Read Time:1 Minute
വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.
ചെറുവള്ളൽ
ജലനീലി / ജലനീലി ശാസ്ത്രനാമം: Hydrolea zeylanica (L.)Vahl കുടുംബം: Hydroleaceae ഇംഗ്ലീഷ്: Ceylon Hydrolea
ജലത്തെ സൂചിപ്പിക്കുന്ന ഗ്രീക്കുപദമായ hydor, ഒലീവ് ചെടിയെ സൂചിപ്പിക്കുന്ന eleia എന്നീ വാക്കുകൾ ചേർന്നാണ് ജനുസ്സ് നാമം. ജലത്തിൽ വളരുന്നതും ഒലീവ് മരത്തിന്റെ ഇലയോട് സാമ്യമുള്ളതുമായ ഈ സസ്യത്തിന്റെ ജനുസ്സ നാമം Hydrolea ആയത് അപ്രകാരമാണ്. സിലോണി (ശ്രീലങ്ക) നെ സൂചിപ്പിക്കുന്നതാണ് സ്പീഷീസ് നാമം.
ഔഷധസസ്യമാണ്. മുറിവുകൾക്കും വ്രണങ്ങൾക്കും ഇതിന്റെ ഇലയിട്ട് കാച്ചിയ എണ്ണ മരുന്നായി ഉപയോഗിക്കുന്നു. ഇലക്കറിയായും ഉപയോഗിക്കാം.
എഴുത്തും ചിത്രങ്ങളും
വി.സി.ബാലകൃഷ്ണന്‍
സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ
Related
0
0