സ്കൂളുകളും കോളേജുകളും തുറക്കുമ്പോൾ പരിഷത്തിന് പറയാനുള്ളത്
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവില്‍ സ്വാഗതം ചെയ്യുന്നു.
ബെല്ലടിക്കുന്നു… ബാക്ക് റ്റു സ്കൂൾ
സമൂഹമാകെ കോവിഡിനോടൊപ്പം ജീവിക്കുവാൻ പാകപ്പെടുത്തുകയാണ് വേണ്ടത്. അതിനായി സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ – വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവർ ഇപ്പോൾ തന്നെ ഗൃഹപാഠം തുടങ്ങുക.
IPCC-യുടെ താക്കീതുകൾ ഭാഗം 2
തുടക്കം തൊട്ടിങ്ങോട്ട് ഐപിസിസിയുടെ ഓരോ റിപ്പോർട്ടിലും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടി വന്നിട്ടുണ്ട്. പുതിയ റിപ്പോർട്ടും വ്യത്യസ്തമല്ല. സമൂഹത്തോട് അത് പറയുന്നത് ആഗോളതാപനവും അന്തരീക്ഷവ്യതിയാനവും നിയന്ത്രിക്കുന്നതിനാവശ്യമായ കർശനനടപടികൾ അതിവേഗം എടുത്തില്ലെങ്കിൽ ഈ ഭൂമിയിലെ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അവ ഭീഷണിയായി തീരും എന്നാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ ലോകരാഷ്ട്രങ്ങൾ സജ്ജമാണോ എന്നതാണ് നിർണ്ണായകമായ ചോദ്യം.
#വാക്‌സിനൊപ്പം – ജനകീയാരോഗ്യ ക്യാമ്പയിൻ സംസ്ഥാന പരിശീലനത്തിൽ പങ്കെടുക്കാം
അറുപത് വയസ്സ് കഴിഞ്ഞവരിലും ഗർഭിണികളിലും വാക്സിനേഷന്റെ അഭാവത്തിൽ കോവിഡ് ഗുരുതരമാവാൻ ഇടയുണ്ട്. അതുകൊണ്ട് ഇവരുടെ വാക്സിനേഷൻ – വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിൽ എത്രയും വേഗം പൂർത്തിയാക്കാൻ കഴിയേണ്ടതുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഈ വാക്സിനേഷൻ പൂർണമായും നടക്കുന്നില്ല. വാക്സിൻ രജിസ്ട്രേഷന്റെ ഡിജിറ്റൽ പ്രക്രിയയിൽ പങ്കെടുക്കാൻ തക്ക സാങ്കേതിക വൈദഗദ്ധ്യം ഇല്ലാത്ത ആളുകളും ഉണ്ട്. ഗർഭിണികളിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും വാക്സിനെകുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നതും ഒരു കാരണമാണ്. എത്രയും വേഗം വാക്സിൻ എല്ലാവരിലുമെത്തിക്കുന്നതിനുള്ള ജനകീയാരോഗ്യ ക്യാമ്പയിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടക്കമിടുകയാണ്. സെപ്റ്റംബർ 24 രാത്രി 7 മുതൽ 8 വരെയാണ് സംസ്ഥാനതലത്തിലുള്ള പരിശീലനം. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക.
IPCC-യുടെ താക്കീതുകൾ – ഭാഗം 1
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തിനായുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ടിലെ ഓരോ വാചകവും ഇനിയും വൈകുകയാണെങ്കിൽ അത് ഈ ഭൂമിയിലെ മനുഷ്യന്റെ അതിജീവനസാധ്യതകളെ ഇല്ലാതാക്കിയേക്കുമെന്ന ആശങ്ക പങ്കുവെക്കുന്നു. സമകാലീന ജീവിതാനുഭവങ്ങൾക്ക് അടിവരയിടുകയും ശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നു ഐപിസിസിയുടെ കണ്ടെത്തലുകൾ.
മികവുറ്റ പഠനം: ഫിൻലൻഡ് മാതൃക പറയുന്നതെന്ത്?
വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ പരിഷ്കാര ശ്രമങ്ങളെ പലപ്പോഴും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശീലിച്ചുപോയ മലയാളികൾ നിർബന്ധമായും വായിക്കേണ്ട പുസ്തകമാണിത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തിന് കരുത്തും വഴികാട്ടിയുമാണ് ഈ പുസ്തകം.
മുതലാളിത്ത വളർച്ച, സർവനാശത്തിന്റെ വഴി | ജി. മധുസൂദനൻ RADIO LUCA
മുതലാളിത്ത വളർച്ച സർവനാശത്തിന്റെ വഴി – പാരിസ്ഥിതിക സോഷ്യലിസത്തിലേക്കുള്ള പ്രവേശിക എന്ന പുസ്തകത്തെ കുറിച്ച് പുസ്തക രചയിതാവ് ജി. മധുസൂദനൻ സംസാരിക്കുന്നു.
ജൈവഇന്ധനം – ഭക്ഷ്യസുരക്ഷ അപകടത്തില്‍
ഭക്ഷ്യസുരക്ഷ അപകടപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിച്ചുകഴിഞ്ഞ ജൈവ എതനോള്‍ ഉത്പാദനവും ഉപയോഗവും എത്രമാത്രം സ്വീകാര്യമാണ് എന്നത് ഗൗരവമായി ആലോചിക്കേണ്ടതാണ്.