Read Time:2 Minute

മുതലാളിത്ത വളർച്ച സർവനാശത്തിന്റെ വഴി – പാരിസ്ഥിതിക സോഷ്യലിസത്തിലേക്കുള്ള പ്രവേശിക എന്ന പുസ്തകത്തെ കുറിച്ച് പുസ്തക രചയിതാവ് ജി. മധുസൂദനൻ സംസാരിക്കുന്നു.  പരിസ്ഥിതി ശാസ്ത്രത്തെ സാഹിത്യ വിമർശനവുമായി കൂട്ടിയിണക്കി സമഗ്രമായ പഠനം നടത്തിയ വ്യക്തിയാണ് ജി. മധുസൂദനൻ.  ഇപ്പോൾ കാലാവസ്ഥാ മാറ്റം എന്ന വിഷയവും അതിന്റെ രാഷ്ട്രീയവും സംബന്ധിച്ച് കഴിഞ്ഞ ആറ്  വർഷമായി താൻ നടത്തിയ അന്വേഷണമാണ് ഈ പുസ്തകം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. തന്റെ മനസ്സിൽ ഉയർന്നു വന്ന  നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ അന്വേഷണം. ഈ അന്വേഷണത്തിൽ കാലാവസ്ഥാ മാറ്റത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പശ്ചാത്തലം കൂടി അദ്ദേഹം വിവരിക്കുന്നുണ്ട്. പരിസ്ഥിതി വിനാശത്തെ സംബന്ധിച്ച പഠനങ്ങൾ ഉൽപ്പാദന മാതൃകകളെ കുറിച്ചുള്ള വിമർശനം ഉയർത്തേണ്ടത് പ്രധാനമാകുന്നതെങ്ങനെ ? പരിധിയില്ലാത്ത വളർച്ച പരിമിതമായ വിഭവങ്ങളെ ആശ്രയിച്ച് നേടാനാവും എന്ന വാദങ്ങൾ എത്രത്തോളം ശരിയാണ് ?, കാലാവസ്ഥാ മാറ്റം ഗണ്യമായ നാശങ്ങൾ വിതക്കുന്ന ഈ കാലത്ത് പോലും എന്തുകൊണ്ടാണ് മുതലാളിത്ത ഉൽപ്പാദന വ്യവസ്ഥ വിമർശിക്കപ്പെടാതെ മാറ്റി നിർത്തപ്പെടുന്നത്? ഉപഭോഗം അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി കാഴ്ചപ്പാടുകൾക്ക് പരിമിതികൾ ഉണ്ടോ? ഇത്തരത്തിൽ നമുക്ക് എല്ലാവർക്കും ഉള്ള ചോദ്യങ്ങളിലേക്ക് ഒരു ആമുഖം കൂടിയാണീ ചർച്ച.

കേൾക്കാം


 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലാവസ്ഥാവ്യതിയാനം – അമേരിക്ക കോടതികയറുന്നു
Next post മികവുറ്റ പഠനം: ഫിൻലൻഡ് മാതൃക പറയുന്നതെന്ത്?
Close