Read Time:6 Minute

ഭൂമിയുടെ ഏതു കോണിലും കാണപ്പെടുന്നവരാണ് പക്ഷികൾ. സുന്ദരമായ നിറങ്ങളും ഇമ്പമേറിയ പാട്ടുകളും കൊണ്ട് ആരുടേയും ശ്രദ്ധയാകർഷിക്കാൻ കഴിവുള്ള ജീവിവർഗം. പ്രകൃതിയിൽ പരാഗണം മുതൽ വിത്തുവിതരണം വരെ അനവധി കർത്തവ്യങ്ങളും ഇവ നിറവേറ്റുന്നു. പ്രകൃതി പഠനത്തിൻറെ ആദ്യ പടി പക്ഷികളിലൂടെ തന്നെ ആവട്ടെ.

പക്ഷികളെയും അതു വഴി പ്രകൃതിയെയും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നേച്ചർ കൺസേർവഷൻ ഫൗണ്ടേഷന്റെ ഭാഗമായ ഏർളി ബേഡ് (early bird) തയ്യാറാക്കിയ 5 പക്ഷി പോസ്റ്ററുകൾ ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു. ഇതിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ആകമാനം സാധാരണമായി കാണപ്പെടുന്ന പക്ഷികളെ 5 വിഭാഗങ്ങളിലായി – വീട്ടുവളപ്പിലെ പക്ഷികൾ, നീർപക്ഷികൾ, കാട്ടുകിളികൾ, പാടങ്ങളിലെയും പുൽമേടുകളിലെയും പക്ഷികൾ, മനുഷ്യവാസമുള്ള സ്ഥലങ്ങളിലെ പക്ഷികൾ – വിവരിച്ചിരിക്കുന്നു. പക്ഷിചിത്രങ്ങൾക്ക് പുറമെ അവ ഓരോന്നിൻറെയും പ്രത്യേകതകളും ചെറുവിവരണം ആയി ചേർത്തിട്ടുണ്ട്.

ഈ പക്ഷി പോസ്റ്ററുകളും, ഒരു ബൈനോക്കുലറും നോട്ടുപുസ്തകവും കുട്ടിപക്ഷി നിരീക്ഷകരാവാൻ തയ്യാറെടുത്തുകൊള്ളൂ

മലയാളത്തിൽ തയ്യാറാക്കിയത് :
അഭിരാമി എസ് (PhD Student in Conservation Science and Practices)

കടപ്പാട്

1. കൈപുസ്തകം

കേരളത്തിൽ കാണപ്പെടുന്ന 135 പക്ഷികളുടെ പ്രാഥമിക വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പക്ഷി കൈപുസ്തകം. അധികമായി അവയുടെ ആവാസവ്യവസ്ഥയും സ്വഭാവവും പ്രത്യേക ചിഹ്നങ്ങളിലൂടെ പെട്ടന്ന് വായിച്ചെടുക്കാൻ പാകത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഈ കൈപുസ്തകങ്ങൾ പക്ഷി നിരീക്ഷണ സമയത്ത് ഉപയോഗിക്കാൻ ഉതകുന്നവയാണ്.

2. വീട്ടുവളപ്പിലെ പക്ഷികൾ

നമ്മുടെ ചുറ്റുപാടും കാണുന്ന ഏറ്റവും സാധാരണമായ പക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ.

3. നീർപക്ഷികൾ

നമ്മുടെ തണ്ണീർത്തടങ്ങളിലും നെൽവയലുകളിലും സുലഭമായി കാണാവുന്ന നീർപക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ.

4. കാട്ടുകിളികൾ

ചെറിയ കുറ്റിക്കാടുകളിലും മരങ്ങൾ സുലഭമായ നാട്ടിൻപുറങ്ങളിലും കാണാവുന്ന പക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ.

5. പാടങ്ങളിലെയും പുൽമേടുകളിലെയും പക്ഷികൾ

വയലുകളും കൃഷിപ്രദേശങ്ങളും പുൽമേടുകളും ആവാസകേന്ദ്രമാക്കുന്ന ചില പക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ.

6. മനുഷ്യവാസമുള്ള സ്ഥലങ്ങളിലെ പക്ഷികൾ

മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഏതാനും പക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ.

പ്രവർത്തനങ്ങൾ

യുറീക്ക കിളിപ്പാട്ട് ചലഞ്ചിൽ പങ്കെടുക്കാം
പക്ഷിക്കാട് – സ്വന്തമാക്കാം

ഒരു കിളി ജീവിതം

ഒരു കൂട്ടം കുട്ടികൾക്ക് വീട്ടിനു പുറത്തു കളിക്കാൻ അനുയോജ്യമായതാണ് ഈ കളി. ഈ കളി എവിടെയും കളിക്കാം; ഇത് പക്ഷികളുടെ പെരുമാറ്റത്തെയും ജീവിത ചക്രത്തെയും കുറിച്ചുള്ള ഒരു കാഴ്ച്ചപ്പാട് പ്രദാനം ചെയ്യുന്നു. ഒരു പക്ഷിയാകുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് കളിക്കാർക്ക് ഒരു ധാരണ ലഭിക്കും! കളി ഇവിടെ ഡൗൺലോഡ് ചെയ്യുക.

കുരുവിത്തമ്പോല

കുട്ടികളെ പുറംലോകവുമായി ഇണക്കുവാനും പ്രകൃതിയുമായി കൂട്ടുകൂടി പക്ഷികളെ നിരീക്ഷിക്കാനും പ്രേരിപ്പിക്കുന്ന ഒരു രസികൻ ‘തമ്പോല’ കളി.

Join the Dots – ഇരട്ടത്തലച്ചി

കുത്തുകൾ യോജിപ്പിച്ച് ഇരട്ടതലച്ചിയെ വരയ്ക്കാം. ഒപ്പം തിരിച്ചറിയാനും പഠിക്കാം.

Join the Dots – മീന്‍കൊത്തി

കുത്തുകൾ യോജിപ്പിച്ച് മീൻകൊത്തിയെ വരയ്ക്കാം. ഒപ്പം തിരിച്ചറിയാനും പഠിക്കാം

നാടൻ കല – നിങ്ങളുടെ പക്ഷിയെ നിർമിക്കൂ

പെൻസിലെടുക്കൂ- എന്നിട്ട് മരത്തിൽ കൂടുണ്ടാക്കുന്ന ഒരേയൊരു വാലുകുലുക്കിയായ കാട്ടുവാലുകുലുക്കിയിൽ നിന്ന് ആവേശം കൊണ്ട് നമ്മുടെ സ്വന്തം പക്ഷിപ്പടം ഉണ്ടാക്കാം.

ലേഖനങ്ങൾ

മൂങ്ങകളെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

Happy
Happy
72 %
Sad
Sad
0 %
Excited
Excited
17 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
11 %

Leave a Reply

Previous post എം.മുകുന്ദന്റെ വാചകമേളയും ആത്മാവും
Next post കാലാവസ്ഥയും മനുഷ്യ-വന്യജീവി സംഘർഷവും
Close