘിക്കപ്പെട്ടാല്‍ (ദൈവം അങ്ങനെ വരുത്താതിരിക്കട്ടെ) വിശുദ്ധ കാനോന്‍നിയമമനുസരിച്ച് എല്ലാവിധ ശിക്ഷയ്ക്കും ഞാന്‍ വിധേയനാവാം. വേദഗ്രന്ഥം കൈയില്‍ പിടിച്ച് ദൈവനാമത്തില്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ഗലീലിയോ എന്ന ഞാന്‍ മേല്‍പ്പറഞ്ഞപോലെ നടന്നുകൊള്ളാമെന്ന് സത്യബോധ്യപ്പെടുത്തുന്നു. എന്റെ സ്വന്തം കൈപ്പടയില്‍ ഈ സത്യവാചകം റോമിലെ മിനര്‍വാ കോണ്‍വെന്റില്‍ വെച്ച് 1633 ജൂണ്‍ 22-ന് ഒപ്പുവെക്കുന്നു’

മുട്ടുകുത്തിനിന്നുംകൊണ്ട് ഈ പ്രസ്താവന നല്‍കിയശേഷം എഴുന്നേറ്റു ഇങ്ങനെ പറഞ്ഞു “eppur si mouve” (എങ്കിലും അത് ചലിച്ചുകൊണ്ട് ഇരിക്കുന്നു)

359 വർഷത്തിനു ശേഷം, ഗലിലിയോയുടെ കാര്യത്തിൽ സഭയ്ക്ക്‌ തെറ്റുപറ്റിയതായി സമ്മതിച്ച് 1992 ഒക്ടോബർ 31-ന്‌ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഏറ്റുപറഞ്ഞു.

 

Happy
Happy
14 %
Sad
Sad
43 %
Excited
Excited
43 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ജനുവരി 8- ഗലീലിയോ ഗലീലി ചരമവാര്‍ഷികദിനം

Leave a Reply

Previous post ഗലീലിയോ നാടകം കാണാം
Next post ആൽഫ്രഡ് റസ്സൽ വാലസും പരിണാമസിദ്ധാന്തവും
Close