കേരളത്തിന്റെ കോവിഡ് പ്രതിരോധം വിജയകരം: സീറോ പ്രിവലന്‍സ് സര്‍വേ

രോഗപ്രതിരോധത്തിൽ വിജയിച്ചു എന്നതിൽ അഭിമാനിക്കയും ആശ്വസിക്കുകയും ചെയ്യുമ്പോൾ തന്നെ സമൂഹത്തിൽ 90 ശതമാനത്തോളം പേർക്ക് രോഗബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും മനസ്സിലാക്കിയിരിക്കേണ്ടതാണ്. കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പിന്തുടരാനും ( മാസ്ക്, ധാരണം, കൈകഴുകൽ, ശരീരദൂരം പാലിക്കൽ) മുൻ ഗണനാക്രമമനുസരിച്ച് അർഹരായവരെല്ലാം വാക്സിൻ സ്വീകരിക്കാനും ജാത്രത പാലിക്കേണ്ടതാണ്.

മാർച്ച് 24 – ലോക ക്ഷയരോഗദിനം

എല്ലാ വർഷവും മാർച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു. 1882 ൽ  ഡോ. റോബർട്ട് കോക് ക്ഷയരോഗത്തിനു കാരണമായ ബാക്റ്റീരിയത്തിനെ കണ്ടുപിടിച്ച ദിവസമാണ് മാർച്ച് 24.

അകിടുവീക്കം മാത്രമല്ല അകിടുരോഗങ്ങൾ

ഓരോ ദിവസവും മൃഗാശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളിൽ  കറവപ്പശുക്കളുടെ അകിടുമായി ബന്ധപ്പെട്ടിട്ടുള്ളവ ഏറെയാണ്. അകിടു വീക്കം (മാസ്റ്റൈറ്റിസ് ) അകിടിനു നീര്,  കല്ലിപ്പ്,  കാമ്പുകളിൽ തടസ്സം, കാമ്പുകളിൽ നിന്നു പഴുപ്പ്, പാലിനു ചുവപ്പു നിറം, അരിമ്പാറ തുടങ്ങിയവ അതിലുൾപ്പെടുന്നു.

ലോക അന്തരീക്ഷശാസ്ത്ര ദിനം 2021: സമുദ്രങ്ങളും നമ്മുടെ കാലാവസ്ഥയും

ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം (world meteorological day). 1950 മാർച്ച് 23ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (world meteorological organization) സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഈ ദിവസം ലോക അന്തരീക്ഷശാസ്ത്ര ദിനമായി ആചരിക്കുന്നത്. “സമുദ്രങ്ങൾ – നമ്മുടെ കാലാവസ്ഥയും ദിനാവസ്ഥയും” (The ocean, our climate and weather) എന്നതാണ് ഈ വർഷത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിന്റെ വിഷയം.

ലോക ജലദിനം 2021 – ടൂള്‍കിറ്റ്

ലോകജലദിനം എന്താണെന്നും, ഈ വര്‍ഷത്തെ ലോകജലദിനത്തിന്‍റെ പ്രമേയമായ ‘ജലത്തിന്‍റെ വിലമതിക്കുക ‘valuing water’ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും വിശദീകരിക്കാനാണ് നാം ഇവിടെ ശ്രമിക്കുന്നത്. ഈ ടൂള്‍കിറ്റ് പങ്കുവെക്കുകയും, പ്രചരണപരിപാടികള്‍ക്ക് ഇതിന്‍റെ ഉള്ളടക്കത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

LUCA TALK – ജലത്തെ വിലമതിക്കുക – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഈ വർഷത്തെ ലോക ജലദിനത്തിന്റെ സന്ദേശം ജലത്തെ വിലമതിക്കുക (valuing water) എന്നതാണ്. ഈ വിഷയത്തിൽ  സംഘടിപ്പിക്കുന്ന LUCA TALK ൽ ഡോ.പി.ഷൈജു (ശാസ്ത്ര സമൂഹ കേന്ദ്രം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല) മാർച്ച് 22 രാത്രി 8മണിക്ക് സംസാരിക്കുന്നു.

പൊതുജനാരോഗ്യം: ചര്‍ച്ച ചെയ്യേണ്ട 20 കര്‍മ്മപരിപാടികള്‍

കേരള വികസനവുമായി നടക്കുന്ന ചര്‍ച്ചകളില്‍ പൊതുജനാരോഗ്യം സംബന്ധിച്ച് നടപ്പിലാക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ടുവെക്കുന്ന കർമ്മപരിപാടികൾ

Close